കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല, കുരങ്ങിനെ ഷെഡ്യൂള്‍ രണ്ടിലേക്ക് മാറ്റില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

ന്യൂഡല്‍ഹി: കാട്ടിപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. ആനയും കടുവയും സംരക്ഷിതപട്ടികയില്‍ തന്നെ തുടരും. കുരങ്ങിനെ ഷെഡ്യൂള്‍ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരിഗണിക്കില്ല. കേരളം മുന്നോട്ടുവച്ച രണ്ട് ആവശ്യങ്ങളും അംഗീകരിക്കില്ലെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവൃത്തങ്ങള്‍ സൂചന നല്‍കി. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തില്‍ പന്നികളെ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാല്‍ വിവേചനമില്ലാതെ നശിപ്പിക്കുന്ന സ്ഥിതി വരുമെന്നും രാജ്യസഭയില്‍ എംപിമാര്‍ ഇക്കാര്യം ഉന്നയിച്ചപ്പോള്‍ തന്നെ വ്യക്തമാക്കിയിരുന്നുവെന്നും കേന്ദ്രവനംമന്ത്രി ഭൂപേന്ദ്ര യാദവ് അറിയിച്ചു. കേരളം ഇതിന് മുന്‍പും ഇത്തരം അവകാശങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. മനുഷ്യ ജീവന് അപകടകാരിയായ പന്നികളെ കൊല്ലാന്‍ പഞ്ചായത്തുകള്‍ക്ക് അനുമതി നല്കിയിട്ടുള്ളതാണ്. 2025 മാത്രം മൂന്ന് പേര്‍ കേരളത്തില്‍ മരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page