ഓടിക്കൊണ്ടിരിക്കെ കാറിന് മുകളില്‍ മരവും വൈദ്യുതി ലൈനും പൊട്ടിവീണു; വൈദ്യുതി ലൈന്‍ ഓഫ് ചെയ്ത് ഡ്രൈവറെ രക്ഷപ്പെടുത്തി, സംഭവം വിദ്യാനഗറില്‍

കാസര്‍കോട്: ഓടിക്കൊണ്ടിരിക്കെ കാറിന് മുകളില്‍ മരവും ഒപ്പം വൈദ്യുതി ലൈനും പൊട്ടിവീണു. വൈദ്യുതി ലൈന്‍ ഓഫ് ചെയ്ത് ഡ്രൈവറെ രക്ഷപ്പെടുത്തി. വിദ്യാനഗര്‍ സ്വദേശി പവിത്രന്‍ ആണ് രക്ഷപെട്ടത്. ഉച്ചയ്ക്ക് ഒന്നരയോടെ കാസര്‍കോട് വിദ്യാനഗര്‍ ജില്ലാ പഞ്ചായത്ത് ഓഫീസിനു മുന്‍വശത്തെ റോഡിലാണ് സംഭവം. ഓടികൊണ്ടിരിക്കെ വൈദ്യതി ലൈന്‍ അടക്കം മരം പൊട്ടി കാറിന് മുകളിലേക്കു വീഴുകയായിരുന്നു.
വിവരത്തെ തുടര്‍ന്ന് അഗ്‌നിരക്ഷാസേന എത്തി. കെ.എസ്.ഇ.ബി അധികൃതര്‍ ലൈന്‍ ഓഫ് ആക്കിയ ശേഷമാണ് ഡ്രൈവറെ കാറിനുള്ളില്‍ നിന്നും പുറത്തിറക്കിയത്. മരം വീണ് കാറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. അഗ്‌നിരക്ഷാസേനാംഗങ്ങള്‍ മരം കുറച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വിഎം സതീശന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ ഒകെ പ്രജിത്, കെ സതീഷ്, മുഹമ്മദ് സിറാജ്, സോബിന്‍ എന്നിവരാണ് രക്ഷപ്രവര്‍ത്തന സംഘത്തില്‍ ഉണ്ടായിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page