കാസര്‍കോട് കാര്‍ഷിക ഗ്രാമവികസന ബാങ്ക് മുന്‍ സെക്രട്ടറി എം കൃഷ്ണന്‍ നമ്പ്യാര്‍ അന്തരിച്ചു

കാസര്‍കോട്: പാലക്കുന്ന് കുതിരക്കോട് മേലത്ത് താവഴിത്തറവാട് കുടുംബാംഗവും കാസര്‍കോട് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് സെക്രട്ടറിയുമായിരുന്ന മാങ്ങാട് അയ്യങ്കോല്‍ തൊട്ടിയിലെ എം.കൃഷ്ണന്‍ നമ്പ്യാര്‍ (76) അന്തരിച്ചു. പരേതരായ ചേവിരി കുഞ്ഞിരാമന്‍ നായരുടെയും മേലത്ത് തമ്പായി അമ്മയുടെയും മകനാണ്. ഭാര്യ: കോടോത്ത് കുഞ്ഞിപ്പാര്‍വതി. മകള്‍: റീന. മരുമകന്‍: എ രാഘവന്‍ (റിട്ട.ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ഡിഎംഒ ഓഫീസ് കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: പരേതരായ മേലത്ത് സരോജിനി അമ്മ(മാങ്ങാട്), മേലത്ത് ബാലകൃഷ്ണന്‍ നമ്പ്യാര്‍(വെരിക്കുളം), മേലത്ത് രാഘവന്‍ നമ്പ്യാര്‍(വിദ്യാനഗര്‍), മേലത്ത് ശേഖരന്‍ നമ്പ്യാര്‍(മാങ്ങാട്).

ലോണ്‍ ആപ്പുവഴി വാങ്ങിയ പണം തിരിച്ചടക്കാനായില്ല, സാമ്പത്തിക പ്രതിസന്ധിലായ 30 കാരന്‍ തൂങ്ങിമരിച്ചു

സാമ്പത്തിക ബുദ്ധിമുട്ട് കാരണം മാനസിക പ്രയാസത്തിലായിരുന്ന യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരു കോടിക്കല്‍ സ്വദേശി നിഖില്‍ പൂജാരി (30) ആണ് മരിച്ചത്. ചൊവ്വാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കാരം നടത്തി. തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്ന് പ്രഭാതഭക്ഷണം കഴിച്ച ശേഷം മുറിയിലേക്ക് പോയി എന്നാണ് വീട്ടുകാര്‍ പറയുന്നത്. ഉച്ചവരെ ഉറങ്ങുന്ന ശീലം നിഖിലിനുണ്ടായിരുന്നതിനാല്‍, വീട്ടുകാര്‍ അത്ര ശ്രദ്ധിച്ചില്ല. വൈകുന്നേരമായിട്ടും വാതില്‍ തുറന്നു പുറത്തു വരാതിരുന്നപ്പോള്‍ വീട്ടുകാരില്‍ സംശയം ജനിച്ചു. രാത്രി 8:15 ഓടെ …

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ദേശാഭിമാനി കണ്ണൂർ ബ്യൂറോ ലേഖകൻ രാഗേഷ് കായലൂർ മരിച്ചു; സംസ്കാരം വൈകിട്ട് 4 ന് പൊറോറ നിദ്രാലയത്തിൽ

കണ്ണൂർ: വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ദേശാഭിമാനി കണ്ണൂർ ബ്യൂറോ ലേഖകൻ രാഗേഷ് കായലൂർ (51) മരിച്ചു. രണ്ടു ദിവസമായി കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയിലാണ് മരണം. ഞായറാഴ്ചരാത്രി 9.30നു മട്ടന്നൂരിൽ ഇരിട്ടി റോഡിലായിരുന്നു അപകടം.കടയിൽ നിന്നു സാധനങ്ങൾ വാങ്ങി റോഡിനു കുറുകെ കടക്കാൻ ശ്രമിക്കുമ്പോൾ ലോറി ഇടിച്ചു തെറിച്ചു വീഴുകയായിരുന്നു. ഇ പി ജയരാജൻ മന്ത്രിയായിരിക്കെ പേഴ്‌സണൽ സ്റ്റാഫ് ആയി ജോലി ചെയ്തിരുന്നു. മട്ടന്നൂരിൽ ദേശാഭിമാനി, രാഷ്ട്ര ദീപിക പത്രങ്ങളിൽ …

