ഗുരുവായൂര്‍ ദേവസ്വത്തിന്റെ കൊമ്പന്‍ ഗോപീകണ്ണന്‍ ചരിഞ്ഞു; ആനയോട്ടത്തില്‍ നിരവധി തവണ ജേതാവായിരുന്നു

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍കോട്ടയിലെ കൊമ്പന്‍ ഗോപീകണ്ണന്‍ ചരിഞ്ഞു. 49 വയസായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിക്ക് കെട്ടുതറിയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഗുരുവായൂര്‍ ഉത്സവത്തിന് തുടക്കം കുറിക്കുന്ന ആനയോട്ടത്തില്‍ നിരവധി തവണ ജേതാവായിരുന്നു ഗോപീകണ്ണന്‍. 2001 സെപ്റ്റംബര്‍ മൂന്നിന് തൃശ്ശൂരിലെ വ്യവസായി എം ജി ഗോപാലകൃഷ്ണന്‍ ഗോപി കണ്ണനെ നടയിരുത്തിയത്.

കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട തലയില്‍ വീണ് പരിക്കേറ്റ യുവതി മരിച്ചു

കൊച്ചി: സംസ്ഥാനത്തെ മഴക്കെടുതിയില്‍ വീണ്ടും ഒരു മരണം കൂടി. ശക്തമായ മഴയിലും കാറ്റിലും നിര്‍മാണം നടക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട വീണ് പരിക്കേറ്റ യുവതി മരിച്ചു. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യ ശ്യാംമോനാണ് (34) മരിച്ചത്. ബുധനാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് ബസ് കയറാന്‍ എത്തിയ യുവതിയുടെ തലയിലേക്ക് മൂന്നാം നിലയിലെ കോണ്‍ക്രിറ്റ് കട്ട പതിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ അങ്കമാലിയിലെ ആശുപത്രിയില്‍ ആര്യയെ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. മകള്‍ക്കൊപ്പമാണ് …

പനിയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഒമ്പതാംതരം വിദ്യാര്‍ത്ഥിനി മരിച്ചു

കാസര്‍കോട്: പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒമ്പതാംതരം വിദ്യാര്‍ത്ഥിനി മരിച്ചു. പിലിക്കോട് സി.കെ.എന്‍.എസ്.ജി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥിനി ദേവ്‌ന(13)യാണ് മരിച്ചത്.കണ്ണൂര്‍ മിംസ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് പെണ്‍കുട്ടി മരിച്ചത്. കാടുവക്കാട് മഞ്ഞത്തൂരിലെ ബിജുവിന്റെയും അശ്വിനിയുടെയും മകളാണ്.സഹോദരി ദേവമിത്ര. മൃതദേഹം കാടുവക്കാട് യുവധാര ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വ്യാഴാഴ്ച രാത്രി മട്ടലായി പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.

മഞ്ചേശ്വരത്ത് പാളത്തില്‍ വെള്ളം കയറി; ട്രെയിനുകള്‍ വൈകിയോടുന്നു, യാത്രക്കാര്‍ വലഞ്ഞു

കാസര്‍കോട്: നേത്രാവതിയില്‍ മരം പൊട്ടി വീണതിന് പിന്നാലെ മഞ്ചേശ്വരത്ത് റെയില്‍ പാളത്തില്‍ വെള്ളം കയറി. അതീവ ജാഗ്രതാ നിര്‍ദേശം റെയില്‍വേ അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വെള്ളം കയറിയതും ട്രെയിനുകള്‍ വൈകാന്‍ കാരണമായി. മംഗളൂരുവില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിനുകള്‍ വൈകി. പരശുറാം എക്സ്പ്രസ് അടക്കം ഏഴോളം ട്രെയിനുകള്‍ മൂന്ന് മണിക്കൂര്‍ വൈകിയാണ് ഓടിയത്. മംഗളൂരു സെന്‍ട്രലില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിനുകള്‍ എല്ലാം മംഗളൂരു ജംഗ്ഷനിലേക്ക് എത്തിയാണ് പുറപ്പെടുന്നത്. രാവിലെ പാസഞ്ചര്‍ ട്രെയിന്‍ കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷനില്‍ പിടിച്ചിട്ടതോടെ യാത്രക്കാര്‍ …

