ചിപ്സ് പാക്കറ്റുകളിൽ മൂന്ന് കോടി വിലയുള്ള ഹൈബ്രിഡ് കഞ്ചാവ് ഒളിപ്പിച്ചു കടത്തി, കോയമ്പത്തൂർ വിമാനത്താവളത്തിൽ മലയാളി യുവതി പിടിയിൽ

ചെന്നൈ: ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി കോയമ്പത്തൂരിൽ പിടിയിയിലായി. മൂന്ന് കോടി രൂപ മൂല്യമുള്ള ഹൈബ്രിഡ് കഞ്ചാവ് കടത്തിക്കൊണ്ടു വരാൻ ശ്രമിച്ച നവമി രതീഷ് എന്ന യുവതി ആണ് പിടിയിലായത്. ശനിയാഴ്ച വൈകിട്ട് കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിൽ യുവതി എത്തിയപ്പോൾ കസ്റ്റംസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബാങ്കോക്കിൽ നിന്നും സിംഗപ്പൂർ – കോയമ്പത്തൂർ സ്കൂട്ട് എയർലൈൻസിലാണ് നവമി എത്തിയത്.പരിശോധനയിൽ 3.155 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ആറ് ചിപ്സ് പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. രഹസ്യ വിവരത്തെ തുടർന്നാണ് എയർ ഇന്റലിജൻസ്, കസ്റ്റംസ് ഉദ്യോഗസ്ഥർ യുവതിയുടെ ബാഗ് പരിശോധിച്ചത്. ഓസ്ട്രേലിയയിൽ നിന്നാണ് യുവതി ബാങ്കോക്ക് വഴി ഇന്ത്യയിലേക്ക് കഞ്ചാവ് കടത്തിയതെന്നാണ് വിവരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page