ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ ഭര്‍തൃമതിയും കാമുകനും കിണറ്റില്‍ ചാടി ജീവനൊടുക്കിയ നിലയില്‍
ഭര്‍തൃമതിയെയും കാമുകനെയും കിണറ്റില്‍ ചാടി ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. മൂഡബിദ്രി തെങ്കമിജാരു ബഡഗുമിജാരു സ്വദേശി നമിക്ഷാ ഷെട്ടി (29), കാമുകന്‍ നിദോഡി സ്വദേശിയും ഡ്രൈവറുമായ പ്രശാന്ത് എന്നിവരാണ് മരിച്ചത്. ഇന്‍സ്റ്റാഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടതെന്നും ആ സൗഹദം പിന്നീട് പ്രണയത്തിലേക്ക് വളര്‍ന്നുവെന്നും പൊലീസ് പറയുന്നു. അടുത്തിടെ ഇവരുടെ പ്രണയം പുറത്തറിഞ്ഞിരുന്നു. കൂടാതെ ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും പറയുന്നു. എന്നാല്‍ ആത്മഹത്യയ്ക്ക് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താനായിട്ടില്ല. നമിക്ഷ വിവാഹിതയും രണ്ട് ആണ്‍മക്കളുടെ മാതാവുമായിരുന്നു. ഭര്‍ത്താവ് സതീഷ് …