അലഞ്ഞു നടന്നിരുന്ന വയോധികനെ പുനരധിവാസ കേന്ദ്രത്തിലെത്തിച്ചു; അന്തേവസികള്‍ക്കായി ക്രിസ്മസ് ആഘോഷം ഒരുക്കി ജനമൈത്രി പൊലീസ്

നീലേശ്വരം: ആരോരുമില്ലാതെ അലഞ്ഞു നടക്കുകയായിരുന്ന വയോധികന് ആശ്രയമായി ജനമൈത്രി പൊലീസ്. കാര്യങ്കോട് സ്വദേശി പൊക്കനെയാണ് നീലേശ്വരം ജനമൈത്രി പൊലീസ് ചേര്‍ത്തു പിടിച്ചത്. പൊക്കനെ മലപ്പച്ചേരി ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രത്തില്‍ എത്തിച്ച് സംരക്ഷണം ഒരുക്കി. പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് ക്രിസ്മസ് ആഘോഷിക്കാന്‍ കേക്കും പൊലീസ് വാങ്ങിയിരുന്നു. കേക്ക് മുറിച്ച് മുഴുവന്‍ അന്തേവാസികള്‍ക്കും വിതരണം ചെയ്തു. പൊലീസിനൊപ്പമുള്ള ക്രിസ്മസ് ആഘോഷം അന്തേവാസികള്‍ക്ക് നവ്യാനുഭവം സമ്മാനിച്ചു. നിറഞ്ഞ സന്തോഷത്തോടെയാണ് അന്തേവാസികള്‍ ക്രിസ്മസ് ആഘോഷിച്ചത്. നീലേശ്വരം സബ് ഇന്‍സ്പെക്ടര്‍ കെവി രതീശന്‍, …

‘ഭാര്യ കള്ളക്കേസുകള്‍ നല്‍കി നിരന്തരം മാനസികമായി പീഡിപ്പിച്ചു, എന്ത് തന്നെയായാലും കുട്ടികളെ അവര്‍ക്ക് വിട്ടുകൊടുക്കില്ല’; ആത്മഹത്യാകുറിപ്പിലെ വിവരങ്ങള്‍ പുറത്ത്, രാമന്തളിയിലെ കൂട്ടമരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

പയ്യന്നൂര്‍: രാമന്തളിയിലെ കൂട്ടമരണത്തില്‍ കലാധരന്റെ ആത്മഹത്യാകുറിപ്പിലെ വിവരങ്ങള്‍ പുറത്ത്.ഭാര്യയെയും ഭാര്യ വീട്ടുകാരെയും കുറ്റപ്പെടുത്തിയാണ് യുവാവിന്റെ ആത്മഹത്യാക്കുറിപ്പ്.ഭാര്യ നയന്‍താര കള്ളക്കേസുകള്‍ നല്‍കി നിരന്തരമായി മാനസികമായി പീഡിപ്പിച്ചിരുന്നു. തങ്ങളുടെമരണത്തിന് ഉത്തരവാദി ഭാര്യയും ഭാര്യയുടെ അമ്മയും സഹോദരനുമാണെന്ന് കലാധരന്‍ എഴുതി വച്ച ആത്മഹത്യാക്കുറിപ്പിലുണ്ട്. നിരന്തരം ഫോണ്‍വിളിച്ച് അവര്‍ എന്നെ ഭീഷണിപ്പെടുത്തുന്നു. എല്ലാ വിഷയങ്ങളും എന്റെ ഫോണിലുണ്ട്. എന്ത് തന്നെയായാലും കുട്ടികളെ അവര്‍ക്ക് വിട്ടുകൊടുക്കില്ലെന്നും അതുകൊണ്ട് മരിക്കുന്നുവെന്നുമാണ് കത്തിലുള്ളത്. ഭാര്യയുമായി അകന്ന് കഴിയുന്നതിനാല്‍ മക്കളുടെ സംരക്ഷണം സംബന്ധിച്ച തര്‍ക്കം കോടതി കയറിയതാണ് കുടുംബ …

ഭര്‍ത്താവിനെ കൊലപ്പെടുത്തി ശരീരം വെട്ടിമുറിച്ചു; മൃതദേഹാവശിഷ്ടങ്ങള്‍ പല സ്ഥലങ്ങളിലായി ചാക്കില്‍ ഉപേക്ഷിച്ചു, ഭര്‍ത്താവിനെ കാണാനില്ലെന്ന് കള്ള പരാതിയും, ഭാര്യയും കാമുകനും കസ്റ്റഡിയില്‍

