യുവ മോഡല്‍ അഞ്ജലി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍; മരിക്കുന്നതിന് മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് പോസ്റ്റുചെയ്തു, ഫോണ്‍ പരിശോധിച്ച് പൊലീസ്

സൂറത്ത്: യുവമോഡല്‍ അഞ്ജലി വര്‍മോറയെ(23) മരിച്ച നിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ സൂറത്തില്‍നിന്നുള്ള മോഡലാണ് അഞ്ജലി. വീടിനുള്ളില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് അഞ്ജലിയുടെ മൃതദേഹം കണ്ടെത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. അഞ്ജലി മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. പൊലീസ് അഞ്ജലിയുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നുണ്ട്. ബന്ധുക്കളില്‍നിന്ന് മൊഴിയെടുത്തു. മരിക്കുന്നതിന് ഒരുദിവസം മുമ്പ് മരണത്തെ സൂചിപ്പിക്കുന്ന വിഡിയോ റീല്‍സ് ആയി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ‘ ഇന്നു മനസിലായി ഞാന്‍ എനിക്ക് ഒന്നുമല്ലെന്ന്..’ എന്ന വാചകവും കുറിച്ചിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ അവര്‍ക്ക് 37,000-ത്തിലധികം ഫോളോവേഴ്സ് ഉണ്ട്. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഗുജറാത്ത് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ച ഔദ്യോഗിക കണക്കുകള്‍ പ്രകാരം, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സംസ്ഥാനത്ത് ആത്മഹത്യകളില്‍ ആശങ്കാജനകമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 2020-21 നും 2022-23 നും ഇടയില്‍ 25,000 ത്തിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page