മുഖംമൂടി ധരിച്ച് മാരകായുധവുമായി മോഷ്ടാക്കൾ; മലപ്പുറത്തെ ഭീതിയിലാഴ്ത്തി കവർച്ചക്കാർ സജീവമാകുന്നു

മലപ്പുറം: മലപ്പുറം ജില്ലയിൽ മുഖം മൂടി ധരിച്ച കവർച്ചാ സംഘം വീണ്ടും സജീവമാകുന്നു. തൃക്കണ്ടിയൂരിലെ വീടുകളിൽ മുഖംമൂടിയും മാരകായുധവുമായി എത്തിയ 2 പേരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. എട്ടോളം വീടുകളിൽ കവർച്ച ലക്ഷ്യമാക്കി ഇവർ എത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ കാണാം. കോരോത്തിൽ ഹംസക്കുട്ടിയുടെ വീടിന്റെ ഗ്രിൽ തകർത്ത് അകത്തു കടന്ന സംഘം കുട്ടികളുടെ സ്കൂൾ ബാഗിൽ സൂക്ഷിച്ച പണം കവർന്നു. കഴിഞ്ഞ ദിവസം തിരൂർ തൃക്കണ്ടിയൂരിൽ ആധാരമെഴുത്തുകാരനായ വെളിയമ്പാട്ട് ശിവശങ്കരൻ നായരുടെ വീട്ടിൽ നിന്നു 4.5 ലക്ഷം …

9 ക്രിമിനൽ കേസുകളിലെ പ്രതി; കാപ്പാ ഉത്തരവ് ലംഘിച്ച കുപ്രസിദ്ധ ഗുണ്ട പിടിയിൽ

തൃശൂർ: കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ചതിന് കുപ്രസിദ്ധ ഗുണ്ട മതിലകം സ്വദേശി ജിഷ്ണു അറസ്റ്റിൽ. 9 ക്രിമിനൽ കേസുകളിലെ പ്രതിയായ ജിഷ്ണു ഒരു വർഷത്തേക്ക് തൃശൂർ റവന്യു ജില്ലയിൽ പ്രവേശിക്കരുതെന്ന ഉത്തരവ് ലംഘിച്ചതായി കണ്ടെത്തിയതോടെയാണ് നടപടി. ഏപ്രിൽ 3,4 തീയതികളിൽ മതിലകത്തുള്ള വീട്ടിലും പരിസരത്തും കൊടുങ്ങല്ലൂരിലും പ്രവേശിച്ച് കാപ്പ ഉത്തരവ് ലംഘിച്ചതിനു എറണാകുളം ജില്ലയിലെ മുപ്പത്തടത്ത് നിന്നാണ് ജിഷ്ണുവിനെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ മതിലകം, നെടുപുഴ, മണ്ണൂത്തി, ആലപ്പുഴ, ആർത്തുങ്കൽ പൊലീസ് …

ജോലിക്ക് കയറി ദിവസങ്ങൾ മാത്രം, വീട്ടിൽ നിന്നു പുറപ്പെട്ടെങ്കിലും ക്യാമ്പിലെത്തിയില്ല; പൊലീസ് ഉദ്യോഗസ്ഥൻ ട്രെയിനിടിച്ച് മരിച്ച നിലയിൽ

പാലക്കാട്: മങ്കരയിൽ പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മുട്ടിക്കുളങ്ങര കെഎപി സെക്കന്റ് ബറ്റാലിയൻ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസറായ കെ.ആർ. അഭിജിത്താണ്(30) മരിച്ചത്. മംഗളൂരു-ചെന്നൈ എക്സ്പ്രസാണ് ഇടിച്ചത്.തൃശൂർ വിയ്യൂർ സ്വദേശിയായ അഭിജിത്ത് കഴിഞ്ഞ രണ്ടിനാണ് പൊലീസ് പരിശീലനത്തിൽ പ്രവേശിച്ചത്.ഞായറാഴ്ച വൈകിട്ടോടെ പിഎസ്സി കംപ്യൂട്ടർ ഓപ്പറേറ്റർ പരീക്ഷ എഴുതാൻ മുട്ടിക്കുളങ്ങര ക്യാമ്പിൽ നിന്ന് നാട്ടിലേക്ക് പോയി. തിങ്കളാഴ്ച പരീക്ഷ കഴിഞ്ഞ് അഭിജിത്തിനെ അച്ഛൻ രാമചന്ദ്രൻ തൃശൂരിൽ നിന്ന് തിരികെ ബസ് കയറ്റി വിട്ടു. എന്നാൽ …