മീററ്റ്: ഭര്‍ത്താവിനെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ വെട്ടിമുറിച്ച് ചാക്കുകളിലാക്കി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ച യുവതിയും കാമുകനും അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ സംഭാലിലാണു സംഭവം. ചന്തൗസിയിലെ ചുണ്ണി സ്വദേശിയായ ഷൂ വ്യാപാരി രാഹുല്‍ കുമാര്‍(32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ റൂബി(30)യെയും കാമുകന്‍ ഗൗരവ് കുമാറിനെയും(32) പൊലീസ് അറസ്റ്റുചെയ്തു. മീററ്റിലെ ‘ബ്ലൂ ഡ്രം’ മോഡല്‍ കൊലപാതകമാണ് ഇവിടെ നടന്നിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ 17 നാണ് കൊല നടന്നത്. രാഹുലിന്റെ തലയില്‍ ഗൗരവ് ഇരുമ്പ് വടികൊണ്ടും യുവതി ചുറ്റിക കൊണ്ടും അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. …

ആലപ്പുഴയിലും കോട്ടയത്തും വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; കോഴികള്‍ക്കും താറാവിനും രോഗബാധ, അടിയന്തര നടപടികള്‍ക്ക് നിര്‍ദേശം

ആലപ്പുഴ: ഒരിടവേളയ്ക്ക് ശേഷം ആലപ്പുഴയിലും കോട്ടയത്തും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തു. ഭോപ്പാലിലെ ലാബില്‍ നടത്തിയ സാംപിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴയില്‍ 8 പഞ്ചായത്തുകളിലും കോട്ടയത്തെ മൂന്നു വാര്‍ഡുകളിലുമാണ് രോഗബാധ. ആലപ്പുഴയില്‍ നെടുമുടി, ചെറുതന, കരുവാറ്റ കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി, പുറക്കാട് പഞ്ചായത്തുകളില്‍ രോഗബാധ കണ്ടെത്തി. നെടുമുടിയില്‍ കോഴികള്‍ക്കും മറ്റുള്ളിടത്ത് താറാവിനുമാണ് രോഗബാധ.കോട്ടയത്തെ കുറുപ്പന്തറ, മാഞ്ഞൂര്‍, കല്ലുപുരയ്ക്കല്‍, വേളൂര്‍ എന്നീ വാര്‍ഡുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവിടെ കാട, കോഴി എന്നിവയ്ക്കാണ് രോഗബാധയുള്ളത്. മൃഗസംരക്ഷണ …

11 ഗ്രാം എംഡിഎംഎ വില്‍പന നടത്താനെത്തിയ ഉപ്പള സ്വദേശി ഉള്ളാളില്‍ പിടിയില്‍

ഉള്ളാള്‍: 11 ഗ്രാം എംഡിഎംഎ വില്‍പന നടത്താനെത്തിയ ഉപ്പള സ്വദേശി ഉള്ളാള്‍ പൊലീസിന്റെ പിടിയിലായി. വാങ്ങാനെത്തിയവര്‍ രക്ഷപ്പെട്ടു. 22 കാരനായ ഷെയ്ഖ് മുഹമ്മദ് കൈഫ് ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ട് തലപ്പാടി കെ.സി. റോഡിലെ ഫലാഹ് സ്‌കൂള്‍ ബസ് സ്റ്റോപ്പിന് സമീപത്തുവച്ചാണ് യുവാവിനെ പിടികൂടിയത്. പൊലിസിനെ കണ്ട് ഷമീര്‍ കാംബ്ലെ, ജാവീദ് എന്നിവര്‍ ബൈക്കില്‍ രക്ഷപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു. മുഹമ്മദ് കൈഫിന്റെ കൈവശമുണ്ടായിരുന്ന ത്രാസ്, 500 രൂപ, മൊബൈല്‍ ഫോണ്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷെയ്ഖ് മുഹമ്മദ് …

സര്‍ക്കാര്‍ അനുമതി നൽകി; നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ടതിനെതിരെ ഉടൻ അപ്പീല്‍ നല്‍കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഡിജിപിയുടെയും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെയും ശുപാര്‍ശകള്‍ അംഗീകരിച്ചാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. എട്ടാം പ്രതി ദിലീപ് ഉള്‍പ്പെടെയുള്ള നാലുപേരെ കുറ്റവിമുക്തരാക്കിയ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിയെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നത്. അതിജീവിത മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അപ്പീല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വിധിയിലെ സാങ്കേതികവും നിയമപരവുമായ പിഴവുകള്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടും. ക്രിസ്മസ് അവധിക്ക് …

