പരീക്ഷ എഴുതാൻ പോയ എട്ടാം ക്ലാസുകാരൻ തിരികെ എത്തിയില്ല; അന്വേഷണം ഊർജിതമാക്കി പൊലീസ്

കൊച്ചി: എറണാകുളം ഇടപ്പള്ളിയിലെ സ്കൂളിൽ പരീക്ഷ എഴുതി മടങ്ങിയ 13 വയസ്സുകാരനെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം ഊർജിതമാക്കുന്നു. ഇടപ്പള്ളി അൽഅമീൻ പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഷിഫാനെയാണ് (13) കാണാതായത്. ചൊവ്വാഴ്ച സേ പരീക്ഷ എഴുതാനായി രാവിലെ 8 മണിയോടെ കുട്ടി സ്കൂളിലേക്കു പോയി. പരീക്ഷ എഴുതിയ ശേഷം 9.30ഓടെ ഹാൾ വിട്ടിറങ്ങി. എന്നാൽ രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതോടെ മാതാപിതാക്കൾ എളമക്കര പൊലീസിൽ പരാതി നൽകി. ഇടപ്പള്ളി ലുലു മാളിന്റെ പിൻഭാഗത്ത് കൂടി എൻഎച്ച് 17 റോഡിലൂടെ കുട്ടി നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കുട്ടിയേക്കാൾ പ്രായമുള്ള ഒരു പെൺകുട്ടിയും ഇതേ സമയം കൂടെ ഉണ്ടായിരുന്നു. എന്നാൽ മാളിനുള്ളിലേക്കു കുട്ടി പ്രവേശിച്ചിട്ടില്ല. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസ് സ്റ്റേഷനിലോ 9633020444 എന്ന നമ്പറിലോ ബന്ധപ്പെടണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page