കാസർകോട് നഗരത്തിലെ പഴം വ്യാപാരി ടിഎ അബ്ദുൽ സത്താർ അന്തരിച്ചു

കാസർകോട്: തായലങ്ങാടി സ്വദേശിയും ഇസ്സത്ത് നഗറിൽ താമസക്കാരനുമായ ടി എ അബ്ദുൽ സത്താർ (70) അന്തരിച്ചു. നഗരത്തിൽ പഴക്കച്ചവടക്കാരനായിരുന്നു. ഭാര്യ: ആമീന. മക്കൾ: സാജിദ, സബാന, മൈസൂന, ഷഫീഖ് (സൈൽസ് മാൻ കാസർകോട്), ഷംസീന, സഫ് വാൻ. മരുമക്കൾ: ഉസ്മാൻ പള്ളിക്കാൽ, ഹാഷിം തളങ്കര (ഖത്തർ), യൂസുഫ് ചെട്ടും കുഴി (മുംബൈ), ആത്തിക്ക, പരേതനായ ഇബ്രാഹിം. സഹോദരങ്ങൾ: ഷുക്കൂർ ബങ്കരക്കുന്ന്, ബീവി, സുഹ്റ, അസ്മ, ഫരീദ, സൈഫുന്നിസ, ഖൈറുന്നിസ, പരേതരായ മുഹമ്മദ് കുഞ്ഞി, ഷരീഫ്, അബ്ദുൽ റഹ്മാൻ, …

ബഹുഭാര്യത്വം നിരോധിച്ച് ഏകസിവിൽകോഡ് നടപ്പിലാക്കി ബിജെപി സർക്കാർ; വിവാഹ മോചനം നേടാതെ വീണ്ടും വിവാഹിതനായി ബിജെപി മുൻ എംഎൽഎ. വിവാദം

ദെഹ്റാദൂൺ: ബിജെപി സർക്കാർ ബഹുഭാര്യത്വം നിരോധിക്കുന്ന ഏകസിവിൽ കോഡ് നടപ്പിലാക്കിയ ഉത്തരാഖണ്ഡിൽ വിവാഹമോചനം നേടാതെ പാർട്ടി നേതാവ് രണ്ടാമതും വിവാഹം കഴിച്ചത് വിവാദത്തിൽ. ബിജെപി നേതാവും മുൻ എംഎൽഎയുമായ സുരേഷ് റാത്തോഡാണ് ആദ്യ ഭാര്യയുമായുള്ള ബന്ധം വേർപെടുത്താതെ വീണ്ടും വിവാഹിതനായത്.2017-2022 കാലയളവിൽ ജ്വാലാപുർ മണ്ഡലത്തിലെ എംഎൽഎയായിരുന്ന സുരേഷ് കഴിഞ്ഞ ദിവസമാണ് നടി ഊർമിള സനവാറിനെ വിവാഹം ചെയ്തത്. ആദ്യ ഭാര്യ രവീന്ദ്ര കൗറുമായുള്ള ബന്ധം നിയമപരമായി വേർപെടുത്താതെയായിരുന്നു രണ്ടാം വിവാഹം. സംഭവം വിവാദമായതോടെ ബിജെപി സുരേഷിനു കാരണം …

ട്യൂഷന് പോയ ഒമ്പതാം ക്ലാസുകാരനെ ഓട്ടോയിൽ വച്ച് പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട്: ട്യൂഷൻ സെന്ററിലേക്കു പോയ 14 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മുക്കം മൂട്ടോളി സ്വദേശി രവിയെ(56) ആണ് തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ തിരുവമ്പാടിയിലെ ട്യൂഷൻ സെന്ററിലേക്കു പോകാനാണ് ഒമ്പതാം ക്ലാസുകാരൻ ഇയാളുടെ ഓട്ടോയിൽ കയറിയത്. തിരുവമ്പാടി എസ്റ്റേറ്റ് റോഡിൽ എത്തിയപ്പോൾ ഓട്ടോയിൽ വച്ച് ഇയാൾ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് വിവരം. വിദ്യാർഥി നൽകിയ പരാതിയിന്മേൽ ഇയാൾക്കെതിരെ പൊലീസ് പോക്സോ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ …

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; പ്രതികൾക്കെതിരെ തെളിവുണ്ടെന്നും ജാമ്യം നൽകരുതെന്നും ക്രൈംബ്രാഞ്ച്, ഹർജി കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ ജീവക്കാരികൾക്കെതിരെ തെളിവുണ്ടെന്നും ജാമ്യം നൽകരുതെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ജീവനക്കാരികൾ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് നടപടി.ഇവർ പണം തട്ടിയതിനു തെളിവുണ്ടെന്നും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഹർജി ഇന്ന് പരിഗണിക്കും.ദിയയുടെ ഓ ബൈ ഓസി എന്ന സ്ഥാപനത്തിലെ ജീവനക്കാരായ വിനീത, ദിവ്യ, രാധാകുമാരി എന്നിവർ 75 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസാണിത്. …

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ പുരോഗതി; മെഡിക്കൽ ബുള്ളറ്റിനുകളിൽ ശുഭകരമായ വിവരങ്ങളെന്ന് മകൻ അരുൺകുമാർ

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ പുരോഗതി. ആരോഗ്യസ്ഥിതി അൽപം മെച്ചപ്പെട്ടതായി ഡോക്ടർമാർ വ്യക്തമാക്കിയതായി മകൻ അരുൺകുമാർ അറിയിച്ചു. തിങ്കളാഴ്ചയാണ് വി.എസിനെ തിരുവനന്തപുരം എസ് യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.മെഡിക്കൽ ബുള്ളറ്റിനുകളിൽ ശുഭകരമായ വിവരങ്ങളാണുള്ളതെന്ന് അരുൺകുമാർ സമൂഹമാധ്യമത്തിലെ പോസ്റ്റിൽ വ്യക്തമാക്കി. ന്യൂറോളജിസ്റ്റ്, കാർഡിയോളജിസ്റ്റ്, ഇന്റർസിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ വിദഗ്ധരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് 101 വയസ്സുകാരനായ വി.എസിനെ ചികിത്സിക്കുന്നത്. നിലവിൽ വെന്റിലേറ്ററിൽ നിരീക്ഷണത്തിലാണ് വി.എസ്. മരുന്നുകളോട് പ്രതികരിക്കുന്നതും ആശുപത്രിയിലെത്തിച്ച ശേഷം …

അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ നടപടി: സിപിഎം ചെറുവത്തൂര്‍ ഏരിയാ സെക്രട്ടറി മാധവന്‍ മണിയറയെ നീക്കി

കാസർകോട്: സിപിഎം ചെറുവത്തൂര്‍ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാധവന്‍ മണിയറയെ നീക്കി. കെ ബാലകൃഷ്‌ണൻ കാരക്കാട് ആണ് പുതിയ ഏരിയാ സെക്രട്ടറി. സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് നടപടി. ജില്ലാ കമ്മിറ്റി യോഗത്തിലുള്‍പ്പെടെ മാധവന്‍ മണിയറയ്‌ക്കെതിരെ പരാതിയുയര്‍ന്നിരുന്നു. ചൊവ്വാഴ്ച ചേര്‍ന്ന ഏരിയാ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജന്റെ സാന്നിദ്ധ്യത്തിലാണ് യോഗം ചേര്‍ന്നത്. സ്ഥലം വാങ്ങിയതിൽ പാർട്ടി മാനദണ്ഡം പാലിക്കാത്തതിലാണ് നീക്കിയതെന്നാണ് സി പി എം …

സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കവേ യുവാവ് മുങ്ങി മരിച്ചു; സംഭവം കരിവെള്ളൂർ ഓണക്കുന്നിൽ

