വർഷങ്ങളായി ലഹരി ഉപയോഗം, വിദ്യാർഥികൾക്കിടയിൽ‌ വിൽപനയും; എംഡിഎംഎയുമായി അമ്മയും മകനും പിടിയിൽ

പാലക്കാട്: വാളയാറിൽ എംഡിഎംഎയുമായി അമ്മയും മകനും ഉൾപ്പെടെ നാലു പേർ പിടിയിൽ. വാളയാർ എക്സൈസ് ചെക്ക്പോസ്റ്റിലാണ് എംഡിഎംഎയുമായി നാൽവർ സംഘം എക്സൈസിന്റെ പിടിയിലായത്.എറണാകുളം സ്വദേശിനിയായ അശ്വതി39), മകൻ ഷോൺ സണ്ണി(20), കോഴിക്കോട് സ്വദേശികളായ മൃദുൽ(29), അശ്വിൻ ലാൽ(24) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 12 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് കാറിൽ കൊണ്ടുവരികയായിരുന്നു മയക്കുമരുന്ന്.ബംഗളൂരുവില്‍ നിന്നും വാളയാര്‍ ചെക്ക് പോസ്റ്റില്‍ നിന്നാണ് എക്‌സൈസ് പിടികൂടിയത്. ഉദ്യോഗസ്ഥരെ കണ്ട ഉടനെ കാർ നിർത്തിയില്ല. പിന്നീട് എക്സൈസ് കാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതികളുടെ കാറില്‍ നിന്ന് മയക്കുമരുന്ന് ഗുളിക, മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള സിറിഞ്ച് ഉള്‍പ്പെടെ ഉള്ള സാധനങ്ങളും കണ്ടെടുത്തിട്ടുണ്ടെന്ന് എക്‌സൈസ് അറിയിച്ചു. അശ്വതിയും മകനും തൃശൂര്‍ സ്വദേശികളാണെങ്കിലും എറണാകുളത്താണ് താമസം. എറണാകുളത്ത് വില്‍പനയ്ക്കായി ബംഗളൂരുവില്‍ നിന്ന് എത്തിച്ച എംഡിഎംഎയാണ് പിടികൂടിയതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. പ്രതികള്‍ സഞ്ചരിച്ച കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. അശ്വതി വർഷങ്ങളായി ലഹരിക്കടിമയാണ്. കോളേജ് വിദ്യാർഥികൾക്കിടയിൽ ആണ് മയക്കുമരുന്ന് വിൽപ്പന നടത്തുന്നതെന്ന് എക്സൈസ് അറിയിച്ചു. മറ്റു രണ്ടു പ്രതികൾ ഐടി പ്രൊഫഷണലുകളാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page