1500 രൂപയുടെ കൂപ്പൺ എടുത്താൽ സമ്മാനമായി വീടും സ്ഥലവും; കടം തീർക്കാൻ വീട് സമ്മാനമായി പ്രഖ്യാപിച്ച് സമ്മാനക്കൂപ്പൺ പുറത്തിറക്കിയ മുൻ പ്രവാസി അറസ്റ്റിൽ

കണ്ണൂര്‍: കടബാധ്യത ഒഴിവാക്കാൻ സമ്മാനക്കൂപ്പണുകൾ അച്ചടിച്ച് വിൽപ്പന നടത്തിയ മുൻ പ്രവാസി അറസ്റ്റിൽ. അടയ്ക്കാത്തോട് കാട്ടുപാലത്ത് ബെന്നി തോമസി(67) നെയാണ് ലോട്ടറി വകുപ്പിന്റെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത് കോടതി ഇയാളെ തലശ്ശേരി സബ്‌ജയിലിൽ റിമാൻഡ് ചെയ്തു. 1500 രൂപയുടെ കൂപ്പൺ എടുത്താൽ സമ്മാനമായി വീടും, സ്ഥലവും, കാറും, ബൈക്കുമെല്ലാം വാഗ്ദാനം ചെയ്തായിരുന്നു ബെന്നിയുടെ കൂപ്പണ്‍ പദ്ധതി. വീടിന്റെ ജപ്തി ഒഴിവാക്കാനും ഭാര്യയുടെ കാൻസർ ചികിത്സയ്ക്കും പണം കണ്ടെത്താനാണ് 3300 ചതുരശ്രയടി വിസ്തൃതിയുള്ള തന്റെ വീട് ഒന്നാംസമ്മാനമായി …

ചെക്ക് പോസ്റ്റിന് സമീപം നിര്‍ത്തിയിട്ട ആംബുലന്‍സ് മോഷ്ടിച്ചുകടത്തി; 22 കാരന്‍ പിടിയില്‍

മംഗളൂരു: ഗുണ്ട്യ ചെക്ക് പോസ്റ്റിന് സമീപം നിര്‍ത്തിയിട്ട ആംബുലന്‍സ് മോഷ്ടിച്ച 22 കാരന്‍ പിടിയില്‍. ഉഡുപ്പി കാര്‍ക്കള സ്വദേശിയായ ഷോഡന്‍ (22) ആണ് അറസ്റ്റിലായത്. കടബയിലെ ഷിരാഡി സ്വദേശിയായ സുരേഷ് (46) നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഈമാസം 19 നാണ് ആംബുലന്‍സ് മോഷ്ടിച്ചത്. ഒരു അപകടവുമായി ബന്ധപ്പെട്ട അടിയന്തര കോള്‍ പ്രതീക്ഷിച്ച് ഗുണ്ട്യ ചെക്ക് പോസ്റ്റിന് സമീപം നിര്‍ത്തിയിട്ടതായിരുന്നു. വേറൊരു ഡ്രൈവര്‍ ഉടന്‍ ഓടിക്കാന്‍ എത്തുമെന്ന് അറിയിച്ചതോടെ സുരേഷ് വീട്ടിലേക്ക് പോകുന്നതിനുമുമ്പ് താക്കോല്‍ വാഹനത്തിനുള്ളില്‍ വച്ചു. 20 …

രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ

പയ്യന്നൂർ: രാമന്തളിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. വടക്കുമ്പാട് കെ ടി കലാധരൻ (38), അമ്മ ഉഷ (60), കലാധരന്റെ മക്കളായ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉഷയെയും കലാധരനെയും തൂങ്ങി മരിച്ചനിലയിലും കുട്ടികൾ താഴെ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. കുട്ടികൾ ക്കു വിഷം നൽകി രണ്ടുപേരും ജീവനൊടുക്കിയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. വീട്ടിൽ വൈകിട്ട് ആരെയും കാണാതായതിനെ തുടർന്ന് …

കുമ്പളയിലെ ആദ്യകാല ഡ്രൈവർ അബ്ദുള്ള അന്തരിച്ചു

കുമ്പള: കുമ്പളയിലെ ആദ്യകാല ഡ്രൈവർ അബ്ദുള്ള(75) അന്തരിച്ചു. ഭാര്യ: ഫാത്തിമ. മക്കൾ: കബീർ, നൗഷാദ്, നൗഫൽ, റഷീദ, സൈനാസ്, ബൾക്കീസ്, റാബിയ, നൗഷീന. മരുമക്കൾ : റിയാന, ഇശാന, ഇബ്രാഹിം, കമറുദ്ദീൻ, ജലീൽ, അബു.

