ചൈനയിലെ പുതിയ വൈറസ് പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്; വവ്വാലില്‍ നിന്ന് മനുഷ്യരിലേക്ക് പടരും, കോവിഡ് പോലെ അപകടകരമാവും

ബീജിങ്: ചൈനയിലെ പുതിയ കൊറോണ വൈറസ് പകര്‍ച്ചവ്യാധി പോലുള്ള ഭീഷണി ഉയര്‍ത്തുന്നുവെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ചൈനയിലെ ലാബുകളിലെ വവ്വാലുകളിലാണ് വൈറസ് ആദ്യമായി കണ്ടെത്തിയത്. യു.എസ് ഗവേഷകരാണ് വവ്വാലുകളില്‍ കണ്ടെത്തിയ വൈറസ് പുതിയ പകര്‍ച്ചവ്യാധിക്ക് തുടക്കം കുറിക്കുമെന്ന ആശങ്കയുമായി രംഗത്ത് വന്നിട്ടുള്ളത്. HKU5-CoV-2 എന്ന വൈറസിന് ചെറിയൊരു ജനിതക വകഭേദം കൂടി സംഭവിച്ചാല്‍ പകര്‍ച്ചവ്യാധിയായി പടരുമെന്നാണ് ആശങ്ക.
ഈ വൈറസുകള്‍ 2012 ല്‍ ഉയര്‍ന്നുവന്നിരുന്നു. ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുന്നതുമായ അപകടകരമായ കൊറോണ വൈറസായ MERS-CoV യുടെ അതേ കുടുംബത്തില്‍ പെടുന്നതാണ് പുതിയ വൈറസ്. ഇതുസംബന്ധിച്ച് വാഷിങ്ടണ്‍ സ്റ്റേറ്റ് യൂനിവേഴ്‌സിറ്റി കൂടുതല്‍ പഠനം നടത്തിയിരുന്നു. ഈ പഠനത്തിലാണ് ഒരു ജനിതകമാറ്റം കൂടി സംഭവിച്ചാല്‍ വൈറസ് മനുഷ്യരിലേക്ക് പടരുമെന്ന് കണ്ടെത്തിയത്. നിലവില്‍ ചൈനയിലെ വവ്വാലുകള്‍ക്കിടയിലാണ് വൈറസ് പടരുന്നത്. എന്നാല്‍, നിയന്ത്രണമില്ലാത്ത ചൈനയിലെ വന്യജീവി വ്യാപാരം ഇത് മനുഷ്യനിലേക്ക് എത്തുന്നതിന് കാരണമാവുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ കോവിഡിന് കാരണമായ കോറോണ വൈറസ് ചൈനയുടെ വുഹാന്‍ ലാബില്‍ നിന്ന് ചോര്‍ന്നതാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
യു.എസ് ഏജന്‍സികളായ എഫ്.ബി.ഐയും സി.ഐ.എയും കോവിഡിന് കാരണം വുഹാനിലെ ലാബില്‍ നിന്നുണ്ടായ വൈറസ് ചോര്‍ച്ചയാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍, ഇതിനുള്ള ശക്തമായ തെളിവുകള്‍ സമര്‍പ്പിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നിരുന്നില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി
ലക്ഷങ്ങളുടെ ആനക്കൊമ്പുകളുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍; സംഘത്തിനു 42.700 കിലോഗ്രാം തൂക്കമുള്ള ആനക്കൊമ്പ് കിട്ടിയത് എവിടെ നിന്ന്?, പൊലീസും വനം വകുപ്പും അന്വേഷണം തുടങ്ങി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page