‘നന്ദി ഉണ്ട് മാഷേ’ എം.വി ഗോവിന്ദനെതിരെ പരിഹാസ പോസ്റ്റിട്ട് റെഡ് ആര്‍മി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ പരിഹാസ പോസ്റ്റുമായി റെഡ് ആര്‍മി ഫേസ്ബുക്ക് ഗ്രൂപ്പ്. ‘നന്ദി ഉണ്ട് മാഷേ ‘ എന്നായിരുന്ന പോസ്റ്റിലെ വരി. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെയാണ് റെഡ് ആര്‍മി ഗ്രൂപ്പിലെ പോസ്റ്റ്. അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ്എസുമായി സഹകരിച്ചു എന്ന എംവി ഗോവിന്ദന്റെ പ്രസ്താവന ഒരാഴ്ച മുമ്പ് വിവാദമായിരുന്നു. അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്ന് സഹകരിച്ചിരുന്നു എന്നായിരുന്നു എംവി ഗോവിന്ദന്റെ പരാമര്‍ശം. പ്രസ്താവന വിവാദമായ പശ്ചാത്തലത്തില്‍ പറഞ്ഞതില്‍ വ്യക്തത വരുത്തി ഗോവിന്ദന്‍ തന്നെ …

ഇന്റര്‍ ഐ.ടി.ഐ സ്‌പോര്‍ട്‌സ് മീറ്റ്: ഫുട്‌ബോളില്‍ കാസര്‍കോട് ഗവ.ഐ.ടി.ഐ ചാമ്പ്യന്മാര്‍

കാസര്‍കോട്: തൃശൂര്‍, ശ്രീകൃഷ്ണ കോളേജില്‍ നടന്ന ഇന്റര്‍ ഐ.ടി.ഐ സ്‌പോര്‍ട്‌സ് മീറ്റ് ഫുട്‌ബോള്‍ മല്‍സരത്തില്‍ കാസര്‍കോട് ഗവ. ഐ.ടി.ഐ ചാമ്പ്യന്മാരായി. തിരുവനന്തപുരം, ചാക്കായി ഐ ടി ഐ ടീമിനെ ഒരു ഗോളിനു പരാജയപ്പെടുത്തിയാണ് കാസര്‍കോട് ജേതാക്കളായത്. കാസര്‍കോട് ടീമിനു വേണ്ടി കെ. ശ്രീനേഷ്, ഒ.ടി. കണ്ണന്‍, എസ്.സുജിത്ത്, ബി. അഖില്‍ കുമാര്‍, പ്രജുല്‍ പ്രസാദ്, മിഥുന്‍ മോഹനന്‍, സി.എച്ച്. കമാലുദ്ദീന്‍, മുഹമ്മദ് ഷമീം, സി.എം.അഷ്‌റഫ് അനസ്, ടിന്‍സ് ജോസഫ്, എം.ജിജിന്‍, മുഹമ്മദ് ഷിഫാന്‍ റഹ്‌മാന്‍, വി.മൊയ്തീന്‍, കെ. …

മരുമകനുമായി പ്രണയം, ഭര്‍ത്താവിനെയും മകളെയും സാക്ഷിയാക്കി യുവതിയുടെ വിവാഹം

ജമുയി(ബിഹാര്‍): ഭര്‍ത്താവിനെയും മകളെയും സാക്ഷി നിര്‍ത്തി മരുമകനെ വിവാഹം കഴിച്ച് യുവതി. ബീഹാറിലെ ജമുയിലെ ഷിക്കേരെ ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്. അമ്മായിയും മരുമകനും തമ്മില്‍ പ്രണയത്തിലായിരുന്നെന്നുവെന്നാണ് വിവരം. വിവാഹത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ജൂണ്‍ 20 -നായിരുന്നു ആയുഷി കുമാരിയുടെയും മരുമകന്‍ സച്ചിന്‍ ദുബൈയുടെയും വിവാഹം നടന്നത്. ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹത്തില്‍ ഭര്‍ത്താവും ബന്ധുമിത്രാദികളും പങ്കെടുത്തു. 2021 -ലായിരുന്നു അമ്മാവന്‍ വിശാല്‍ ദുബൈയുടെയും ആയുഷി കുമാരിയുടെയും വിവാഹം. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും …

ട്രെയിന്‍ തട്ടി പാരാമെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട് ട്രെയിന്‍ തട്ടി പാരാമെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. ആലക്കോട് ഉദയഗിരി കൊട്ടില വീട്ടില്‍ അഭി കെ വിനു (20) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി കാഞ്ഞങ്ങാട് കടിക്കാല്‍ ഭാഗത്തുവച്ചാണ് അഭിയെ ട്രെയിന്‍ ഇടിച്ചത്. വിവരമറിഞ്ഞ പൊലീസ് അഗ്‌നി രക്ഷാ സേനയുടെ ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കാഞ്ഞങ്ങാട് മിം ടെക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിയാണ്.

മത്തിക്ക് തീ വില, കിലോയ്ക്ക് 400 രൂപ, കോഴി വിലയും മേല്‍പ്പോട്ട്

കാസര്‍കോട്: മലയാളികളുടെ ഇഷ്ട മീനായ മത്തിക്ക് തീവില. മത്തി കിലോയ്ക്ക് 400 രൂപയാണ് ഇന്നത്തെ വില. ഹോട്ടലില്‍ ഒരു മത്തിയ്ക്ക് 20 രൂപ കൊടുക്കണം. ദിവസങ്ങള്‍ പഴക്കമുള്ള ഐസ് പൊതിഞ്ഞ മത്തിക്ക് ആണ് ഈ തീവില. മാസം മുമ്പ് 100 രൂപയാണ് കിലോയ്ക്ക് വില. കനത്തമഴകാരണം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിന് ശേഷമാണ് മല്‍സ്യങ്ങള്‍ വില വര്‍ധിപ്പിച്ചത്. അയലയ്ക്ക് 350 മുതല്‍ 360 രൂപയുമായിരുന്നു മൊത്തവിപണിയിലെ വില. കടല്‍ക്ഷോഭവും ട്രോളിങ്ങും കാരണം ദിവസങ്ങളായി മത്സ്യ തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ …

പുത്തിഗെയിലെ അശാസ്ത്രീയമായ വാര്‍ഡ് വിഭജനം; യുഡിഎഫ് ഹൈക്കോടതിയെ സമീപിച്ചു

കാസര്‍കോട്: പുത്തിഗെ ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് വിഭജനത്തിലെ അശാസ്ത്രീയതയും മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള വാര്‍ഡ് വിഭജനവും ചൂണ്ടിക്കാട്ടി യുഡിഫ് പുത്തിഗെ പഞ്ചായത്ത് കമ്മിറ്റി ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഡിലീമിറ്റേഷന്‍ കമ്മിഷന്‍ നിര്‍ദ്ദേശിച്ച വ്യക്തമായ അതിരുകളും ജനസംഖ്യ അനുപാതവും ഉള്‍കൊള്ളുന്ന മാനദണ്ഡങ്ങള്‍ പാലിക്കാതെ, ചില വ്യക്തികളുടെയും രാഷ്ട്രീയപാര്‍ട്ടിയുടെയും താല്‍പര്യാര്‍ത്ഥം, വാര്‍ഡ് വിഭജന അന്തിമ വിജ്ഞാപനത്തില്‍, പക്ഷേപാതം നടത്തിയത് ചൂണ്ടി കാണിച്ചാണ്, യുഡിഫ് ചെയര്‍മാന്‍ സുലൈമാന്‍ ഉജംമ്പദവും, യുഡിഫ് കണ്‍വീനര്‍ ഇകെ മുഹമ്മദ് കുഞ്ഞിയും ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. പരാതി ഫയലില്‍ സ്വീകരിച്ച …

ദേഹാസ്വാസ്ഥ്യം; വി.എസ് അച്യുതാനന്ദന്‍ ആശുപത്രിയില്‍

തിരുവനന്തപുരം: സിപിഎമ്മിലെ ഏറ്റവും മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് പട്ടത്തെ എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതം ഉണ്ടായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം മകന്‍ അരുണ്‍കുമാറിന്റെ ബാര്‍ട്ടണ്‍ ഹില്ലിലെ വീട്ടില്‍ പൂര്‍ണ വിശ്രമത്തിലായിരുന്നു വിഎസ്.

നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു, യാത്രക്കാരന് പരിക്ക്

മംഗളൂരു: ബെല്‍ത്തങ്ങാടി ബദ്യാറിന് സമീപം നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. യാത്രക്കാരന് പരിക്കേറ്റു. മാലാഡിയില്‍ താമസിക്കുന്ന ശിവാനന്ദ പി മാലാഡി (33) ആണ് മരിച്ചത്. യാത്രക്കാരനായ ശിവരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായാറാഴ്ച വൈകീട്ട് ഗുരുവായനക്കെരെയില്‍ നിന്ന് ആലദങ്ങാടിയിലേക്ക് വാടക പോകുന്നതിനിടെയാണ് അപകടം. ഓട്ടോ മറിഞ്ഞതോടെ ഗുരുതരമായി പരിക്കേറ്റ ശിവാനന്ദയെ നാട്ടുകാര്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. പരിക്കേറ്റ ശിവരാജ് ഉജിരെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബെല്‍ത്തങ്ങാടി ട്രാഫിക് പൊലീസ് കേസെടുത്തു.

അസുഖത്തെ തുടര്‍ന്ന് ചികില്‍സിയിലായിരുന്ന താരംതട്ടയിലെ ഗൃഹനാഥന്‍ മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സിയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കുണ്ടംകുഴി താരംതട്ടയിലെ എം രാജന്‍ നായര്‍ (55)ആണ് മരിച്ചത്. നിര്‍മാണത്തൊഴിലാളിയായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വീട്ടു വളപ്പില്‍ നടക്കും. ഭാര്യ: റീന. മക്കള്‍: ഋതിക്, ഗായത്രി, ഋഷികേഷ്. സഹോദരങ്ങള്‍: ഭാസ്‌കരന്‍, വേണു, മധു, സാവിത്രി, സരോജിനി.

നിലമ്പൂരില്‍ 9-ാം റൗണ്ടിലും ആര്യാടന്‍ ഷൗക്കത്ത് മുന്നേറുന്നു; സ്വരാജ് രണ്ടാമത്, ശക്തി കാണിച്ച് അന്‍വര്‍

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. 9 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ആര്യാടന്‍ ഷൗക്കത്ത് ലീഡ് ചെയ്യുകയാണ്. വോട്ടെണ്ണല്‍ തുടങ്ങി രണ്ടുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ 6500 ല്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ഷൗക്കത്ത് മുന്നേറുകയാണ്. എല്‍ഡിഎഫിലെ എം.സ്വരാജ് രണ്ടാമതും, സ്വതന്ത്രസ്ഥാനാര്‍ഥി പി.വി.അന്‍വര്‍ മൂന്നാമതുമാണ്. 9 റൗണ്ട് പൂര്‍ത്തിയായപ്പോള്‍ അന്‍വറിന് പതിനായിരത്തിലധികം വോട്ടുകള്‍ ലഭിച്ചു. നാലായിരത്തില്‍ പരം വോട്ടുകളുമായി എന്‍ഡിഎ സ്ഥാനാര്‍ഥി പിന്നാലെയുണ്ട്. ആദ്യം എണ്ണിയ വഴിക്കടവ്, മൂത്തേടം, എടക്കര പഞ്ചായത്തുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ലീഡ് നേടി. വഴിക്കടവ് …

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; കാസര്‍കോട് അടുത്ത മൂന്നു മണിക്കൂര്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.വടക്കന്‍ കേരളത്തിലും മലയോരമേഖലയിലും മഴ ശക്തമാകാന്‍ സാധ്യതയുണ്ട്. കാസര്‍കോട് ജില്ലയില്‍ റഡാര്‍ ചിത്ര പ്രകാരം അടുത്ത മൂന്നുമണിക്കൂര്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നും നാളെയും മഴ മുന്നറിയിപ്പുണ്ട്. ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന മൂന്ന് ദിവസവും ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തന്നെയാണ്. ഇവിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ …

സിറിയയിൽ ക്രിസ്ത്യൻ പള്ളിയിൽ കുർബാനയ്ക്കിടെ ചാവേറാക്രമണം; 22 പേർ മരിച്ചു, 63 പേർക്ക് പരുക്ക്

ഡ്മാസ്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ ക്രിസ്ത്യൻ പള്ളിയിൽ കുർബാനയ്ക്കിടെയുണ്ടായ ചാവേർ ആക്രമണത്തിൽ 22 മരണം. 63 പേർക്ക് പരുക്കേറ്റു. ഡമാസ്കസിലെ സെന്റ് ഏലിയാസ് പള്ളിയിൽ ഞായറാഴ്ച കുർബാനയ്ക്കിടെയാണ് ആക്രമണം നടന്നത്. വിശ്വാസികൾക്കു നേരെ വെടിയുതിർത്ത ശേഷം ഭീകരൻ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്നംഗ സംഘമാണ് വെടിവയ്പ് നടത്തിയത്. ഇതിൽ ഒരാളാണ് പൊട്ടിത്തെറിച്ചത്. ആക്രമണത്തിനു പിന്നിൽ ഭീകരസംഘടനയായ ഐഎസാണെന്ന് സിറിയ ആരോപിച്ചു. എന്നാൽ ഐഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. അസദ് ഭരണകൂടത്തെ അട്ടിമറിച്ച് വിമതർ ഭരണം പിടിച്ചെടുത്തതിനു ശേഷം രാജ്യത്ത് ക്രിസ്ത്യൻ …

സമസ്ത മുശാവറ അംഗം മാണിയൂര്‍ ഉസ്താദ് അന്തരിച്ചു

കണ്ണൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം ശൈഖ് മാണിയൂര്‍ ഉസ്താദ്(76) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെ കാലമായി ചികിത്സയില്‍ ആയിരുന്നു. ആലക്കോട് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര മുശാവറ മെമ്പര്‍, സമസ്ത കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി, തൃക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്ലാം അറബിക് കോളേജ് പ്രിന്‍സിപ്പാള്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. പുറത്തീല്‍ പുതിയകത്ത് ശൈഖ് കുടുംബത്തില്‍ 1949 ജൂണ്‍ 19നാണ് ജനനം. പണ്ഡിതനും സൂഫി വാര്യനുമായ മാണിയൂര്‍ …

കാവിക്കൊടി ദേശീയ പതാകയാക്കണമെന്ന പ്രസ്താവന; ബിജെപി നേതാവിനെതിരെ കേസ്

പാലക്കാട്: കാവിക്കൊടി ദേശീയപതാകയാക്കണമെന്ന പരാമർശത്തിൽ ബിജെപി ദേശീയ കൗൺസിൽ മുൻ അംഗവും നഗരസഭ കൗൺസിലറുമായ എൻ. ശിവരാജനെതിരെ പൊലീസ് കേസെടുത്തു. കലാപമുണ്ടാക്കാൻ ലക്ഷ്യമിട്ടു പ്രകോപന പരാമർശനം നടത്തിയെന്ന കോൺഗ്രസും ഡിവൈഎഫ്ഐയും നൽകിയ പരാതിയിന്മേലാണ് നടപടി.എൽഡിഎഫും യുഡിഎഫും ഭാരതാംബയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ബിജെപി നടത്തിയ പ്രതിഷേധത്തിനിടെയാണ് ശിവരാജന്റെ പരാമർശം. ത്രിവർണപതാകയ്ക്കു പകരം കാവിക്കൊടി ദേശീയ പതാകയാക്കണമെന്നും ദേശീയ പതാകയ്ക്കു സമാനമായ പതാക രാഷ്ട്രീയ പാർട്ടികൾ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ശിവരാജൻ ആവശ്യപ്പെടുകയായിരുന്നു. കോൺഗ്രസും എൻസിപിയും ഇത്തരത്തിൽ പതാക ഉപയോഗിക്കരുത്. കോൺഗ്രസ് …

