രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന പ്രസിഡണ്ടായി ചുമതലയേറ്റു

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡണ്ടായി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റു. തിങ്കളാഴ്ച തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വച്ച് കേരളത്തിന്റെ സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്‌ളാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. സ്ഥാനം ഒഴിയുന്ന പ്രസിഡണ്ട് കെ. സുരേന്ദ്രനില്‍ നിന്നു പാര്‍ട്ടി പതാക ഏറ്റുവാങ്ങി കൊണ്ടാണ് പുതിയ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്തത്.
ഐക്യകണ്‌ഠേനയാണ് രാജീവ് ചന്ദ്രശേഖറിനെ അധ്യക്ഷനായി തെരഞ്ഞെടുത്തതെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ അധികാരത്തില്‍ എത്താന്‍ കഴിയട്ടെയെന്നും പ്രഹ്‌ളാദ് ജോഷി സ്ഥാനാരോഹണ ചടങ്ങില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page