ഉള്ളാളില്‍ വീടിന് മുകളില്‍ മതില്‍ ഇടിഞ്ഞ് വീണ് 10 വയസുകാരി മരിച്ചു

ഉള്ളാള്‍: വ്യാഴാഴ്ച വൈകീട്ടുണ്ടായ കനത്തമഴയില്‍ ഉള്ളാളില്‍ വീടിന് മുകളില്‍ മതില്‍ ഇടിഞ്ഞ് വീണ് 10 വയസുകാരി മരിച്ചു. ബല്‍മ കനകരെയിലുള്ള നൗഷാദിന്റെ മകള്‍ നയീമയാണ് മരിച്ചത്. നൗഷാദിന്റെ വീടിന് പിന്നിലെ കുന്നും സംരക്ഷണ ഭിത്തിയും ഇടിഞ്ഞുവീണാണ് അപകടം. ചുമരിന്റെ ഒരു ഭാഗം ജനാലയിലൂടെ മുറിയിലേക്ക് വീഴുകയായിരുന്നു. കുട്ടി മണ്ണിനടിയില്‍ കുടുങ്ങിപ്പോയി. രക്ഷാപ്രവര്‍ത്തനം നടത്തി പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. മോണ്ടെപദവിലുണ്ടായ മറ്റൊരു സംഭവത്തില്‍, മണ്ണിടിച്ചിലില്‍ മൂന്ന് പേര്‍ മണ്ണിനടിയില്‍ കുടുങ്ങി. ഒരാളുടെ മൃതദേഹം കണ്ടെടുത്തു. കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ(50)ആണ് …

പ്രളയ സാധ്യത മുന്നറിയിപ്പ്; കാര്യങ്കോട്, നീലേശ്വരം, മൊഗ്രാല്‍, ഉപ്പള പുഴകളില്‍ ജലനിരപ്പുയരുന്നു

തിരുവനന്തപുരം: കനത്തമഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ പുഴകളില്‍ ജലനിരപ്പുയര്‍ന്നു. പ്രളയസാധ്യത മുന്നില്‍ കണ്ട് സംസ്ഥാനത്തെ 16 നദികള്‍ക്ക് സമീപമുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.പത്തനംതിട്ട ജില്ലയിലെ മണിമല, അച്ചന്‍കോവില്‍, പമ്പ, കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍, നീലേശ്വരം, ഉപ്പള എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും, എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ; കണ്ണൂര്‍ ജില്ലയിലെ പെരുമ്പ, കുപ്പം, കാസര്‍കോട് ജില്ലയിലെ കാര്യങ്കോട്, കൊല്ലം ജില്ലയിലെ പള്ളിക്കല്‍, കോട്ടയം ജില്ലയിലെ മീനച്ചില്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ പമ്പ, അച്ചന്‍കോവില്‍, തിരുവനന്തപുരം ജില്ലയിലെ വാമനപുരം, വയനാട് ജില്ലയിലെ …

പഠന സമ്മര്‍ദം; കുടകിൽ അവസാന വർഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

കുടക്: കര്‍ണാടകയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയില്‍. കുടക് ജില്ലയിലാണ് സംഭവം. പത്തൊന്‍പതുകാരിയായ തേജസ്വിനി ആണ് മരിച്ചത്. പൊന്നംപേട്ടിലെ ഹളളിഗാട്ട് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ് കോഴ്‌സ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.പഠന സമ്മര്‍ദം മൂലമാണ് താന്‍ ജീവിതം അവസാനിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയുളള വിദ്യാര്‍ത്ഥിനിയുടെ കുറിപ്പ് ഹോസ്റ്റല്‍ മുറിയില്‍ നിന്ന് കണ്ടെടുത്തു. തനിക്ക് ആറ് വിഷയങ്ങൾ എഴുതിയെടുക്കാനുണ്ടെന്നും പഠനം തുടരാന്‍ താല്‍പ്പര്യമില്ലെന്നും കത്തില്‍ പറയുന്നു. കര്‍ണാടകയിലെ റായ്ച്ചൂര്‍ സ്വദേശിയായ മഹന്തപ്പയുടെ …

