കുണ്ടൂര്‍ ദേശത്തിന് കളിക്കളം വേണം, ഫണ്ട് ശേഖരിക്കാന്‍ ചക്ക ചിപ്‌സ് നിര്‍മ്മിച്ച് വനിതാ വേദി പ്രവര്‍ത്തകര്‍

കരിന്തളം: തലമുറകള്‍ക്ക് കളിച്ചു വളരാന്‍ കുണ്ടൂര്‍ ദേശത്ത് നാടിന്റെ കൂട്ടായ്മയില്‍ നിര്‍മ്മിക്കുന്ന കളിക്കളത്തിന് ഫണ്ട് ശേഖരിക്കാന്‍ ചക്ക ചിപ്‌സ് നിര്‍മ്മിച്ച് വില്‍പ്പന നടത്താന്‍ ഒരുങ്ങുകയാണ് കുണ്ടൂരിലെ വനിതകള്‍. കുണ്ടൂര്‍ ഗ്രാന്മ വായനശാല വനിതാ വേദി പ്രവര്‍ത്തകരാണ് വീടുകളില്‍ നിന്ന് ചക്ക ശേഖരിച്ച് ചക്ക ചിപ്‌സ് നിര്‍മ്മിച്ചു വില്പന നടത്തുന്നത്. സ്വകാര്യ വ്യക്തിയുടെ 30 സെന്റ് സ്ഥലം വിലക്ക് വാങ്ങിയാണ് കുണ്ടൂരില്‍ 15 ലക്ഷം രൂപ ചെലവില്‍ നാട്ടുകാരുടെ കൂട്ടായ്മയില്‍ കളിക്കളം ഒരുക്കുന്നത്. വെറുമൊരു കളി സ്ഥലം എന്നതിനപ്പുറത്തേക്ക് നാടിന് ഒത്തുചേരാന്‍ ഒരിടം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കൂടിയാണ് കുണ്ടൂര്‍ ദേശം ഒരുങ്ങുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുട്ടികളെയും യുവാക്കളെയും ലഹരി-മയക്കുമരുന്നു ഭീഷണിയില്‍ നിന്നു സംരക്ഷിക്കാന്‍ പൊലീസിനൊപ്പം ശിശുരോഗ വിദഗ്ദ്ധരും മനഃശാസ്ത്ര വിദഗ്ദ്ധരും ഐ എം എയും സാമൂഹ്യ സംഘടനകളും സംഘം ചേരുന്നു
Scroll to top

You cannot copy content of this page