പയ്യന്നൂർ: സുഹൃത്തുക്കൾക്കൊപ്പം ശിവക്ഷേത്ര കുളത്തിൽ കുളിക്കവേ യുവാവ് മുങ്ങിമരിച്ചു. ഇടുക്കി ചെറുതോണി സ്വദേശി റെജിയുടെ മകൻ അഖിൽ അഗസ്റ്റിൻ (22) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5.30നാണ് സംഭവം. കരിവെള്ളൂർ വടക്കെ മണക്കാട്ടെ സുഹൃത്തിന്റെ വീട്ടിൽ എത്തിയതായിരുന്നു അഖിൽ. നാല് സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ നീന്തുന്നതിനിടെ അഖിൽ മുങ്ങി താഴുകയായിരുന്നു. കുളത്തിന് സമീപം ഉണ്ടായിരുന്നവർ രക്ഷപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് .പയ്യന്നൂർ പൊലീസ് സ്ഥലത്ത് എത്തിയിരുന്നു. …

“വാക്കാണ് ഏറ്റവും വലിയ സത്യം”; നിലമ്പൂരിൽ യുഡിഎഫ് വിജയിച്ചതോടെ പന്തയത്തിൽ തോറ്റു, സിപിഐ നേതാവ് മുസ്ലിം ലീഗിൽ ചേർന്നു

പാലക്കാട്: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ജയിച്ചതോടെ പന്തയത്തിൽ തോറ്റ സിപിഐ നേതാവ് മുസ്ലിം ലീഗിൽ ചേർന്നു. സിപിഐ മലപ്പുറം തുവൂർ ടൗൺ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി ഗഫൂറാണ് വാക്കുപാലിക്കാൻ പാർട്ടി വിട്ടത്. മുസ്ലിം ലീഗ് പ്രവർത്തകനായ ഷരീഫുമായാണ് ഗഫൂർ പന്തയത്തിൽ ഏർപ്പെട്ടത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണം ആവേശത്തിന്റെ കൊടുമുടിയിലായ 14നാണ് സംഭവം. രാഷ്ട്രീയ തർക്കങ്ങൾക്കിടെ ഷൗക്കത്ത് പരാജയപ്പെട്ടാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് ഷരീഫ് പറഞ്ഞു. ഇതോടെ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് ജയിക്കുമെന്നും മറിച്ചായാൽ …

അടിയന്തരാവസ്ഥ പോരാളികൾക്ക് ബിജെപി ആദരം

കാസർകോട് : അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികത്തിൽ അടിയന്തരാവസ്ഥ പോരാളികളെ ബിജെപി ജില്ലാ കമ്മിറ്റിയും മണ്ഡലം കമ്മിറ്റികളും ചേർന്ന് ആദരിച്ചു. ജില്ലാ പ്രസിഡൻ്റ് എം.എൽ. അശ്വനി നേതാക്കളെ ഷാൾ അണിയിച്ചു. വിട്ടൽ ഷെട്ടി, രാധാകൃഷ്ണ റൈ, കുഞ്ഞണ്ണ റൈ, കെ.പി. നാരായണ പട്ട്ള, മീഞ്ച പഞ്ചായത്തിലെ ദിനകർ ഭട്ട്, ശങ്കര നാരായണ ഭട്ട്, ഗണപതി ഭട്ട്, കാസർകോട്ടെ ഗിരിധർ കാമത്ത്, കെ. ബാലൻ അടുക്കത്ത് ബയൽ എന്നിവരെയാണ്‌ ആദരിച്ചത്.