സത്യം പുറത്ത് വരും: ഡിജിപിക്കും എഡിജിപിക്കും പരാതിയുമായി ഉണ്ണി മുകുന്ദൻ

കൊച്ചി: മാനേജർ വിപിൻ കുമാറിനെ മർദിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തതിനു പിന്നാലെ ഡിജിപിക്കും എഡിജിപിക്കും പരാതി നൽകി നടൻ ഉണ്ണി മുകുന്ദൻ. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. സത്യം പുറത്തു വരുമെന്നും നടൻ പ്രതികരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഉണ്ണി മുകുന്ദൻ താമസിക്കുന്ന കാക്കനാട്ടെ ഫ്ലാറ്റിൽ വച്ച് മുഖത്തും തലയ്ക്കും നെഞ്ചത്തും മർദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് വിപിൻ പരാതി നൽകിയത്. ടൊവിനോ തോമസ് ചിത്രം ‘നരിവേട്ട’ യെ പ്രശംസിച്ച് പോസ്റ്റിട്ടതാണ് പ്രകോപനത്തിനു കാരണമെന്നും വിപിൻ ആരോപിച്ചിരുന്നു. …

ദേശീയപാതാ തകർച്ച; നടപടിയെടുത്ത് കേന്ദ്രം, പ്രോജക്ട്‌ ഡയറക്ടറെ സസ്‌പെന്റ് ചെയ്തു, സൈറ്റ്‌ എൻജിനിയറെ പിരിച്ചു വിട്ടു

മലപ്പുറം: മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവത്തിൽ എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടറെ സസ്‌പെന്‍ഡ് ചെയ്തു. സൈറ്റ് എന്‍ജിനീയറെയും എന്‍എച്ച്എഐ പുറത്താക്കി. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിൻ്റേതാണ് തീരുമാനം. കരാറുകാരന്‍ മേല്‍പ്പാലം സ്വന്തം ചെലവില്‍ പുനര്‍നിര്‍മിക്കണമെന്നും കേന്ദ്രത്തിന്‌റെ ഉത്തരവില്‍ പറയുന്നു. സുരക്ഷാ കണ്‍സള്‍ട്ടന്‌റ് കമ്പനിയടക്കം മൂന്ന് കമ്പനികള്‍ക്കെതിരെയും കേന്ദ്രം നടപടി സ്വീകരിച്ചിട്ടുണ്ട്. കുരിയാട് ദേശീയപാത തകര്‍ന്നതില്‍ അന്വേഷണ സമിതി വ്യാഴാഴ്ച കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം കടുത്ത നടപടികളിലേക്ക് കടന്നത്.കൂരിയാട് ദേശീയപാത നിര്‍മ്മാണത്തില്‍ കരാര്‍ കമ്പനിക്ക് …

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പഴം പൊരിയും ചായയും വാങ്ങി തരാം എന്ന് പറഞ്ഞ് വശീകരിച്ച് കൂട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയ കേസ്; പ്രതിക്ക് 167 വർഷം കഠിനതടവും 5,50,000 രൂപ പിഴയും

കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗൗരവതരമായ ലൈംഗീക പീഡനത്തിന് വിധേയമാക്കിയ കേസിലെ പ്രതിക്ക് 167 വർഷം കഠിനതടവും 5,50,000/- രൂപ പിഴയും ശിക്ഷ വിധിച്ചു. ചെങ്കള പാണളം സ്വദേശി ഉസ്മാൻ എന്ന ഉക്കംപെട്ടിഉസ്മാ(63)നെയാണ് കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്.പിഴയടച്ചില്ലെങ്കിൽ 22 മാസം അധിക കഠിന തടവും അനുഭവിക്കണം. മധൂർ 2ഉളിയത്തടുക്കയിൽ താമസിച്ചു വരുന്ന 14 വയസ്സ് പ്രായമുള്ള മാനസിക ക്ഷമത കുറവുള്ള പെൺകുട്ടിയെയാണ് പ്രതി പീഡനത്തിന് ഇരയാക്കിയത്. രക്ഷിതാക്കളുടെ അറിവോ …

