ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ മമ്മു അന്തരിച്ചു

നിലമ്പൂർ: മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ മമ്മു (71) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വണ്ടൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ജയിച്ച ദിവസമാണ് മമ്മു വിടപറഞ്ഞത്. ആര്യാടൻ മുഹമ്മദിന്റെ സന്തത സഹചാരിയായിരുന്നു. ആര്യാടൻ മുഹമ്മദിന്റെ വസതിയിൽ ഇന്ന് വൈകുന്നേരം മൃതദേഹം പൊതു ദർശനത്തിന് വയ്ക്കും. ഖബറടക്കം രാത്രി 10ന് മുകട്ട വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: സൈനബമക്കൾ: രേഷ്മ, ജിഷ്മ, റിസ്വാൻ.മരുമക്കൾ: മുജീബ് അത്തിമണ്ണിൽ, സമീർ, ആയിഷ ലുബിന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page