ഇന്നസെന്റ് എന്ന പേര് വീണ്ടും സ്ക്രീനിൽ തെളിയും; ഇന്നസെന്റിന്റെ കൊച്ചുമകൻ സിനിമയിലേക്ക്

കൊച്ചി: മലയാളത്തിന്റെ പ്രിയനടൻ ഇന്നസെന്റിന്റെ കൊച്ചുമകൻ ഇന്നസെന്റ് സോണറ്റ് സിനിമയിലെക്ക്. ഐ.എം. ഏലിയാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹായ് ഗയ്സിലൂടെയാണ് ജൂനിയർ ഇന്നസെന്റിന്റെ സിനിമ അരങ്ങേറ്റം. അപ്പാപ്പനെ പോലെ ഹാസ്യകഥാപാത്രത്തെയാണ് ഇന്നസെന്റ് സോണറ്റ് സിനിമയിൽ അവതരിപ്പിക്കുക.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ മൂന്നാം വർഷ ഇംഗ്ലിഷ് ബിരുദ വിദ്യാർഥിയാണ് ഇന്നസെന്റ് സോണറ്റ്. ഇന്നസെന്റിന്റെ മകൻ സോണറ്റിന്റെ ഇരട്ടമക്കളിൽ ഒരാളാണ്. ഇന്നസെന്റ് തന്നെയാണ് ഇരട്ടകളായ പേരക്കുട്ടികൾക്കു ഇന്നസെന്റ്, അന്ന എന്നീ പേരുകളിട്ടത്.നടൻ ടിനി ടോമിന്റെ മകൻ ആദം ഷെം ടോം, നിർമാതാവും …

പൈക്കയില്‍ ഗൃഹനാഥയുടെ മൃതദേഹം വീടിനടുത്തെ കിണറ്റില്‍

കാസര്‍കോട്: പൈക്ക മണവാട്ടി മഖാമിനടുത്തെ ഹസൈനാരുടെ ഭാര്യ മൈമൂന(43)യെ വീടിനടുത്ത കിണറില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. ചൊവ്വാഴ്ച രാവിലെ മാതാവിനെ കാണാതിരുന്നതിനെ തുടര്‍ന്ന് മകന്‍ അയല്‍ക്കാരുമായി ചേര്‍ന്ന് അന്വേഷിക്കുന്നതിനിടയിലാണ് വീട്ടിലേക്ക് വെള്ളം കൊണ്ടുവരുന്ന കിണറ്റിന് സമീപം പാത്രങ്ങള്‍ കണ്ടെത്തിയതെന്ന് പറയുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൈമൂനയെ കിണറിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ പൊലീസ് മൃതദേഹം കരക്കെടുത്ത് കാസര്‍കോട് ജനറലാശുപത്രിയില്‍ എത്തിച്ചു. പൈക്കയിലെ പരേതനായ അസൈനാര്‍- ആയിശ ദമ്പതികളുടെ മകളാണ്. മക്കള്‍: അബൂബക്കര്‍, സിദ്ദീഖ്, സാദിത്ത്, സാക്കിര്‍, സഹന …

മധുരം വാഗ്ദാനം ചെയ്ത് കുറ്റിക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി; 18 വയസുകാരന്‍ ബന്ധുവായ നാലുവയസുകാരിയെ ബലാത്സംഗം ചെയ്തു

ഭോപ്പാല്‍: മധ്യപ്രദേശില്‍ 18 വയസുകാരന്‍ നാലു വയസുള്ള ബന്ധുവായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. സത്ന ജില്ലാ ആസ്ഥാനത്തുനിന്ന് 33 കിലോമീറ്റര്‍ അകലെയുള്ള ഉച്ചേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണ് സംഭവം. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മധുരം വാഗ്ദാനം ചെയ്ത പ്രതി പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് റെയില്‍വേ ട്രാക്കിനു സമീപമുള്ള കുറ്റിക്കാട്ടിലേക്കു കൊണ്ടുപോയി ബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നു. നിലവിളികേട്ട് സമീപത്തെ വയലിലൂടെ നടക്കുകയായിരുന്ന സ്ത്രീകള്‍ സ്ഥലത്തു എത്തുകയും പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. പെണ്‍കുട്ടിയെ പിന്നീട് കുടുംബാംഗങ്ങള്‍ക്കു കൈമാറി. ജില്ലാ ആശുപത്രിയില്‍ …

മംഗളൂരു-കണ്ണൂര്‍ പാസഞ്ചറില്‍ കാലുകുത്താന്‍ സ്ഥലമില്ല; ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ പരാതി

