സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ, ഏഴ് നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍

കൊച്ചി: സ്‌കൂളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഏഴു മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. വയനാട് സുല്‍ത്താന്‍ബത്തേരിയില്‍ വിദ്യാര്‍ഥിനി ക്ലാസ്മുറിയില്‍ വെച്ച് പാമ്പുകടിയേറ്റു മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അഡ്വ. കുളത്തൂര്‍ ജയ്സിങ് ഫയല്‍ചെയ്ത ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലറാണ് ഹാജരാക്കിയത്.

മറ്റു മാര്‍ഗനിര്‍ദേശങ്ങള്‍

  • ശൗചാലയങ്ങളില്‍ വൃത്തിയും വെള്ളവും വെളിച്ചവും ഉറപ്പാക്കണം
  • സ്‌കൂളില്‍ പ്രഥമശുശ്രൂഷാ കിറ്റ് വേണം, പ്രഥമശുശ്രൂഷയില്‍ രണ്ട് ജീവനക്കാര്‍ക്കെങ്കിലും അടിസ്ഥാന പരിശീലനം നല്‍കണം
  • അടിയന്തര മെഡിക്കല്‍ സാഹചര്യങ്ങള്‍ നേരിടാന്‍ ചൈല്‍ഡ് എമര്‍ജന്‍സി മെഡിക്കല്‍ റെസ്‌പോണ്‍സ് പ്ലാന്‍ തയ്യാറാക്കണം. ആന്റിവെനം, പീഡിയാട്രിക് മെഡിക്കല്‍ കെയര്‍ തുടങ്ങിയവ ലഭ്യമാക്കാന്‍ അടുത്തുള്ള ആശുപത്രിയുമായുള്ള ഏകോപനം.
  • പാമ്പിനെ ഒഴിവാക്കാന്‍ വനംവകുപ്പുമായി ഏകോപനം. സ്‌കൂളിലും പരിസരങ്ങളിലും പരിശോധന നടത്തണം.
  • തീപ്പിടിത്തം, വെള്ളപ്പൊക്കം തുടങ്ങിയവ നേരിടാന്‍ ദുരന്തനിവാരണ അതോറിറ്റി, തദ്ദേശസ്ഥാപനം എന്നിവയുമായിച്ചേര്‍ന്ന് മോക്ക് ഡ്രില്‍ നടത്തണം
  • നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സ്‌കൂള്‍ മേധാവികളും മാനേജ്‌മെന്റും ഉറപ്പാക്കണം. ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ ഇടയ്ക്കിടെ പരിശോധന നടത്തണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണവ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ചു; നഷ്ടപ്പെട്ടത് 20 ലക്ഷം രൂപയും 183 ഗ്രാം സ്വര്‍ണ്ണവും, അക്രമി സംഘം എത്തിയത് കേരള രജിസ്‌ട്രേഷനുകളിലുള്ള മൂന്നു കാറുകളില്‍
Scroll to top

You cannot copy content of this page