മുളിയാർ അമ്മങ്കോട് സ്വദേശി ബഹ്റൈനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

കാസർകോട്: ബോവിക്കാനം അമ്മങ്കോട് സ്വദേശിയെ ബഹ്റൈനിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പരേതനായ എ.ബി.കുഞ്ഞാമുവിന്റെയും ബീഫാത്തിമ ബാവിക്കരയുടെയും മകൻ എ ബി. ഇഖ്ബാൽ ( 46) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സുഹൃത്തുക്കൾ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്സുഹൃത്തുക്കളും നാട്ടുകാരും. ഒന്നര മാസം മുമ്പാണ് ഹോട്ടലിലെ ജോലിക്കായി ബഹ്റൈനിലെത്തിയത്. രണ്ട് പതിറ്റാണ്ടിലേറെയായി പ്രവാസ ജീവിതം നയിച്ചു വരികയായിരുന്നു. നേരത്തെ അബുദാബിയിലും …

പുലിയെ കണ്ടതായി ടാപ്പിങ് തൊഴിലാളികള്‍: പുലിപ്പേടിയില്‍ കാരക്കോട്

കാസര്‍കോട്: മടിക്കൈ പഞ്ചായത്തിലെ കാരക്കോട് പുലിയിറങ്ങിയതായി വിവരം. കാനത്തിലെ റബര്‍തോട്ടത്തില്‍ പുലി ഓടുന്നതായി കണ്ടതെന്ന് ടാപ്പിങ് തൊഴിലാളികള്‍ പറയുന്നു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. രണ്ടുദിവസം മുമ്പ് ഏച്ചിക്കാനം മുത്തപ്പന്‍ തറയിലും പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി മടിക്കൈ ഏച്ചിക്കാനം പാലത്തിനു സമീപം പ്രദേശവാസികള്‍ പുലിയെ കണ്ടെന്ന് പറയുന്നുണ്ട്. പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

ഇരുവരുടെയും ദേഹത്തു കൂടി ലോറി കയറിയിറങ്ങി; സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

പാലക്കാട്: ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു. ഒറ്റപ്പാലം ലക്കിടിയില്‍ ആണ് അപകടം ഉണ്ടായത്. തിരുവില്വാമല കണിയാര്‍ക്കോട് സ്വദേശി ശരണ്യ(28), ഇവരുടെ മകള്‍ അഞ്ച് വയസുകാരി ആദിശ്രീ എന്നിവരാണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ബന്ധു മോഹന്‍ദാസിന് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് അപകടം നടന്നത്. തിരുവില്വാമലയിലെ വീട്ടില്‍ നിന്ന് ലക്കിടി കൂട്ടുപാതയിലെ ഭര്‍ത്താവിന്റെ വീട്ടിലേക്കുള്ള പോവുകയായിരുന്നു. ഒരേ ദിശയില്‍ പോകുകയായിരുന്ന സ്‌കൂട്ടറില്‍ ടിപ്പര്‍ ഇടിക്കുകയായിരുന്നു. ഇരുവരുടെയും ദേഹത്തു കൂടി ടിപ്പര്‍ ലോറി കയറിയിറങ്ങിയതായും ദൃക്സാക്ഷികള്‍ പറഞ്ഞു. …

ഇന്‍സ്റ്റഗ്രാം വഴി പരിചയം, പ്രണയം നടിച്ച് വിവാഹ വാഗ്ദാനം; നഗ്‌ന ചിത്രങ്ങള്‍ കൈക്കലാക്കി 25 കാരിയുടെ കൂട്ടുകാരികള്‍ക്ക് അയച്ചു കൊടുത്ത 19 കാരന്‍ അറസ്റ്റില്‍

മാനന്തവാടി: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ കൈവശപ്പെടുത്തിയ ശേഷം യുവതിയുടെ സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കിയ 19 കാരനെ പൊലിസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടപ്പാള്‍ വട്ടംകുളം സ്വദേശി പുതൃകാവില്‍ പി. സഹദ് (19) ആണ് മാനന്തവാടി പോലീസിന്റെ പിടിയിലായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 25 കാരിയുടെ പരാതിയിലാണ് സഹദ് പിടിയിലായത്. യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡനത്തിന് ഇരയാക്കി. പിന്നീട് പ്രതിയെ യുവതി ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതിലുള്ള വിരോധം കാരണം ചിത്രങ്ങള്‍ യുവതിയുടെ നഗ്നചിതങ്ങള്‍ കൂട്ടുകാരികള്‍ക്കും …

