യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്തു; തുടർന്ന് വാക്കുതർക്കം, 23 കാരൻ ജീവനൊടുക്കി

പത്തനംതിട്ട: യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവാവ് തൂങ്ങി മരിച്ചു. പത്തനംതിട്ട കുമ്പഴയിലാണ് സംഭവം. അടൂർ സ്വദേശി മുഹമ്മദ് സൂഫിയാൻ(23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവതിയുമായുണ്ടായ തർക്കത്തെ തുടർന്നാണ് സൂഫിയാൻ ജീവനൊടുക്കിയതെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് കലഞ്ഞൂർ സ്വദേശിനിയായ 20 വയസ്സുകാരിയുമായി ഇയാൾ കുമ്പഴയിലെ ഹോട്ടലിൽ മുറിയെടുത്തത്. രാത്രി 7.30ഓടെ ഇവർ തമ്മിൽ വഴക്കുണ്ടായി. തുടർന്ന് യുവതി ശുചിമുറിയിൽ പോയ സമയത്താണ് സൂഫിയാൻ റൂമിൽ തൂങ്ങി മരിച്ചത്. യുവതിയാണ് പൊലീസിനെ വിവരം അറിയിച്ചത്. ഇവർ കമിതാക്കളാണെന്നാണ് സൂചന. കുറച്ച് ദിവസങ്ങൾക്കു മുൻപ് സൂഫിയാന്റെ ഉറ്റസുഹൃത്ത് മരണപ്പെട്ടിരുന്നു. ഇതിന്റെ വിഷാദത്തിലായിരുന്നു സൂഫിയാനെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
`ഇതുവരെ ഹൗസ്ബോട്ടിൽ ഉല്ലാസയാത്ര പോയിട്ടില്ലെന്ന് ഒരു അമ്മ’, ജില്ലാ കളക്ടർ സ്ഥാനമൊഴിഞ്ഞയുടൻ അവരുടെ ആഗ്രഹം നടത്തിക്കൊടുത്ത് അർജുൻ പാണ്ഡ്യൻ; വൃദ്ധസദനത്തിലെ 25 അന്തേവാസികൾക്കൊപ്പം ഒരു ഉല്ലാസ യാത്ര
Scroll to top

You cannot copy content of this page