ട്രെയിനില്‍ തിരക്ക്, മുംബൈയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് 5 യാത്രക്കാര്‍ മരിച്ചു

മുംബൈ: തിരക്കേറിയ ലോക്കല്‍ ട്രെയിനില്‍ നിന്ന് വീണ് ആറ് പേര്‍ മരിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. 12 ഓളം പേര്‍ ട്രാക്കിലേക്ക് വീണതായിട്ടാണ് റിപ്പോര്‍ട്ട്.
തിങ്കളാഴ്ച രാവിലെ താനെയ്ക്ക് സമീപത്താണ് അപകടം. പുഷ്പക് എക്‌സ്പ്രസും കസാര ലോക്കലും പരസ്പരം മുറിച്ചുകടക്കുമ്പോഴാണ് സംഭവം. പ്ലാറ്റുഫോമില്‍ നിന്ന് നീങ്ങിയ ട്രെയിനില്‍ നിന്നാണ് യാത്രക്കാര്‍ വീണത്. അമിതമായ തിരക്ക് മൂലമാണ് അപകടമുണ്ടായതെന്നാണ് നിഗമനം.
വാതിലിടക്കം തൂങ്ങി നിന്നാണ് ആളുകള്‍ യാത്ര ചെയ്തത്. മുംബൈ ഛത്രപതി ടെര്‍മിനന്‍സില്‍ നിന്ന് താനെയിലെ കസറയിലേക്ക് പോകുന്ന ട്രെയിനില്‍ ആണ് അപകടം. മുംബ്ര, ദിവ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് അപകടമുണ്ടായതെന്നാണ് വിവരം. അപകടം സെന്‍ട്രല്‍ ലൈനിലെ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചു. സംഭവത്തില്‍ റെയില്‍വേയുടെ അന്വേഷണം പുരോഗമിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page