പരപുരുഷ ബന്ധം, ഭാര്യയുടെ തല വെട്ടിയെടുത്ത് സ്‌കൂട്ടറിന് മുന്നില്‍ വെച്ച് വണ്ടിയോടിച്ചു; യുവാവ് അറസ്റ്റില്‍

ബംഗളൂരു: ഭാര്യയുടെ തല വെട്ടിയെടുത്ത് സ്‌കൂട്ടറില്‍ യാത്രചെയ്ത് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ബംഗളൂരു നഗരത്തിന് പുറത്തുള്ള അനേക്കലിലെ ചന്ദാപുര എന്ന സ്ഥലത്ത് ഹൈവേയിലാണ് നടുക്കുന്ന സംഭവം. ഹെബ്ബഗോഡി നിവാസിയായ മാനസ (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബെംഗളുരു ഹെബ്ബഗൊഡി സ്വദേശി ശങ്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പുരുഷനുമായുള്ള അവിഹിത ബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് പറയപ്പെടുന്നു. വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. പ്രണയത്തിലായിരുന്ന ശങ്കറും മാനസയും അഞ്ച് വര്‍ഷം മുമ്പാണ് വിവാഹിതരായത്. ഒരു മാസം മുമ്പാണ് ഇരുവരും ഹില്ലാലി ഗ്രാമത്തിലെ ഒരു വാടക വീട്ടിലേക്ക് താമസം മാറിയത്. ഈ മാസം മൂന്നാം തീയതി രാത്രി ജോലിക്ക് പോയ ശങ്കര്‍ രാവിലെ തിരിച്ചെത്തുമെന്ന് ഭാര്യയോട് പറഞ്ഞിരുന്നു. എന്നാല്‍ രാത്രി തന്നെ വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. അപ്പോഴാണ് ഭാര്യയുടെ ചതി വെളിച്ചത്തുവന്നത്. കാമുകനുമായിമായുള്ള അവിഹിത ബന്ധം നേരിട്ട് പിടിക്കപ്പെട്ടു. തുടര്‍ന്ന് കാമുകനൊപ്പം യുവതിയെ പറഞ്ഞയക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് മാനസ വീട്ടില്‍ തിരിച്ചുവന്ന് ഭര്‍ത്താവുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. പ്രകോപിതനായ ശങ്കര്‍ വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് യുവതിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് തല വെട്ടിയെടുത്ത് സ്‌കൂട്ടറില്‍ യാത്ര പുറപ്പെട്ടു. അനേക്കലില്‍ നിന്ന് ചന്ദാപുരയിലേക്കുള്ള ഹൈവേയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന്റെ ക്വിക് റെസ്‌പോണ്‍സ് ടീമാണ് നടുക്കുന്ന ഒരു കാഴ്ച കണ്ടത്. രക്തത്തില്‍ കുളിച്ച നിലയില്‍ ഒരു യുവാവ് സ്‌കൂട്ടറോടിച്ച് ഹൈവേയിലൂടെ അതിവേഗത്തില്‍ പോകുകയായിരുന്നു. ഇയാളെ പിന്തുടര്‍ന്ന് തടഞ്ഞ് നിര്‍ത്തിയപ്പോഴാണ് പൊലീസ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. സ്‌കൂട്ടറിന്റെ ഫുട്‌ബോര്‍ഡില്‍ വെട്ടിയെടുത്ത സ്ത്രീയുടെ തല കണ്ട് ഇതാരാണെന്ന് തിരക്കിയ പൊലീസിനോട് ഇത് തന്റെ ഭാര്യയാണെന്നും താന്‍ കൊലപ്പെടുത്തിയെന്നും യുവാവിന്റെ ഭാവഭേദമില്ലാതെയുള്ള മറുപടി നല്‍കി. വീടുവിട്ടെങ്കിലും കുഞ്ഞിനെ ഓര്‍ത്ത് മാനസ തിരിച്ച് വന്നെന്നും കുഞ്ഞിനെ തനിക്കൊപ്പം വിടണമെന്ന് ആവശ്യപ്പെട്ടെന്നുമാണ് അയല്‍വാസികള്‍ പറയുന്നത്.
ശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് കൊലയ്ക്ക് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന് കൂടി അന്വേഷിക്കുമെന്നും വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page