നടുറോഡില്‍ കെഎസ് ആര്‍ടിസി ബസ് തടഞ്ഞ സംഭവം; ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവിനും നോട്ടീസയച്ച് കോടതി

തിരുവനന്തപുരം: മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എക്കും നോട്ടീസയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. നടുറോഡില്‍ കെഎസ് ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ഇരുവരെയും ഒഴിവാക്കിയുള്ള കുറ്റപത്രത്തിനെതിരായ ഹര്‍ജിയിലാണ് കോടതി നടപടി. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ പരാതിയിലാണ് നോട്ടീസയച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ തിരുവനന്തപുരത്ത് നടുറോഡില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ കേസില്‍ മേയര്‍ ആര്യാ രാജേന്ദ്രനെയും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിനെയും ഒഴിവാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മേയറുടെ സഹോദരനെതിരെ …

പൊലീസിന് തിരിച്ചടി; നടന്‍ ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചുവെന്ന് തെളിയിക്കാനായില്ല, നടന്‍ ഡാന്‍സാഫ് സംഘത്തിനെ കണ്ട് അന്ന് ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങി ഓടിയതെന്തിന്?

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരായ ലഹരി കേസില്‍ പൊലീസിന് തിരിച്ചടി. ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചുവെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിയിക്കാനായില്ല. ഫോറന്‍സിക് റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. കേരളത്തില്‍ ഏറെ കോളിളക്കം ഉണ്ടാക്കിയ കേസായിരുന്നു അത്. ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങി ഓടിയത് വിവാദമായിരുന്നു. ഹോട്ടല്‍ മുറിയെടുത്ത് ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചുവെന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് അന്ന് ഷൈന്‍ ടോം ചാക്കോയെ മണിക്കൂറുകളോളമാണ് ചോദ്യം ചെയ്തത്.കഴിഞ്ഞ ഏപ്രിലില്‍ …

ഇതര ജാതിയിലുള്ള യുവാവിനെ വിവാഹം കഴിച്ചു; 20 കാരിയായ ഗര്‍ഭിണിയെ പിതാവും സഹോദരനും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി, ദുരഭിമാനക്കൊലയില്‍ ഞെട്ടി ഹുബ്ബള്ളി

ബെംഗളൂരു: കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ ദുരഭിമാനക്കൊല. ഗര്‍ഭിണിയായ മകളെ പിതാവും ബന്ധുക്കളും ചേര്‍ന്ന് വെട്ടിക്കൊന്നു. ധാര്‍വാഡ് ഹുബ്ബള്ളി ഇനാം വീരപൂര്‍ സ്വദേശിയായ 20 കാരി മാന്യത പാട്ടീലാണ് കൊല്ലപ്പെട്ടത്. പിതാവും സഹോദരനും ഉള്‍പ്പെടെയുള്ളവരാണ് കൊലപ്പെടുത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് ദാരുണ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ പിതാവ് ഉള്‍പ്പെടെ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആറുമാസം ഗര്‍ഭിണിയായിരുന്നു മാന്യത. ലിംഗായത്ത് സമദായക്കാരിയായ യുവതിയും പട്ടികജാതി സമുദായക്കാരനായ വിവേകാനന്ദനും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് ഇരുവരും ഒളിച്ചോടിപ്പോയി …

റെയില്‍വേ സ്റ്റേഷന് സമീപം ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച സംഭവം; ആറുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: റെയില്‍വേ സ്റ്റേഷന് സമീപം സ്വകാര്യ ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറുപേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ചെര്‍ക്കള സ്വദേശിയും ഷാനു ബസിന്റെ ഡ്രൈവറുമായ മുഹമ്മദ് ശിഹാബാ(26)ണ് അക്രമത്തിന് ഇരയായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. റെയില്‍വേ സ്‌റ്റേഷന് സമീപം ബസ് എത്തിയപ്പോള്‍ ഓട്ടോ സ്റ്റാന്‍ഡിന് സമീപത്തുണ്ടായിരുന്ന ഒരുസംഘം ആളുകള്‍ ബസില്‍ കയറി പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നുവെന്ന് ശിഹാബ് പറയുന്നു. ബസ് സമയത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് വാക്കേറ്റത്തിന് കാരണമായതെന്നാണ് വിവരം. ഡ്രൈവറെയും കണ്ടക്ടറെയും …