നാട് ചേര്‍ത്ത് പിടിച്ചിട്ടും ഫലമില്ല; കബിലാഷ് മരണത്തിന് കീഴടങ്ങി

കാസര്‍കോട്: ചികില്‍സയ്ക്കായി നാടൊന്നിച്ചിട്ടും ഫലമുണ്ടായില്ല. മടിക്കൈ എരിക്കുളം ആലക്കളത്തെ കബിലാഷ്(36) മരണത്തിന് കീഴടങ്ങി. മസ്തിഷ്‌കാഘാതം സംഭവിച്ച് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചേ അഞ്ചുമണിയോടെ മരണപ്പെട്ടു. മൃതദേഹം 12 മണിയോടെ നാട്ടിലെത്തിക്കും. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും. കബീലാഷിന്റെ ചികില്‍സയ്ക്കായി നാട്ടുകാര്‍ കമ്മിറ്റി രൂപീകരിച്ച് പണം സ്വരൂപിച്ചിരുന്നു. ചികില്‍സയ്ക്കായി കാരുണ്യ സംഗീത യാത്രയും നടത്തിയിരുന്നു. ചികില്‍സയില്‍ പുരോഗതിയുണ്ടായതിനാല്‍ ഐസിയുവില്‍ നിന്ന് ശനിയാഴ്ച റൂമിലേക്ക് മാറ്റുമെന്ന് ഡോക്ടര്‍ അറിയിച്ചിരുന്നുവെങ്കിലും പെട്ടെന്ന് സ്ഥിതി വഷളാവുകയായിരുന്നു. ബിഎസ്എന്‍എല്ലിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു. കണ്ണന്റെയും രോഹിണിയുടെയും മകനാണ്. ഭാര്യ: കെ ധന്യ. ഒരുമകളുണ്ട്. സഹോദരങ്ങള്‍: കബനി, കബില.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page