കായലിൽ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാർഥിനി മുങ്ങി മരിച്ചു

തിരൂർ: കുടുംബാംഗങ്ങളുമൊത്ത് വീടിനു സമീപത്തെ കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിനി മുങ്ങി മരിച്ചു. പാറപറമ്പിൽ മുസ്തഫ, നജ്ലാബി ദമ്പതികളുടെ മകൾ ഫാത്തിമ മിൻഹ (13) ആണ് മരിച്ചത്. വളവന്നൂർ ബാഫഖി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. ഞായറാഴ്ച ഉച്ചയ്ക്കാണ് അപകടം. മറ്റ് കുടുംബാംഗങ്ങൾക്കൊപ്പം വീടിനു സമീപത്തെ കായലിൽ കുളിക്കുന്നതിനിടെ മുങ്ങി പോയി. തുടർന്ന് കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അലി ഫർഹാൻ, മിസ്ന ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്.

സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു; തർക്കത്തിനിടെ കുത്തിയത് നിലവിലെ ബ്രാഞ്ച് സെക്രട്ടറിയുടെ ഭർത്താവ്

കൊച്ചി: ഫോർട്ട് കൊച്ചിയിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയെ നിലവിലെ ബ്രാഞ്ച് സെക്രട്ടറിയുടെ ഭർത്താവ് കുത്തി പരുക്കേൽപിച്ചു. ഫോർട്ട് കൊച്ചി സൗത്ത് ലോക്കൽ കമ്മിറ്റിയിലെ വേളി ബ്രാഞ്ച് മുൻ സെക്രട്ടറി റൂഫസ് ഫെർണാണ്ടസിനാണ് കുത്തേറ്റത്. നിലവിലുള്ള ബ്രാഞ്ച് സെക്രട്ടറി ബിന്ദുവിന്റെ ഭർത്താവ് മുരളിയാണ് ആക്രമണത്തിനു പിന്നിൽ. റൂഫസ് ബിന്ദുവിനെ കളിയാക്കിയതു മുരളി ചോദ്യം ചെയ്തതാണ് ആക്രമണത്തിൽ കലാശിച്ചത്. വയറിന് കുത്തേറ്റ റൂഫസിനെ ആദ്യം കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് എറണാകുളം മെഡിക്കൽ കോളജിലേക്കു മാറ്റി. സംഭവത്തിൽ …

നിലമ്പൂരിലേക്കു കാതോർത്ത് രാഷ്ട്രീയ കേരളം; ആദ്യ ഫലം എട്ടരയോടെ, നെഞ്ചിടിപ്പിൽ മുന്നണികൾ

മലപ്പുറം: രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തു വരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. രാവിലെ 8ന് ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന വോട്ടെണ്ണലിൽ ആദ്യ ഫല സൂചന എട്ടരയോടെ ലഭ്യമാകും. 14 ടേബിളുകളിലായി 19 റൗണ്ട് വോട്ടെണ്ണൽ നടക്കും. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തും എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജും തൃണമൂൽ കോൺഗ്രസിന്റെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവറും വിജയ പ്രതീക്ഷയിലാണ്.പാർട്ടി നേതൃത്വങ്ങൾക്ക് നിർണായകംനിലമ്പൂരിലെ …

ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് കാട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

കൊല്ലം: കുളത്തൂപ്പുഴയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുളത്തൂപ്പുഴ ആറ്റിൻ കിഴക്കേക്കര സ്വദേശി സാനുക്കുട്ടനാണ് (45) മരിച്ചത്. വീടിനു സമീപത്തെ കാട്ടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു.വെള്ളിയാഴ്ചയാണ് സാനുകുട്ടൻ ഭാര്യ രേണുകയെ (36) കൊലപ്പെടുത്തിയത്. കൊലപാതകം നടക്കുന്ന സമയത്ത് സാനുകുട്ടനും രേണുകയും രേണുകയുടെ അമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. മക്കൾ സ്കൂളിൽ പോയിരിക്കുകയായിരുന്നു. വഴക്കിനിടെ കത്രിക കൊണ്ട് സാനുകുട്ടൻ ഭാര്യയെ ആക്രമിച്ചു. കഴുത്തിലും പുറത്തും വയറിലുമായി ആഴത്തിൽ മുറിവേറ്റ രേണുക …