മയക്കുമരുന്ന് വാങ്ങി, നടന്‍ ശ്രീകാന്ത് പൊലീസ് കസ്റ്റഡിയില്‍, രക്തസാമ്പിള്‍ പരിശോധനയക്ക് അയച്ചു

ചെന്നൈ: ലഹരിമരുന്നു കേസില്‍ തമിഴ് നടന്‍ ശ്രീകാന്തിനെ പൊലീസ് കസ്റ്റെഡിയിലെടുത്തു. ചെന്നൈ നുംഗമ്പാക്കം പൊലീസ് ആണ് താരത്തെ കസ്റ്റഡിയിലെടുത്തത്. ശ്രീകാന്തിനെ പൊലീസ് രണ്ട് മണിക്കൂറിലധികം ചോദ്യം ചെയ്തു. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ എഐഎഡിഎംകെ നേതാവായിരുന്ന പ്രസാദിന്റെ മൊഴിയെ തുടര്‍ന്നാണ് ശ്രീകാന്തിനെ കസ്റ്റഡിയിലെടുത്തത്. എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാവാണ് പ്രസാദ്. ശ്രീകാന്തിന് ലഹരിമരുന്ന് നല്‍കിയെന്നായിരുന്നു പ്രസാദ് പൊലീസിന് മൊഴി നല്‍കിയത്. ശ്രീകാന്തിനെ കില്‍പോക്ക് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി രക്തപരിശോധന നടത്തി. ശ്രീകാന്തിന്റെ രക്തസാമ്പിള്‍ പരിശോധനയക്ക് അയച്ചിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
മയക്കുമരുന്ന് പ്രതിരോധവുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഇന്റലിജന്‍സ് യൂണിറ്റ് തീവ്രമായ തിരച്ചില്‍ നടത്തുകയാണ്. രണ്ട് ദിവസം മുമ്പ്, സേലം ജില്ലയിലെ സംഗകിരിയില്‍ നിന്നുള്ള പ്രദീപ് കുമാറിനെയും പടിഞ്ഞാറന്‍ യുഎസിലെ ഘാനയില്‍ നിന്നുള്ള ജോണിനെയും ചെന്നൈ തൗസന്‍ഡ് ലൈറ്റ്‌സ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അവരില്‍ നിന്ന് 11 ഗ്രാം കൊക്കെയ്ന്‍ പിടിച്ചെടുത്തിരുന്നു. ഒരു ക്ലബ്ബില്‍ വെച്ച് കണ്ടുമുട്ടിയ ഒരാളില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി ചെന്നൈയിലെ പലര്‍ക്കും വിറ്റതായി പ്രദീപ് കുമാര്‍ പറഞ്ഞു. അന്വേഷണത്തില്‍ മുന്‍ എ.ഐ.എ.ഡി.എം.കെ നേതാവ് പ്രസാദിന് മയക്കുമരുന്ന് വിറ്റിരുന്നതായി കണ്ടെത്തി. ഇതിനെ തുടര്‍ന്ന് പൊലീസ് ഇയാളെ ചോദ്യം ചെയ്തു. അപ്പോഴാണ് നടന് മയക്കുമരുന്ന് നല്‍കിയ വിവരം വെളിപ്പെടുത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page