കപ്പലപകടം; രക്ഷപ്പെട്ട18 പേരെ മംഗളൂരുവിലെത്തിച്ചു, ഗുരുതരമായി പരിക്കേറ്റ ആറുപേരെ ആശുപത്രിയിലേക്ക് മാറ്റി

മംഗളൂരു: കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വാന്‍ ഹായ് 503 എന്ന ചരക്കുകപ്പലില്‍ നിന്ന് ചാടി രക്ഷപ്പെട്ട 18 പേരെ മംഗളൂരുവിത്തിച്ചു. അതീവ ഗുരുതരാവസ്ഥയിലുള്ള ആറ് പേരെ എ ജെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേര്‍ക്ക് 80 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് നിസാരപരിക്കുകളായതിനാല്‍ പ്രാഥമിക ചികിത്സ നല്‍കി ഹോട്ടലിലേക്ക് മാറ്റി. ചൈനയില്‍ നിന്ന് എട്ട് പേര്‍, തായ്‌വാനില്‍ നിന്ന് നാല് പേര്‍, ബര്‍മ്മയില്‍ നിന്ന് നാല് പേര്‍, ഇന്‍ഡോനേഷ്യയില്‍ നിന്നുമുള്ള രണ്ട് പേരുമാണ് മംഗളൂരുവിൽ എത്തിയത്. ചൈന …

യാത്രക്കാരുടെ തിരക്ക്: തിരുവനന്തപുരം നോർത്ത്-മംഗളൂരു ട്രെയിൻ വീണ്ടും വരുന്നു

പാലക്കാട്: യാത്രക്കാരുടെ തിരക്ക് വർധിച്ചതിനെ തുടർന്ന് തിരുവനന്തപുരം നോർത്ത്-മംഗളൂരു സ്പെഷൽ ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നു. തിരുവനന്തപുരം നോർത്തിൽ നിന്നുള്ള സർവീസ് ജൂൺ 16നും മംഗളൂരുവിൽ നിന്നുള്ള സർവീസ് ജൂൺ 17നുമാണ് ആരംഭിക്കുക.തിരുവനന്തപുരം നോർത്തിൽ നിന്നും വൈകിട്ട് 5.30ന് പുറപ്പെടുന്ന ട്രെയിൻ(06163) പിറ്റേന്ന് രാവിലെ 6.50ന് മംഗളൂരു ജംങ്ഷനിലെത്തും. ജൂൺ 30 വരെ ട്രെയിൻ സർവീസ് നടത്തും.17ന് വൈകിട്ട് 3.15ന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ (06164) പിറ്റേന്ന് പുലർച്ചെ 3.35 ഓടെ തിരുവനന്തപുരം നോർത്തിലെത്തും. ജൂലൈ 1 …

23 കെയ്സുകളിൽ 279 വിദേശ മദ്യ കുപ്പികൾ: മാഹി മദ്യം ലോറിയിൽ തമിഴ്നാട്ടിലേക്കു കടത്താൻ ശ്രമം, ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട്: വടകരയിൽ തമിഴ്നാട്ടിലേക്കു കടത്തുകയായിരുന്ന 200 ലീറ്റർ മാഹി മദ്യം എക്സൈസ് പിടികൂടി. തിരുപ്പൂർ കാങ്കയം സ്വദേശിയായ ലോറി ഡ്രൈവർ ശങ്കറിനെ അറസ്റ്റ് ചെയ്തു. ലോറിയുടെ പിൻഭാഗത്ത് 23 കേസുകളിലാക്കി സൂക്ഷിച്ചിരുന്ന 276 കുപ്പി വിദേശമദ്യമാണ് പിടികൂടിയത്. ഇന്ന് ഉച്ചയ്ക്ക് 2ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. കണ്ണൂരിൽ ചേന ഇറക്കിയ ശേഷം തമിഴ്നാട്ടിലേക്കു തിരിച്ചു പോകുന്നതിനിടെയാണ് ഇയാൾ മാഹിയിൽ നിന്നും മദ്യം വാങ്ങിയത്.

മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂർ റാണെയ്ക്ക് വീട്ടിലേക്കു ഫോൺ വിളിക്കാൻ കോടതി അനുമതി

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ പ്രതി തഹാവൂർ റാണെയ്ക്ക് കുടുംബത്തെ ഫോണിൽ ബന്ധപ്പെടാൻ ഡൽഹി പാട്യാല ഹൗസ് കോടതി അനുമതി നൽകി. ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ ഒറ്റത്തവണ കോൾ ചെയ്യുന്നതിനാണ് അനുമതി. കഴിഞ്ഞ മാസമാണ് കുടുംബാംഗങ്ങളെ ഫോണിൽ ബന്ധപ്പെടാൻ അനുമതി തേടി റാണ കോടതിയെ സമീപിച്ചത്. ഭാവിയിലും ഫോൺ ചെയ്യുന്നതിനു അനുമതി നൽകുന്നതു സംബന്ധിച്ച് നിലപാട് വ്യക്തമാക്കാൻ ജയിൽ അധികൃതരോട് കോടതി നിർദേശിച്ചു. ഒപ്പം റാണെയുടെ ആരോഗ്യ വിവരങ്ങളും കോടതിയിൽ സമർപ്പിക്കാൻ നിർദേശിച്ചു. 2008 …

മംഗളൂരു കദ്രി ക്ഷേത്രത്തിന് സമീപം നൂറ്റാണ്ടുകള്‍ പഴക്കമുള്ള തലയില്ലാത്ത ബുദ്ധപ്രതിമയും 3 പുരാതന ഗുഹകളും കണ്ടെത്തി

മംഗളൂരു: കദ്രി മഞ്ജുനാഥ ക്ഷേത്രത്തിന് സമീപത്തെ ഉപയോഗ ശൂന്യമായ വാട്ടര്‍ ടാങ്കില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള തലയില്ലാത്ത ബുദ്ധപ്രതിമയും 3 പുരാതന ഗുഹകളും കണ്ടെത്തി. തലയും വലതുകൈയും വേര്‍പെട്ട നിലയിലാണ് പ്രതിമ. ധ്യാനമുദ്രയില്‍ ഒരു പത്മപീഠത്തില്‍ പത്മാസന സ്ഥാനത്തായിരുന്നു പ്രതിമ. എ.ഡി. 4 മുതല്‍ 6 വരെ നൂറ്റാണ്ടുകളില്‍ നിര്‍മ്മിച്ചതാണ് ഈ ബുദ്ധ പ്രതിമയെന്ന് ഷിര്‍വയിലെ എംഎസ്ആര്‍എസ് കോളേജിലെ മുന്‍ അസോസിയേറ്റ് പ്രൊഫസര്‍ ടി മുരുഗേഷി പറയുന്നു. പ്രദേശത്തിന്റെ ബുദ്ധമത പൈതൃകത്തെക്കുറിച്ചുള്ള അടയാളമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഏകദേശം 68 …

സൗദി അറേബ്യയിലേക്ക് ഇന്ത്യക്കാര്‍ക്ക് യാത്ര വിലക്കുണ്ടോ? വാര്‍ത്തകളില്‍ വ്യക്തത വരുത്തി അധികൃതര്‍

ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് സൗദി അറേബ്യയിലേക്ക് യാത്ര വിലക്കുണ്ടെന്ന വിവരം അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. ഹജ്ജ് സമയത്ത് ഹ്രസ്വകാല വിസയ്ക്ക് സാധാരണ നിയന്ത്രണം ഉള്ളതാണെന്നാണ് വിശദീകരണം. സൗദി സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒരു അറിയിപ്പും പുറപ്പെടുവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. രണ്ടുമാസം മുമ്പ് ഹജ്ജുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഒരു പുതിയ അപ്‌ഡേറ്റില്‍ സൗദിയിലേക്ക് 14 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബ്ലോക്ക് വര്‍ക്ക് വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കിയതായി റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ വന്നിരുന്നു. ഇതില്‍ ഇന്ത്യയും ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേക്കുറിച്ചാണ് അധികൃതര്‍ വ്യക്തത വരുത്തിയത്. …

