ദേശീയപാതയില്‍ ബേവിഞ്ച വഴി 5 ദിവസത്തിനകം ഗതാഗതം പുന:സ്ഥാപിച്ചേക്കും; കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു

കാസര്‍കോട്: ദേശീയപാതാ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം നിരോധിച്ച ബേവിഞ്ചയില്‍ കളക്ടര്‍ സന്ദര്‍ശനം നടത്തി. ദേശീയപാത അതോറിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ അഞ്ചുദിവസത്തിനകം ഗതാഗതം പുനരാരംഭിക്കാന്‍ കഴിയുമെന്ന് കളക്ടര്‍ കെ ഇമ്പശേഖരന്‍ അറിയിച്ചു. പാര്‍ശ്വസംരക്ഷണ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ കളക്ടര്‍ നിര്‍മ്മാണ കരാര്‍ കമ്പനികള്‍ക്ക് ഉത്തരവ് നല്‍കി. പാര്‍ശ്വഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഇനി നാല് ദിവസം കൂടി സമയം വേണ്ടിവരുമെന്ന് ദേശീയപാതാ നിര്‍മ്മാണ പ്രതിനിധികള്‍ കളക്ടറെ അറിയിച്ചു. കനത്തമഴയിലാണ് പാര്‍ശ്വഭിത്തി റോഡിലേക്ക് തകര്‍ന്നു വീണത്. ബേവിഞ്ചയില്‍ ദേശീയപാത താല്‍ക്കാലികമായി അടച്ചുതുകാരണം യാത്രക്കാര്‍ ദുരിതം പേറുകയാണ്. ഇപ്പോള്‍ ദേളി വഴിയാണ് കാസര്‍കോട് നഗരത്തിലേക്കു വാഹനങ്ങള്‍ എത്തുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page