പൊട്ടിവീണ വൈദ്യുതി ലൈനിൽ തട്ടി 52 കാരിക്ക് ദാരുണാന്ത്യം

മംഗളൂരു: പൊട്ടിവീണ വൈദ്യുതി ലൈനിൽ തട്ടി വീട്ടമ്മ മരിച്ചു. മൂഡ്ബിദ്രിക്ക് സമീപമുള്ള ഇരവൈലുവിലെ ലില്ലി ഡിസൂസ(52)യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ആണ് അപകടം. ശക്തമായ കാറ്റിലും മഴയിലും വീടിനോട് ചേർന്നുള്ള കന്നുകാലി തൊഴുത്തിന് സമീപം മുകളിലൂടെയുള്ള വൈദ്യുതി ലൈൻ പൊട്ടി വീണിരുന്നു. വീണുകിടക്കുന്ന വൈദ്യുത കമ്പിയിൽ വൈദ്യുതി പ്രവഹിക്കുന്നത് അറിയാത ചവിട്ടിയപ്പോൾ വൈദ്യുതാഘാതമേറ്റു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. സ്കോമിന്റെ (മംഗലാപുരം വൈദ്യുതി വിതരണ കമ്പനി) അശ്രദ്ധയാണ് ദാരുണമായ മരണത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഉത്തരവാദിയായ മെസ്കോം ഉദ്യോഗസ്ഥനെ ഉടൻ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ സംഭവസ്ഥലത്ത് പ്രതിഷേധ പ്രകടനം നടത്തി.  

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page