അതിതീവ്ര മഴ; കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാസർകോട്: കേന്ദ്ര കാലാവസ്ഥ വകുപ്പ് മെയ് 30ന് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെൻററുകൾ, സ്പെഷ്യൽ ക്ലാസുകൾ, അങ്കണവാടികൾ, തുടങ്ങിയവയ്ക്ക് നാളെ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.

സാമൂഹ്യ മാധ്യമം വഴി കലാപാഹ്വാനം; വാട്സാപ്പിൽ ശബ്ദ സന്ദേശം ഇട്ട ആൾ പിടിയിൽ

കാസർകോട്: വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി മത സ്പർദ്ധ ഉണ്ടാക്കുന്നതും കലാപാഹ്വാനം നടത്തുന്നതുമായ സന്ദേശം പ്രചരിപ്പിച്ച ആളെ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശിയും ഇപ്പോൾ ചൗക്കി കാരോട് സ്കൂളിനു സമീപം താമസക്കാരനുമായ അബ്ദുൾ ലത്തീഫ്(47 ) ആണ് പിടിയിലായത്. കുമ്പള- മഞ്ചേശ്വരം ഭാഗത്തുള്ള പൊതുജന വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ വോയിസ് സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. ജില്ലാ പോലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഢിയുടെ നിർദ്ദേശ പ്രകാരം സൈബർ …

അധ്യാപക ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു

ജി.പി.എം ഗവ: കോളേജ് മഞ്ചേശ്വരം മഞ്ചേശ്വരം: ജി.പി.എം ഗവ: കോളേജില്‍ 2025-26 അധ്യയന വര്‍ഷം കോമേഴ്സ്, കന്നഡ വിഷയങ്ങളില്‍ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും പാനലില്‍ ഉള്‍പ്പെട്ടിട്ടുള്ള രജിസ്റ്റര്‍ നമ്പറും സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ബന്ധപ്പെട്ട വിഷയങ്ങളില്‍ യുജിസി നെറ്റ് ആണ് നിയമനത്തിനുള്ള യോഗ്യത. യുജിസി നെറ്റ് യോഗ്യതയുള്ളവരുടെ …

ക്ലാസെടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. മാരായമുട്ടം സ്വദേശി വിനോദിനി (49) ആണ് മരിച്ചത്. ആനാവൂര്‍ സ്‌കൂളിലാണ് സംഭവം. പാറശ്ശാല ജിഎച്ച്എസ്എസിലെ ഗണിതശാസ്ത്ര അദ്ധ്യാപികയാണ് വിനോദിനി. ലിറ്റില്‍ കൈറ്റ്‌സ് പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നതിനാണ് ആനാവൂര്‍ സ്‌കൂളില്‍ അധ്യാപിക എത്തിയത്. രാവിലെ 11 മണിക്ക് കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നതിനിടെ ക്ലാസ്മുറിയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. സഹ അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും മറ്റും ചേര്‍ന്ന് ഉടനെ വിനോദിനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. മൃതദേഹം നെയ്യാറ്റിന്‍കര ആശുപത്രി മോര്‍ച്ചറിയിലേക്ക് …

