മീറ്റർ റീഡിങ്ങിനു എത്തിയപ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു, കെ എസ് ഇ ബി ജീവനക്കാരൻ കസ്റ്റഡിയിൽ

കണ്ണൂര്‍: പോക്സോ കേസിൽ കെ.എസ്.ഇ.ബി മീറ്റർ റീഡർ കസ്റ്റഡിയിൽ. കണ്ണൂർ കുറ്റ്യാട്ടൂര്‍ സ്വദേശി ജിജേഷിനെയാണ് ചക്കരക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. കെ.എസ്.ഇ.ബി ഏച്ചൂർ ഓഫീസിലെ ജീവനക്കാരനാണ്. വീട്ടിൽ മീറ്റർ റീഡിങ്ങിനെത്തിയപ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പെൺകുട്ടി മാത്രമുള്ള സമയത്തായിരുന്നു മീറ്റർ റീഡർ വീട്ടിലെത്തിയത്. മീറ്റർ പരിശോധിച്ചു ബില്ല് കൊടുക്കുന്ന സമയത്ത് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ജീവനക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പെൺകുട്ടി വീട്ടിൽ നിന്നും ഇറങ്ങി ഓടി. പിന്നീട് മാതാപിതാക്കളെത്തിയപ്പോൾ സംഭവം പറഞ്ഞു. തുടർന്ന് അവരുടെ പരാതിയിൽ ചക്കരക്കൽ പൊലീസ് ജീവനക്കാരനെ പിടികൂടി. യുവാവിനെ വൈദ്യ പരിശോധനക്ക്‌ വിധേയനാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണവ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ചു; നഷ്ടപ്പെട്ടത് 20 ലക്ഷം രൂപയും 183 ഗ്രാം സ്വര്‍ണ്ണവും, അക്രമി സംഘം എത്തിയത് കേരള രജിസ്‌ട്രേഷനുകളിലുള്ള മൂന്നു കാറുകളില്‍
Scroll to top

You cannot copy content of this page