ബണ്ട്വാളിൽ യുവാവിനെ വെട്ടിക്കൊന്നു; ഇന്നുമുതൽ 30 വരെ ദക്ഷിണ കന്നടയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മംഗളൂരു: ബണ്ട്വാളില്‍ യുവാവിനെ ബൈക്കിൽ എത്തിയ അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തി. കൊലപാതകത്തെ തുടർന്ന് സംഘർഷാവസ്ഥ ഉടലെടുത്തതോടെ ദക്ഷിണ കന്നഡ ജില്ലയിൽ ഇന്നു മുതൽ 30 വരെ പൊലീസ് നിരോധനാജ്ഞ ഏർപ്പെടുത്തി. ചൊവ്വാഴ്ച ഉച്ചയോടെ ബണ്ട്വാൾ കാൽത്ത മജലു, ഇരക്കൊടിയിൽ ആണ് കൊലപാതകം നടന്നത്. കാൽത്ത മജലു സ്വദേശി റഹീം ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം പിക്കപ്പ് ഡ്രൈവറാണ്. മണൽ ഇറക്കി കൊണ്ടിരിക്കെ ബൈക്കുകളിൽ എത്തിയ ഒരു സംഘം ആൾക്കാർ വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. കൊലപാതകത്തെ തുടർന്ന് ബണ്ടാളിലും പരിസരത്തും സംഘർഷാവസ്ഥ ഉടലെടുത്തു. ഇതോടെയാണ് പൊലീസ് നിരോധനാജ്ഞ ഏർപ്പെടുത്തിയത്. സംഘർഷബാധിത പ്രദേശങ്ങളിൽ പൊലീസ് കനത്ത ബന്തവസ് തുടരുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page