യാത്രക്കാരുടെ തിരക്ക്: തിരുവനന്തപുരം നോർത്ത്-മംഗളൂരു ട്രെയിൻ വീണ്ടും വരുന്നു

പാലക്കാട്: യാത്രക്കാരുടെ തിരക്ക് വർധിച്ചതിനെ തുടർന്ന് തിരുവനന്തപുരം നോർത്ത്-മംഗളൂരു സ്പെഷൽ ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നു. തിരുവനന്തപുരം നോർത്തിൽ നിന്നുള്ള സർവീസ് ജൂൺ 16നും മംഗളൂരുവിൽ നിന്നുള്ള സർവീസ് ജൂൺ 17നുമാണ് ആരംഭിക്കുക.തിരുവനന്തപുരം നോർത്തിൽ നിന്നും വൈകിട്ട് 5.30ന് പുറപ്പെടുന്ന ട്രെയിൻ(06163) പിറ്റേന്ന് രാവിലെ 6.50ന് മംഗളൂരു ജംങ്ഷനിലെത്തും. ജൂൺ 30 വരെ ട്രെയിൻ സർവീസ് നടത്തും.17ന് വൈകിട്ട് 3.15ന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ (06164) പിറ്റേന്ന് പുലർച്ചെ 3.35 ഓടെ തിരുവനന്തപുരം നോർത്തിലെത്തും. ജൂലൈ 1 വരെ സർവീസുണ്ടാകും. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിരിക്കും സ്പെഷൽ ട്രെയിൻ സർവീസ് നടത്തുക. കൊല്ലം ജങ്ഷൻ, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം ജങ്ഷൻ, മാവേലിക്കര, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഷൊർണൂർ ജങ്ഷൻ, കോഴിക്കോട്, കണ്ണൂർ, കാസർകോട് സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകും. 14 സെക്കൻഡ് ക്ലാസ് കോച്ചുകൾ ട്രെയിനിലുണ്ടാകും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page