മൊഗ്രാല്‍പുത്തൂരില്‍ കിണറില്‍ വീണ ആട്ടിന്‍കുട്ടിയെ അഗ്‌നിശമന സേന രക്ഷിച്ചു

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂരില്‍ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിക്ക് രക്ഷകരായത് അഗ്‌നിശമന സേന. വ്യാഴാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം. മൊഗ്രാല്‍ പുത്തൂര്‍ കുളംങ്കരയില്‍ 20 കോല്‍ ആഴവും 15 കോല്‍ വെള്ളവും ആള്‍മറയുള്ളതുമായ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റിലാണ് ആട്ടിന്‍കുട്ടി വീണത്. സമീപവാസികള്‍ ഏറെ വൈകിയാണ് ഈ സംഭവം അറിയുന്നത്. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടി കാസര്‍കോട് നിന്ന് അഗ്‌നിരക്ഷാ സേനയെത്തി. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വിഎന്‍ വേണുഗോപാലന്റെ നേതൃത്വത്തില്‍ റസ്‌ക്യൂ …

മഴ മുന്നറിയിപ്പില്‍ മാറ്റം; കാസര്‍കോട് അടക്കം 8 ജില്ലകളില്‍ അതിതീവ്ര മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് കാസര്‍കോട് അടക്കം 8 ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുകയാണ്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നാളെ കാസര്‍കോട്, കണ്ണൂര്‍, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ ശക്തി പ്രാപിച്ചിരിക്കുന്നു. പത്തനംതിട്ട ജില്ലയിലെ മണിമല നദിയില്‍ ഓറഞ്ചും, …

തമിഴ് നടനും എഴുത്തുകാരനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ രാജേഷ് വില്ല്യംസ് അന്തരിച്ചു, മലയാള സിനിമയിലും അഭിനയിച്ചു

ചെന്നൈ: പ്രശസ്ത നടനും എഴുത്തുകാരനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ രാജേഷ് വില്ല്യംസ് അന്തരിച്ചു. 75 വയസായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ വച്ച് ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 150-ലേറെ തമിഴ് ചിത്രങ്ങളിലും നിരവധി തെലങ്ക്, മലയാളം ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. 1949 ഡിസംബര്‍ 20 ന് തമിഴ്നാട്ടിലെ മന്നാര്‍ഗുഡിയില്‍ ആണ് ജനനം. 1974ല്‍ പുറത്തിറങ്ങിയ അവള്‍ ഒരു തൊടര്‍ക്കഥൈ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറിയത്. 1979-ല്‍ കന്നി പരുവത്തിലേ എന്ന ചിത്രത്തിലൂടെ നായകനുമായി. കമല്‍ഹാസന്‍, …

ട്രെയിന്‍ യാത്രക്കിടെ പരിചയപ്പെട്ട് ഫോണ്‍ നമ്പര്‍ വാങ്ങി, വാട്‌സാപ്പില്‍ നിരന്തരം ശല്യം, വഴങ്ങാതെ വന്നപ്പോള്‍ അപവാദ പ്രചരണവും, വിജേഷ് കുമാര്‍ നമ്പൂതിരിയെ പൊലീസ് പിടികൂടി

കോഴിക്കോട്: ട്രെയിന്‍ യാത്രക്കിടെ പരിചയപ്പെട്ട യുവതിയെ നിരന്തരം ശല്യം ചെയ്യുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ ചെറുതാഴം സ്വദേശി പുതുമന ഇല്ലത്തെ വിജേഷ് കുമാര്‍ നമ്പൂതിരിയെയാണ് (42)യെയാണ് കസബ പോലീസ് പിടികൂടിയത്.ട്രെയിന്‍ യാത്രക്കിടെ ഇയാള്‍ മാങ്കാവ് സ്വദേശിനിയായ യുവതിയെ പരിചയപ്പെട്ടിരുന്നു. തുടര്‍ന്ന് ഇവരുടെ മൊബൈല്‍ നമ്പര്‍ വാങ്ങി വാട്‌സാപ്പില്‍ മെസേജ് അയച്ചും, ഇടക്കിടെ വിളിച്ച് ശല്യം തുടങ്ങി. ഫോണ്‍ ബ്ലോക്ക് ചെയ്തതോടെ ഫേസ്ബുക്കിലും വാട്സാപ്പിലും പിന്തുടര്‍ന്ന് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ …