കായലോട് റസീനയുടെ മരണം; ആണ്‍സുഹൃത്തിനെ മര്‍ദ്ദിച്ച രണ്ട് പ്രതികള്‍ വിദേശത്തേയ്ക്ക് കടന്നു, ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്

കണ്ണൂര്‍: കായലോട് സദാചാര ആക്രമണത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ വിദേശത്തേക്ക് കടന്നു. യുവതിയുടെ ആണ്‍സുഹൃത്തിനെ മര്‍ദിച്ച സുനീര്‍, സക്കറിയ എന്നിവരാണ് വിദേശത്തേക്ക് കടന്നിരിക്കുന്നത്. ഇവര്‍ക്കായി ലുക്ക് ഔട്ട്‌നോട്ടീസ് പുറത്തിറക്കിയതായി പൊലീസ് അറിയിച്ചു. സുഹൃത്ത് റഹീസ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സദാചാര ആക്രമണത്തിന് പിന്നാലെ കായലോട് സ്വദേശിയായ റസീന ജീവനൊടുക്കിയത്. കാറില്‍ റസീനയും സുഹൃത്ത് റഹീസും സംസാരിച്ചിരിക്കെ ഒരു സംഘം എസ് ഡിപിഐ പ്രവര്‍ത്തകരെത്തി …

ഒപ്പം ജോലി ചെയ്ത യുവാവ് വേറെ വിവാഹം കഴിച്ചു, ‘പ്രണയപ്പക’യില്‍ 12 സംസ്ഥാനങ്ങളില്‍ ബോംബ് ഭീഷണി: വനിതാ എന്‍ജിനീയര്‍ അറസ്റ്റില്‍

അഹമ്മദാബാദ്: 12 സംസ്ഥാനങ്ങളില്‍ 21 വ്യാജ ബോംബ് ഭീഷണികള്‍ നടത്തിയ യുവതി പിടിയില്‍. തമിഴ്‌നാട് ചൈന്നൈ സ്വദേശിയായ റോബോട്ടിക്‌സ് എന്‍ജിനീയര്‍ റെനെ ജോഷില്‍ഡ(26)യെയാണ് അഹമ്മദാബാദ് സൈബര്‍ പൊലീസ് കഴിഞ്ഞ ദിവസം ഉഡുപ്പിയില്‍ വച്ച് അറസ്റ്റ് ചെയ്തത്. നരേന്ദ്ര മോദി സ്റ്റേഡിയം, വിമാനദുരന്തമുണ്ടായ ബി.ജെ.മെഡിക്കല്‍ കോളജ്, ഉഡുപ്പിയടക്കം വിവിധ സംസ്ഥാനങ്ങളിലെ സ്‌കൂളുകള്‍ എന്നിവിടങ്ങളിലേക്കു വ്യാജ മെയില്‍ ഐഡികളില്‍നിന്നു സന്ദേശമയച്ചത് ജോഷില്‍ഡയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ജര്‍മനി, റൊമേനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണെന്ന വ്യാജേനയായിരുന്നു മെയിലുകള്‍ എത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ …

ദേശീയപാതയില്‍ ബേവിഞ്ച വഴി 5 ദിവസത്തിനകം ഗതാഗതം പുന:സ്ഥാപിച്ചേക്കും; കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു

കാസര്‍കോട്: ദേശീയപാതാ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം നിരോധിച്ച ബേവിഞ്ചയില്‍ കളക്ടര്‍ സന്ദര്‍ശനം നടത്തി. ദേശീയപാത അതോറിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ അഞ്ചുദിവസത്തിനകം ഗതാഗതം പുനരാരംഭിക്കാന്‍ കഴിയുമെന്ന് കളക്ടര്‍ കെ ഇമ്പശേഖരന്‍ അറിയിച്ചു. പാര്‍ശ്വസംരക്ഷണ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ കളക്ടര്‍ നിര്‍മ്മാണ കരാര്‍ കമ്പനികള്‍ക്ക് ഉത്തരവ് നല്‍കി. പാര്‍ശ്വഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഇനി നാല് ദിവസം കൂടി സമയം വേണ്ടിവരുമെന്ന് ദേശീയപാതാ നിര്‍മ്മാണ പ്രതിനിധികള്‍ കളക്ടറെ അറിയിച്ചു. കനത്തമഴയിലാണ് പാര്‍ശ്വഭിത്തി റോഡിലേക്ക് തകര്‍ന്നു വീണത്. ബേവിഞ്ചയില്‍ ദേശീയപാത …

നീലേശ്വരം പട്ടേനയിലെ തെയ്യം കലാകാരന്‍ പി.പി അമ്പു കുറ്റൂരാന്‍ അന്തരിച്ചു, ഫോക്‌ലോര്‍ അവാര്‍ഡ് ജേതാവായിരുന്നു

കാസര്‍കോട്: നീലേശ്വരം പട്ടേന നീരൊഴുക്കിലെ തെയ്യം കലാകാരന്‍ പി.പി അമ്പു കുറ്റൂരാന്‍(78) അന്തരിച്ചു. ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവായിരുന്നു. നീലേശ്വരം മേഖലയിലെ കളിയാട്ടങ്ങളില്‍ ആറുപതിറ്റാണ്ടോളം നിറഞ്ഞു നിന്ന തെയ്യംകലാകാരനായിരുന്നു. ഭാര്യ: ശാന്ത. മക്കള്‍: രാജു(ഫുഡ് സെഫ്റ്റി ഓഫിസ് നീലേശ്വരം), രഞ്ജിത്ത് (ഗള്‍ഫ്).

ഇതര മതസ്ഥനായ യുവാവിനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചു; ജീവിച്ചിരിക്കുന്ന മകളുടെ മരണാനന്തര ചടങ്ങുകള്‍ നടത്തി കുടുംബം

കൊല്‍ക്കത്ത: ഇതര മതസ്ഥനായ യുവാവിനെ വിവാഹം കഴിച്ചതിന്റെ ദേഷ്യത്തിൽ ജീവിച്ചിരിക്കുന്ന മകളുടെ മരണാനന്തര ചടങ്ങുകള്‍ നടത്തി കുടുംബം. പശ്ചിമബംഗാളിലെ നാദിയ ജില്ലയില്‍ ഷിബ്‌നിബാസ് ഗ്രാമപഞ്ചായത്തിലാണ് സംഭവം. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിക്ക് മറ്റൊരു മതത്തില്‍പ്പെട്ട യുവാവുമായി പ്രണയമുണ്ടായിരുന്നു. ഈ ബന്ധം അംഗീകരിക്കാന്‍ കുടുംബം തയ്യാറായിരുന്നില്ല. പെണ്‍കുട്ടി നേരത്തെയും ഇതേ യുവാവിനൊപ്പം ഇറങ്ങിപ്പോയിട്ടുണ്ടെന്ന് കുടുംബം പറയുന്നു. തന്റെ സമ്മതമില്ലാതെ ഉറപ്പിച്ച വിവാഹത്തിന് തയ്യാറല്ലെന്ന് പെൺകുട്ടി പറയുകയും കുടുംബത്തിന്റെ തീരുമാനത്തെ എതിര്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് യുവാവിനൊപ്പം ഇറങ്ങിപ്പോയത്. ഒളിച്ചോടി …

ഇറാന്റെ ആക്രമണം, യുഎഇയിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; ഖത്തര്‍, കുവൈറ്റ് വ്യോമപാത തുറന്നു

ദോഹ: അമേരിക്കന്‍ സൈനിക താവളങ്ങൾ ഇറാന്‍ ആക്രമണത്തെ തുടർന്ന് അടച്ച ഖത്തര്‍ വ്യോമാതിര്‍ത്തി വീണ്ടും തുറന്നു. കുവൈറ്റിലെ വ്യോമപാതയും തുറന്നു. വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്. ഇതോടെ യുഎഇയിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക് മാറി. വ്യോമപാത തുറന്നതോടെ തിരുവനന്തപുരത്ത് നിന്നുള്ള ചില വിമാന സര്‍വീസുകൾ പുനഃസ്ഥാപിച്ചു. തിരുവനന്തപുരം- ദുബായ് എമിറേറ്റ്‌സ് വിമാനം, തിരുവനന്തപുരം – അബുദാബി എത്തിഹാദ്, തിരുവനന്തപുരം – ഷാര്‍ജ എയര്‍ അറേബ്യ എന്നിവ പുറപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചയാണ് വിമാനങ്ങള്‍ എത്തിയതും പുറപ്പെട്ടതും. എന്നാൽഎയർ ഇന്ത്യ …

നീറ്റ് മോക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിനു അധ്യാപകനായ പിതാവിന്റെ ക്രൂര മർദനം; 17 വയസ്സുകാരിക്ക് ദാരുണാന്ത്യം

മുംബൈ: നീറ്റ് പരീക്ഷയുടെ മോക് ടെസ്റ്റിൽ മാർക്ക്‌ കുറഞ്ഞതിനു 17 വയസ്സുകാരിയെ അധ്യാപകനായ പിതാവ് തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിനിയായ പ്ലസ്ടു വിദ്യാർഥിനി സാധ്ന ഭോൺസ്ലെയാണ് മരിച്ചത്.പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ 92.60 % മാർക്ക് നേടി വിജയിച്ച സാധ്ന പ്ലസ്ടു പഠനത്തിനൊപ്പം നീറ്റ് പരീക്ഷയ്ക്കും തയാറെടുക്കുകയായിരുന്നു. ഇതിനായുള്ള മോക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതാണ് അധ്യാപകനായ പിതാവ് ധോണ്ടിറാം ഭോൺസ്ലയെ പ്രകോപിപ്പിച്ചത്. വടികൊണ്ട് സാധ്നയെ ക്രൂരമായി മർദിച്ചു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സാധ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ …

ക്രിമിനൽ പശ്ചാത്തലമുള്ളവരെ നിരീക്ഷിക്കാനെന്ന പേരിൽ പൊലീസിന്റെ രാത്രിയിലെ വീട് പരിശോധനയ്ക്കു വിലക്കേർപ്പെടുത്തി ഹൈക്കോടതി

കൊച്ചി: ക്രിമിനൽ പശ്ചാത്തലമുള്ളവരെ നിരീക്ഷിക്കാനെന്ന പേരിൽ പൊലീസ് ഉദ്യോഗസ്ഥർ രാത്രിയിൽ വീടുകളിൽ മുട്ടുന്നതിനും കടന്നു കയറുന്നതിനും വിലക്കേർപ്പെടുത്തി ഹൈക്കോടതി. രാത്രി വീട്ടിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ അധിക്ഷേപിച്ചെന്നും ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തിയെന്നുമുള്ള ആരോപണങ്ങളിൽ കൊച്ചി മുണ്ടംവേലി സ്വദേശിക്കെതിരെ പൊലീസ് റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് കോടതി നടപടി. എല്ലാവർക്കും തങ്ങളുടെ വീട് അമ്പലമോ കൊട്ടാരമോ പോലെയാണെന്നും അതിന്റെ പവിത്രത ഇത്തരം പ്രവൃത്തികളിലൂടെ കളങ്കപ്പെടുത്തരുതെന്നും കോടതി ചൂണ്ടിക്കാട്ടി.ക്രിമിനൽ പശ്ചാത്തലമുള്ളവർ വീണ്ടും കുറ്റകൃത്യത്തിലേക്ക് നീങ്ങുന്നുണ്ടെങ്കിൽ സൂക്ഷ്മ നിരീക്ഷണത്തിനു പൊലീസിനു അനുമതിയുണ്ട്. …

അഹമ്മദാബാദ് വിമാനാപകടം; മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം ഇന്നെത്തും; പൊതുദർശനം രാവിലെ 10ന്, തിരക്കു കണക്കിലെടുത്ത് 2 സ്കൂളുകൾക്ക് അവധി

തിരുവനന്തപുരം: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ 7ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന മൃതദേഹം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഏറ്റുവാങ്ങും. രാവിലെ 10ന് പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനം. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി വി.എൻ. വാസവൻ അന്തിമോപചാരം അർപ്പിക്കും. മൃതദേഹം പുല്ലാട്ട് എത്തുമ്പോൾ ആദരസൂചകമായി വ്യാപാരികൾ ഒരു മണിക്കൂർ കടകൾ അടച്ചിടും. സംസ്കാരം വൈകിട്ട് 4.30ന് വീട്ടു വളപ്പിൽ നടക്കും. ഗതാഗത കുരുക്കിനു സാധ്യത കണക്കിലെടുത്ത് …

പടന്ന തെക്കേക്കാട്ടിലെ പി പി സുരേഷ് അന്തരിച്ചു

കാസർകോട്: പടന്ന തെക്കേക്കാട്ടിലെ പി പി സുരേഷ്(45) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതരയ്ക്ക് നടക്കും. പരേതനായ കെ പി നാരായണൻ കാരണവരുടെയും പി പി കുമ്പയുടെയും മകനാണ്. ഭാര്യ: യു ശരണ്യ. മക്കൾ: സായികൃഷ്ണ, ശ്രീറാം സായി. സഹോദരങ്ങൾ: തമ്പാൻ, പൂമണി, പവിത്രൻ, ശൈലജ.

9 വയസ്സുകാരിയെ പീഡിപ്പിച്ച കരിവേടകം സ്വദേശിയായ അധ്യാപകന് 15 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

കാസർകോട്: 9 വയസ്സുള്ളപെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 15 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. കരിവേടകം സ്വദേശി കെ.രാജേന്ദ്ര(51)നെയാണ് പോക്സോ ഫാസ്‌റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്‌ജി രമേഷ് ചന്ദ്രബാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 9 മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2022ൽ നടന്ന സംഭവത്തിൽ ബേഡകം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ സിഐ പി.ദാമോദരനാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. എസ്എംഎസ് ഡിവൈഎസ്‌പി യായിരുന്ന കെ.പി.സുരേഷ് ബാബു തുടർ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം …

ഇറാനും ഇസ്രയേലും വെടിനിർത്തലിനു സമ്മതിച്ചതായി ട്രംപ്; 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കുമെന്നും പ്രഖ്യാപനം

വാഷിങ്ടൺ: ഇസ്രയേലും ഇറാനും പൂർണമായ വെടിനിർത്തലിൽ എത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ ഇറാനോ ഇസ്രയേലോ പ്രഖ്യാപനത്തോട് പ്രതികരിക്കാൻ തയാറായിട്ടില്ല.സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപനം നടത്തിയത്.ഇസ്രയേലും ഇറാനും ഏകദേശം 6 മണിക്കൂറിനുള്ളിൽ വെടിനിർത്തൽ ആരംഭിക്കും. ഇറാനാകും വെടിനിർത്തൽ ആരംഭിക്കുക. 12 മണിക്കൂറിന് ശേഷം ഇസ്രയേലും ഇതു പിന്തുടരും. 24 മണിക്കൂറോടെ യുദ്ധം അവസാനിച്ചതായി ഔദ്യോഗികമായി കണക്കാക്കുമെന്നും ട്രംപ് വ്യക്തമാക്കി. വർഷങ്ങളോളം നീണ്ടു നിൽക്കാവുന്ന യുദ്ധം അവസാനിപ്പിച്ചതിൽ ഇരുരാജ്യങ്ങളെയും ട്രംപ് അഭിനന്ദിച്ചു.നേരത്തേ ഖത്തറിലെ ദോഹയിൽ …

തൃണമൂൽ വിജയാഘോഷത്തിനിടെ സിപിഎം പ്രവർത്തകരുടെ വീടിനു നേരെ ബോംബേറ്; 13 വയസ്സുകാരിക്ക് ദാരുണാന്ത്യം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കാളിഗഞ്ച് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വിജയാഘോഷത്തിനിടെയുണ്ടായ സ്ഫോടനത്തിൽ 13 വയസ്സുകാരി മരിച്ചു. തമന്ന ഖാതൂണാണ് മരിച്ചത്. വിജയാഘോഷത്തിനിടെ സിപിഎം പ്രവർത്തകരുടെ വീടിന് നേരെ തൃണമൂൽ പ്രവർത്തകർ പെട്രോൾ ബോംബുകൾ എറിഞ്ഞു. ബോംബുകളിലൊന്ന് വീടിന്റെ വരാന്തയിൽ നിൽക്കുകയായിരുന്ന തമന്നയുടെ സമീപത്തു വീണു പൊട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടി സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു.സംഭവം ഞെട്ടിപ്പിക്കുന്നതും ദു:ഖിപ്പിക്കുന്നതുമാണന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മമത പറഞ്ഞു.കാളിഗഞ്ച് തിരഞ്ഞെടുപ്പിൽ തൃണമൂൽ …

ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ മമ്മു അന്തരിച്ചു

നിലമ്പൂർ: മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ മമ്മു (71) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വണ്ടൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ജയിച്ച ദിവസമാണ് മമ്മു വിടപറഞ്ഞത്. ആര്യാടൻ മുഹമ്മദിന്റെ സന്തത സഹചാരിയായിരുന്നു. ആര്യാടൻ മുഹമ്മദിന്റെ വസതിയിൽ ഇന്ന് വൈകുന്നേരം മൃതദേഹം പൊതു ദർശനത്തിന് വയ്ക്കും. ഖബറടക്കം രാത്രി 10ന് മുകട്ട വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: സൈനബമക്കൾ: രേഷ്മ, ജിഷ്മ, റിസ്വാൻ.മരുമക്കൾ: മുജീബ് …

തെങ്ങ്കയറ്റ തൊഴിലാളി തെങ്ങിനു മുകളിൽ മരിച്ച നിലയിൽ

എറണാകുളം: എളമക്കരയിൽ തെങ്ങ്കയറ്റ തൊഴിലാളിയെ തെങ്ങിനു മുകളിൽ മരിച്ച നിലയിൽ കണ്ടെത്തി. വരാപ്പുഴ സ്വദേശി ഉണ്ണിയാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് എളമക്കര കരുവേലിപ്പരമ്പ് സ്വദേശികളുടെ വീട്ടിൽ ഉണ്ണി തെങ്ങ് കയറാൻ എത്തിയത്. ഒരു തെങ്ങിൽ കയറി ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചിറങ്ങിയില്ല. ഇതോടെ വീട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. അധികൃതർ ഉണ്ണിയെ തെങ്ങിനു മുകളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് 3 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം തെങ്ങിൽ നിന്ന് താഴെ ഇറക്കിയത്. മൃതദേഹം എറണാകുളം ജനറൽ …