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല, കുരങ്ങിനെ ഷെഡ്യൂള്‍ രണ്ടിലേക്ക് മാറ്റില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

ന്യൂഡല്‍ഹി: കാട്ടിപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. ആനയും കടുവയും സംരക്ഷിതപട്ടികയില്‍ തന്നെ തുടരും. കുരങ്ങിനെ ഷെഡ്യൂള്‍ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരിഗണിക്കില്ല. കേരളം മുന്നോട്ടുവച്ച രണ്ട് ആവശ്യങ്ങളും അംഗീകരിക്കില്ലെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവൃത്തങ്ങള്‍ സൂചന നല്‍കി. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തില്‍ പന്നികളെ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാല്‍ വിവേചനമില്ലാതെ നശിപ്പിക്കുന്ന സ്ഥിതി വരുമെന്നും രാജ്യസഭയില്‍ എംപിമാര്‍ ഇക്കാര്യം ഉന്നയിച്ചപ്പോള്‍ തന്നെ …

അഴീക്കലിന് സമീപം പുറംകടലില്‍ ചരക്ക് കപ്പലിന് തീപിടിച്ചു, 40 കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചു, രക്ഷാപ്രവര്‍ത്തനത്തിന് കപ്പല്‍ പുറപ്പെട്ടു

കോഴിക്കോട്: അഴീക്കലിന് സമീപം പുറംകടലില്‍ ചരക്ക് കപ്പലിന് തീപിടിച്ചതായി വിവരം. 40 കണ്ടെയ്നറുകള്‍ കടലില്‍ പതിച്ചു. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖത്തുനിന്ന് 122 കിലോമീറ്റര്‍ അകലെയാണ് അപകടം. ഇന്നു രാവിലെയാണ് കപ്പല്‍ അപകടത്തില്‍പെട്ടതായി അധികൃതര്‍ക്ക് വിവരം ലഭിച്ചത്. ശ്രീലങ്കന്‍ തീരത്തുനിന്ന് മുംബൈയിലേക്ക് പുറപ്പെട്ട കപ്പലില്‍ 22 ജീവനക്കാരുണ്ടെന്നാണ് വിവരം. 18 പേര്‍ തീ കണ്ട് കടലില്‍ ചാടി. പലര്‍ക്കും പൊള്ളലേറ്റതായും വിവരമുണ്ട്. തീപ്പിടിത്തത്തിനുള്ള കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. തായ്‌വാനിലെ വാന്‍ ഹായ് ലൈന്‍സ് ലിമിറ്റഡ് കമ്പനിയുടെതാണ് ചരക്ക് കപ്പല്‍. രക്ഷാപ്രവര്‍ത്തനം നടത്താന്‍ …

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും; നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ നിയമനടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തിന് ഇന്ന് അര്‍ധരാത്രി മുതല്‍ തുടക്കമാകും. ജൂണ്‍ 10 മുതല്‍ ജൂലൈ 31 ന് അര്‍ധരാത്രി വരെ 52 ദിവസമാണ് മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം. ഇന്നുരാത്രി 12-ന് നീണ്ടകര പാലത്തിന്റെ സ്പാനുകളെ ബന്ധിച്ച് ചങ്ങലയിടുന്നതോടെ സംസ്ഥാനത്ത് നിരോധനം നടപ്പില്‍വരും. ഈ കാലയളവില്‍ പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിന് അനുമതിയുണ്ട്. തീരത്ത് നിന്ന് 10 നോട്ടിക്കല്‍ മൈല്‍ വരെ ദൂരത്തില്‍ ചെന്ന് ചെറുവള്ളങ്ങള്‍ക്ക് മീന്‍ പിടിക്കാം. തോണിയിലും ഇന്‍ബോര്‍ഡ് വള്ളത്തിലും മീന്‍പിടിത്തം നടത്താം. ഇരട്ട …

50 ഹൃദയശസ്ത്രക്രിയകള്‍ നടത്തി, വ്യാജ കാര്‍ഡിയോളജിസ്റ്റിനെ ആരും തിരിച്ചറിഞ്ഞില്ല, രോഗി ഒറിജിനല്‍ ഡോക്ടറെ കണ്ടു, തട്ടിപ്പ് പുറത്തായി

