ഓടിക്കൊണ്ടിരുന്ന ബസിലേക്കു ആൽമരം വീണു: ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

വണ്ടൂർ: മലപ്പുറത്ത് ബസിനു മുകളിൽ ആൽമരം Send ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. മമ്പാട് തെക്കുംപാടം കുറുങ്കാട്ടിൽ ശ്രീമാനിവാസിൽ കെ. അതുൽദേവാണ് (19) മരിച്ചത്. ബുധനാഴ്ച രാത്രി 10.30ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. തെക്കുംപാടം കുറുങ്കാട്ടിൽ മുരളിയുടെയും താരയുടെയും മകനാണ്. ശ്രീലക്ഷ്മി, അമൽദേവ്, കമൽദേവ്, വിമൽദേവ് എന്നിവർ സഹോദരങ്ങളാണ്. മൂർക്കാട് ഐടിഐയിലെ വിദ്യാർഥിയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഐടിഐയിൽ നിന്നു വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. വൈകിട്ട് 4.30ന് വണ്ടൂരിനും പോരൂരിനും ഇടയിൽ പുളിയക്കോട് വച്ച് കൂറ്റൻ ആൽമരം ഓടിക്കൊണ്ടിരുന്ന ബസിനു പുറത്തേക്ക് വീഴുകയായിരുന്നു. ബസിന്റെ പിൻ ഭാഗത്ത് സീറ്റിനടിയിൽ കുടുങ്ങിയ അതുൽദേവിനെ അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. ഉടൻ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page