സൗദി അറേബ്യയിലേക്ക് ഇന്ത്യക്കാര്‍ക്ക് യാത്ര വിലക്കുണ്ടോ? വാര്‍ത്തകളില്‍ വ്യക്തത വരുത്തി അധികൃതര്‍

ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് സൗദി അറേബ്യയിലേക്ക് യാത്ര വിലക്കുണ്ടെന്ന വിവരം അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. ഹജ്ജ് സമയത്ത് ഹ്രസ്വകാല വിസയ്ക്ക് സാധാരണ നിയന്ത്രണം ഉള്ളതാണെന്നാണ് വിശദീകരണം. സൗദി സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒരു അറിയിപ്പും പുറപ്പെടുവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. രണ്ടുമാസം മുമ്പ് ഹജ്ജുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഒരു പുതിയ അപ്‌ഡേറ്റില്‍ സൗദിയിലേക്ക് 14 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബ്ലോക്ക് വര്‍ക്ക് വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കിയതായി റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ വന്നിരുന്നു. ഇതില്‍ ഇന്ത്യയും ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേക്കുറിച്ചാണ് അധികൃതര്‍ വ്യക്തത വരുത്തിയത്. ബംഗ്ലാദേശ്, ഇന്ത്യ, ഈജിപ്ത്, ഇന്തോനേഷ്യ, നൈജീരിയ, ലൈബീരിയ, യെമന്‍, കെനിയ, തുര്‍ക്കി എന്നിവയടക്കമുള്ള രാജ്യങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഉംറ, ബിസിനസ്, കുടുംബ സന്ദര്‍ശന വിസകള്‍ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചെന്നും പ്രചരണം നടന്നിരുന്നു. വിസ വിതരണത്തിലെ താല്‍ക്കാലിക നിയന്ത്രണം യാത്രാ നിരോധനത്തിന് തുല്യമല്ല. തീര്‍ഥാടകരുടെ വന്‍തോതിലുള്ള ഒഴുക്ക് നിയന്ത്രിക്കുന്നതിനും തിരക്ക് തടയുന്നതിനുമായി ഹജ്ജ് സമയത്ത് ഇത്തരം സീസണല്‍ നിയന്ത്രണങ്ങള്‍ പതിവാണെന്നും വൃത്തങ്ങള്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page