ചണ്ഡിഗഡ്: കാര്‍ഡിയോളജിസ്റ്റായി ചമഞ്ഞ് 50 ഹൃദയശസ്ത്രക്രിയകള്‍ നടത്തിയ ആള്‍ ഒടുവില്‍ പിടിയിലായി. ഫരീദാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സ്വകാര്യപൊതു പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഹൃദയാരോഗ്യകേന്ദ്രത്തിലെ പങ്കജ് മോഹന്‍ ശര്‍മ ആണ് പിടിയിലായത്. എംബിബിഎസ് ഡോക്ടറാണെങ്കിലും ഹൃദയശസ്ത്രക്രിയകള്‍ ചെയ്യാന്‍ അനുമതിയില്ല. ഒരു കാര്‍ഡിയോളജിസ്റ്റിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് വരികയായിരുന്നു പങ്കജ് എന്ന് പൊലീസ് പറഞ്ഞു. പങ്കജ് മോഹന്‍ ശര്‍മ കാര്‍ഡിയോളജിസ്റ്റായി ചമഞ്ഞ് ഇതിനകം തന്നെ 50 ഹൃദയശസ്ത്രക്രിയകള്‍ നടത്തിയതായി പൊലീസ് കണ്ടെത്തി. യഥാര്‍ഥ ഡോക്ടറെ ഒരു രോഗി കണ്ടുമുട്ടിയതോടെയാണു തട്ടിപ്പ് വെളിയില്‍ …

ട്രെയിനില്‍ തിരക്ക്, മുംബൈയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് 5 യാത്രക്കാര്‍ മരിച്ചു

മുംബൈ: തിരക്കേറിയ ലോക്കല്‍ ട്രെയിനില്‍ നിന്ന് വീണ് ആറ് പേര്‍ മരിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. 12 ഓളം പേര്‍ ട്രാക്കിലേക്ക് വീണതായിട്ടാണ് റിപ്പോര്‍ട്ട്.തിങ്കളാഴ്ച രാവിലെ താനെയ്ക്ക് സമീപത്താണ് അപകടം. പുഷ്പക് എക്‌സ്പ്രസും കസാര ലോക്കലും പരസ്പരം മുറിച്ചുകടക്കുമ്പോഴാണ് സംഭവം. പ്ലാറ്റുഫോമില്‍ നിന്ന് നീങ്ങിയ ട്രെയിനില്‍ നിന്നാണ് യാത്രക്കാര്‍ വീണത്. അമിതമായ തിരക്ക് മൂലമാണ് അപകടമുണ്ടായതെന്നാണ് നിഗമനം.വാതിലിടക്കം തൂങ്ങി നിന്നാണ് ആളുകള്‍ യാത്ര ചെയ്തത്. മുംബൈ ഛത്രപതി ടെര്‍മിനന്‍സില്‍ നിന്ന് താനെയിലെ കസറയിലേക്ക് പോകുന്ന ട്രെയിനില്‍ ആണ് …

കുണ്ടൂര്‍ ദേശത്തിന് കളിക്കളം വേണം, ഫണ്ട് ശേഖരിക്കാന്‍ ചക്ക ചിപ്‌സ് നിര്‍മ്മിച്ച് വനിതാ വേദി പ്രവര്‍ത്തകര്‍

കരിന്തളം: തലമുറകള്‍ക്ക് കളിച്ചു വളരാന്‍ കുണ്ടൂര്‍ ദേശത്ത് നാടിന്റെ കൂട്ടായ്മയില്‍ നിര്‍മ്മിക്കുന്ന കളിക്കളത്തിന് ഫണ്ട് ശേഖരിക്കാന്‍ ചക്ക ചിപ്‌സ് നിര്‍മ്മിച്ച് വില്‍പ്പന നടത്താന്‍ ഒരുങ്ങുകയാണ് കുണ്ടൂരിലെ വനിതകള്‍. കുണ്ടൂര്‍ ഗ്രാന്മ വായനശാല വനിതാ വേദി പ്രവര്‍ത്തകരാണ് വീടുകളില്‍ നിന്ന് ചക്ക ശേഖരിച്ച് ചക്ക ചിപ്‌സ് നിര്‍മ്മിച്ചു വില്പന നടത്തുന്നത്. സ്വകാര്യ വ്യക്തിയുടെ 30 സെന്റ് സ്ഥലം വിലക്ക് വാങ്ങിയാണ് കുണ്ടൂരില്‍ 15 ലക്ഷം രൂപ ചെലവില്‍ നാട്ടുകാരുടെ കൂട്ടായ്മയില്‍ കളിക്കളം ഒരുക്കുന്നത്. വെറുമൊരു കളി സ്ഥലം എന്നതിനപ്പുറത്തേക്ക് …

