പൊലീസിനും ഭർതൃവീട്ടുകാർക്കുമെതിരെ പോസ്റ്റിട്ടതിനു പിന്നാലെ കാണാതായെ വാർഡ് മെമ്പറെയും കുട്ടികളെയും കണ്ടെത്തി

കോട്ടയം: അതിരമ്പുഴ പഞ്ചായത്തംഗമായ യുവതിയെയും 2 പെൺമക്കളെയും കണ്ടെത്തി. ഇരുപതാം വാർഡംഗം ഐസി സാജൻ, മക്കളായ അമലയ, അമയ എന്നിവരെ എറണാകുളത്തെ ലോഡ്ജിൽ നിന്നാണ് കണ്ടെത്തിയത്. ഭർതൃവീട്ടുകാരുമായുള്ള സ്വത്ത് തർക്കത്തെ തുടർന്നാണ് യുവതി വീടു വിട്ടതെന്നാണ് സൂചന.നേരത്തേ പൊലീസിനും ഭർതൃവീട്ടുകാർക്കുമെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെയാണ് മൂവരെയും കാണാതായത്. ഐസിയുടെ ഭർത്താവ് സാജൻ 2 വർഷങ്ങൾക്കു മുൻപ് മരണപ്പെട്ടിരുന്നു. പിന്നാലെ ഐസിയും ഭർതൃവീട്ടുകാരുമായി സ്വത്ത് തർക്കം രൂക്ഷമായിരുന്നു. ഭർതൃമാതാവ് മോശമായി പെരുമാറുന്നതായും വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ ആവശ്യപ്പെട്ടതായും പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. സ്വത്ത് തർക്കത്തിൽ ഭർതൃ വീട്ടുകാർക്കെതിരെ ഐസി പൊലീസിനു പരാതി നൽകിയിരുന്നു. 50 ലക്ഷം രൂപ ഭർതൃ വീട്ടുകാരിൽ നിന്നും വാങ്ങി നൽകാമെന്ന് പൊലീസ് ഉറപ്പു നൽകിയിരുന്നു. ഇതു പാലിച്ചില്ലെന്നും പോസ്റ്റിൽ കുറ്റപ്പെടുത്തിയിരുന്നു. ഐസിയുടെ ഫോണിന്റെ ലോക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് ഫലം കണ്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page