ഇറാനില്‍ വീണ്ടും ഇസ്രായേല്‍ മിസൈല്‍ ആക്രമണം; ടെഹ്റാനിന് മുകളില്‍ മേഘ സദൃശ്യമായ പുകപടലം

ടെഹ്റാന്‍: ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ വീണ്ടും മിസൈല്‍ ആക്രമണം നടന്നതായി സൂചന. ടെഹ്റാനില്‍ നിന്ന് ആകാശത്തേയ്ക്ക് പുക മേഘം പോലെ വലിയതോതില്‍ പുക ഉയരുന്നുണ്ട്. നഗരത്തില്‍ വലിയ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. അതേ സമയം സൈനീക കേന്ദ്രങ്ങളാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രയേല്‍ വെളിപ്പെടുത്തി. ടെഹ്റാനിലെ തിരക്കേറിയ സ്ഥലത്തുനിന്ന് കട്ടിയുള്ള പുക ഉയരുന്നുണ്ട്. ടെഹ്‌റാനിലും സമീപപ്രദേശങ്ങളിലുമുള്ള ഇസ്ലാമിക റിപ്പബ്ലികിന്റെ സുരക്ഷാ സ്ഥാപനങ്ങള്‍ക്ക് നേരെയും ഇസ്രായേല്‍ ടെഹ്റാനില്‍ വന്‍ ആക്രമണം നടത്തുന്നതായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡ് സെന്ററുകള്‍ക്ക് നേരെ …

മയക്കുമരുന്ന് വാങ്ങി, നടന്‍ ശ്രീകാന്ത് പൊലീസ് കസ്റ്റഡിയില്‍, രക്തസാമ്പിള്‍ പരിശോധനയക്ക് അയച്ചു

ചെന്നൈ: ലഹരിമരുന്നു കേസില്‍ തമിഴ് നടന്‍ ശ്രീകാന്തിനെ പൊലീസ് കസ്റ്റെഡിയിലെടുത്തു. ചെന്നൈ നുംഗമ്പാക്കം പൊലീസ് ആണ് താരത്തെ കസ്റ്റഡിയിലെടുത്തത്. ശ്രീകാന്തിനെ പൊലീസ് രണ്ട് മണിക്കൂറിലധികം ചോദ്യം ചെയ്തു. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ എഐഎഡിഎംകെ നേതാവായിരുന്ന പ്രസാദിന്റെ മൊഴിയെ തുടര്‍ന്നാണ് ശ്രീകാന്തിനെ കസ്റ്റഡിയിലെടുത്തത്. എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാവാണ് പ്രസാദ്. ശ്രീകാന്തിന് ലഹരിമരുന്ന് നല്‍കിയെന്നായിരുന്നു പ്രസാദ് പൊലീസിന് മൊഴി നല്‍കിയത്. ശ്രീകാന്തിനെ കില്‍പോക്ക് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി രക്തപരിശോധന നടത്തി. ശ്രീകാന്തിന്റെ രക്തസാമ്പിള്‍ പരിശോധനയക്ക് അയച്ചിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് …

തൃക്കരിപ്പൂരിലെ ആധാരമെഴുത്തുകാരന്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: തൃക്കരിപ്പൂരിലെ ആധാരമെഴുത്തുകാരന്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. തൃക്കരിപ്പൂര്‍ വടക്കേ കഞ്ചിയില്‍ താമസിക്കുന്ന എ വി ജാനകിയുടെയും പരേതനായ ചെമ്മരന്റെയും മകന്‍ എ.വി ശശീധരന്‍ (65)ആണ് മരിച്ചത്. ഉച്ചയോടെ ഊണ് കഴിക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം. കുഴഞ്ഞുവീണ ശശീധരനെ ഉടന്‍ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തങ്കയം സമുദായ ശ്മശാനത്തില്‍ നടക്കും. ഭാര്യ: മൈഥിലി. മക്കള്‍: ഹര്‍ഷ, ജിഷ്ണു. മരുമകന്‍: ശ്രീസനു. സഹോദരങ്ങള്‍: വത്സല, രഞ്ജിനി, ശോഭന, ഡോ.ചന്ദ്രമോഹനന്‍.