മംഗളൂരു കദ്രി ക്ഷേത്രത്തിന് സമീപം നൂറ്റാണ്ടുകള്‍ പഴക്കമുള്ള തലയില്ലാത്ത ബുദ്ധപ്രതിമയും 3 പുരാതന ഗുഹകളും കണ്ടെത്തി

മംഗളൂരു: കദ്രി മഞ്ജുനാഥ ക്ഷേത്രത്തിന് സമീപത്തെ ഉപയോഗ ശൂന്യമായ വാട്ടര്‍ ടാങ്കില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള തലയില്ലാത്ത ബുദ്ധപ്രതിമയും 3 പുരാതന ഗുഹകളും കണ്ടെത്തി. തലയും വലതുകൈയും വേര്‍പെട്ട നിലയിലാണ് പ്രതിമ. ധ്യാനമുദ്രയില്‍ ഒരു പത്മപീഠത്തില്‍ പത്മാസന സ്ഥാനത്തായിരുന്നു പ്രതിമ. എ.ഡി. 4 മുതല്‍ 6 വരെ നൂറ്റാണ്ടുകളില്‍ നിര്‍മ്മിച്ചതാണ് ഈ ബുദ്ധ പ്രതിമയെന്ന് ഷിര്‍വയിലെ എംഎസ്ആര്‍എസ് കോളേജിലെ മുന്‍ അസോസിയേറ്റ് പ്രൊഫസര്‍ ടി മുരുഗേഷി പറയുന്നു. പ്രദേശത്തിന്റെ ബുദ്ധമത പൈതൃകത്തെക്കുറിച്ചുള്ള അടയാളമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഏകദേശം 68 സെന്റീമീറ്റര്‍ ഉയരവും 48 സെന്റീമീറ്റര്‍ വീതിയുമുണ്ട് ഈ പ്രതിമക്ക്. ക്ഷേത്ര അധികൃതരുടെ അനുമതിയോടെ വിശദമായ പരിശോധനയ്ക്കായി വെള്ളത്തില്‍ നിന്ന് പുറത്തെടുത്തു. സമീപത്തെ പാറകളില്‍ 3 ഗുഹകളും കണ്ടെത്തയിട്ടുണ്ട്. ഗുഹകള്‍ക്ക് ഏകദേശം എട്ട് അടി ഉയരമുണ്ട്. അര്‍ദ്ധവൃത്താകൃതിയിലുള്ള പ്രവേശന കവാടവുമുണ്ട്. ഗുഹക്കുള്ളില്‍ മുറികളുമുണ്ട്. ബുദ്ധമത സന്യാസികള്‍ താമസിച്ചവയാകാമെന്ന് അനുമാനിക്കുന്നു. പത്താം നൂറ്റാണ്ട് വരെ കദ്രി ഒരു പ്രമുഖ ബുദ്ധമത കേന്ദ്രമായിരുന്നുവെന്ന് പ്രൊഫ. മുരുഗേഷി എടുത്തുപറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page