യുവ മോഡല്‍ അഞ്ജലി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍; മരിക്കുന്നതിന് മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് പോസ്റ്റുചെയ്തു, ഫോണ്‍ പരിശോധിച്ച് പൊലീസ്

സൂറത്ത്: യുവമോഡല്‍ അഞ്ജലി വര്‍മോറയെ(23) മരിച്ച നിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ സൂറത്തില്‍നിന്നുള്ള മോഡലാണ് അഞ്ജലി. വീടിനുള്ളില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് അഞ്ജലിയുടെ മൃതദേഹം കണ്ടെത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. അഞ്ജലി മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. പൊലീസ് അഞ്ജലിയുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നുണ്ട്. ബന്ധുക്കളില്‍നിന്ന് മൊഴിയെടുത്തു. മരിക്കുന്നതിന് ഒരുദിവസം മുമ്പ് മരണത്തെ സൂചിപ്പിക്കുന്ന വിഡിയോ റീല്‍സ് ആയി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ‘ ഇന്നു മനസിലായി ഞാന്‍ എനിക്ക് ഒന്നുമല്ലെന്ന്..’ എന്ന വാചകവും കുറിച്ചിരുന്നു. …

മകളുടെ പിറന്നാള്‍ ആഘോഷഭാഗമായി ഐസ്‌ക്രീം വാങ്ങാന്‍പോയ പിതാവ് സ്‌കൂട്ടര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചു

മകളുടെ പിറന്നാള്‍ ആഘോഷഭാഗമായി ഐസ്‌ക്രീം വാങ്ങാന്‍പോയ പിതാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞാണ് അപകടമെന്നാണ് വിവരം. ബിജെപി കുക്കുണ്ടൂര്‍ വില്ലേജ് കമ്മിറ്റി പ്രസിഡന്റും കാര്‍ക്കള കുക്കുണ്ടൂര്‍ പരപ്പു സ്വദേശിയുമായ സുബ്രഹ്‌മണ്യ സാലിയന്‍ (36) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തരയോടെ മകളുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഐസ്‌ക്രീം വാങ്ങാന്‍ സുബ്രഹ്‌മണ്യന്‍ സ്‌കൂട്ടറില്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. മടങ്ങിവരുമ്പോള്‍ പരപ്പു പാലത്തിന് സമീപത്തുവച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ താഴെയുള്ള തോട്ടിലേക്ക് വീഴുകയായിരുന്നു. …

സുഹാസ് ഷെട്ടിയുടെ കൊലപാതകം; അന്വേഷണം എന്‍.ഐ.എക്ക് കൈമാറി

മംഗളൂരു: കര്‍ണാടകയിലെ ബജ്‌റംഗ്ദള്‍ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതക കേസ് ഇനി ദേശീയ അന്വേഷണ ഏജൻസി (എന്‍ഐഎ) അന്വേഷിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് കൈമാറി. കുറ്റകൃത്യത്തിന്റെ ഗൗരവവും ഗൂഢാലോചന പുറത്തുകൊണ്ടുവരേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്ത് എൻ‌ഐ‌എ അന്വേഷണം ആവശ്യമാണെന്ന് കണ്ടെത്തിയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്.അന്വേഷണം നടത്താനുള്ള ഉത്തരവ് കേന്ദ്ര ആഭ്യന്തരമന്ത്രലായത്തിൽനിന്നും ലഭിച്ചെന്നും കേസ് റജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ പറഞ്ഞു.മെയ് ഒന്നിന് മംഗളൂരുവിലെ ബാജ്‌പെയിലെ കിന്നിപദാവു എന്ന സ്ഥലത്തുവച്ചാണ് രാത്രി ഷെട്ടിയുടെ കൊലപാതകം നടന്നത്. …