ഇറാനില്‍ വീണ്ടും ഇസ്രായേല്‍ മിസൈല്‍ ആക്രമണം; ടെഹ്റാനിന് മുകളില്‍ മേഘ സദൃശ്യമായ പുകപടലം

ടെഹ്റാന്‍: ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ വീണ്ടും മിസൈല്‍ ആക്രമണം നടന്നതായി സൂചന. ടെഹ്റാനില്‍ നിന്ന് ആകാശത്തേയ്ക്ക് പുക മേഘം പോലെ വലിയതോതില്‍ പുക ഉയരുന്നുണ്ട്. നഗരത്തില്‍ വലിയ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. അതേ സമയം സൈനീക കേന്ദ്രങ്ങളാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രയേല്‍ വെളിപ്പെടുത്തി. ടെഹ്റാനിലെ തിരക്കേറിയ സ്ഥലത്തുനിന്ന് കട്ടിയുള്ള പുക ഉയരുന്നുണ്ട്. ടെഹ്‌റാനിലും സമീപപ്രദേശങ്ങളിലുമുള്ള ഇസ്ലാമിക റിപ്പബ്ലികിന്റെ സുരക്ഷാ സ്ഥാപനങ്ങള്‍ക്ക് നേരെയും ഇസ്രായേല്‍ ടെഹ്റാനില്‍ വന്‍ ആക്രമണം നടത്തുന്നതായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡ് സെന്ററുകള്‍ക്ക് നേരെ അക്രമം നടക്കാന്‍ നീക്കം നടക്കുന്നതായി ഇസ്രായേല്‍ സൈനിക വക്താവ് പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. യുഎസ് കഴിഞ്ഞ ദിവസം നടത്തിയ സൈനീക അക്രമത്തെ ഇറാന്‍ വിദേശ കാര്യ മന്ത്രാലയം അപലപിച്ചു. യുഎന്‍ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും നഗ്നമായ ലംഘനമാണ് അമേരിക്ക നടത്തിയതെന്ന് ഇറാന്‍ ചൂണ്ടിക്കാട്ടി. അമേരിക്കയുടെയും ഇസ്രായേലിന്റെയും അക്രമത്തിനെതിരെ പിന്തുണ ആര്‍ജിക്കുന്നതിന് ഇറാന്‍ വിദേശകാര്യമന്ത്രി തിങ്കളാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ സന്ദര്‍ശിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page