കാസര്‍കോട്: കോച്ചുകളുടെ കുറച്ചതുകാരണം മംഗളൂരു- കണ്ണൂര്‍ ട്രെയിനില്‍ വന്‍തിരക്ക്. 14 കോച്ചുണ്ടായിരുന്ന പാസഞ്ചര്‍ ഇപ്പോള്‍ 10-11 കോച്ചുകളുമായാണ് ഓടുന്നത്. വൈകുന്നേരമാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. ലേഡീസ് കോച്ചടക്കം കൂട്ടണമെന്നാവശ്യപ്പെട്ട് യാത്രക്കാര്‍ കാസര്‍കോട് ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് പരാതി നല്‍കിയിട്ടുണ്ട്. കേരള സിവില്‍ ജുഡീഷ്യല്‍ സ്റ്റാഫ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ് പരാതി നല്‍കിയത്. സിറ്റിങ് ബുധനാഴ്ച നടക്കും. വൈകീട്ടുള്ള ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന്റെ ജനറല്‍ കോച്ചിലും തിരക്കാണ്. ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് ഉള്‍പ്പെടെ ട്രെയിനുകളില്‍ ഡി- റിസര്‍വ്ഡ് …

കാസര്‍കോട്ടെ ഡ്രീം ഫ്‌ളവര്‍ ഐ.വി.എഫ് സെന്ററിന് ദേശീയ അവാര്‍ഡ്

കാസര്‍കോട്: കാസര്‍കോട്ടെ ഡ്രീം ഫ്‌ളവര്‍ ഐ.വി.എഫ് സെന്ററിന് ദേശീയതല ബഹുമതി ലഭിച്ചു.ഫെര്‍ട്ടിലിറ്റി സൊസൈറ്റിയും വോയിസ് ഓഫ് ഹെല്‍ത്ത് കെയറും സംയുക്തമായി മുംബൈയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മഹാരാഷ്ട്രാ വിമെന്‍സ് ആന്‍ഡ് ചൈല്‍ഡ് വെല്‍ഫേര്‍ വകുപ്പ് മന്ത്രി അതിഥി വാര്‍ദ സുനില്‍ താക്കറെ സമ്മാനദാനം നിര്‍വഹിച്ചു. ഡോ.കെപി സുരജ്, ഡോ. ജയലക്ഷ്മി സൂരജ് എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.ഐവിഎഫ് ചികിത്സയില്‍ ഏറ്റവും നൂതനവും അത്യന്താധുനികവുമായ സാങ്കേതിക മികവ് പരിഗണിച്ചാണ് ഈ അംഗീകാരം ഡ്രീം ഫ്‌ളവര്‍ ഐവിഎഫ് സെന്ററിനെ തേടിയെത്തിയത്. വാര്‍ത്താസമ്മേളനത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് …

ചില കെ.എസ്.ആര്‍.ടി.സി ബസുകള്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ കയറുന്നില്ല; നടപടി വേണമെന്ന് യാത്രക്കാര്‍

കാസര്‍കോട്: ബേവിഞ്ചയില്‍ ഗതാഗതം വഴിതിരിച്ചവിട്ടതിനെ തുടര്‍ന്ന് ദേശീയപാതയില്‍ ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ചിലവ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ എത്തുന്നില്ലെന്ന് പരാതി. പ്രസ് ക്ലബ് ജംങ്ഷനില്‍ യാത്രക്കാരെ ഇറക്കി പഴയ ബസ് സ്റ്റാന്‍ഡ് വഴി ഡിപ്പോയിലേക്ക് പോകുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഇത് കാരണം പുതിയ ബസ് സ്റ്റാന്‍ഡ് വഴി ചെര്‍ക്കളയിലേക്ക് പോകുന്നവര്‍ക്ക് ദുരിതമാണ് കെഎസ്ആര്‍ടിസി സമ്മാനിക്കുന്നത്. 10 രൂപ അധികം കൊടുത്ത് പുതിയ ബസ് സ്റ്റാന്‍ഡില്‍ പോകേണ്ട അവസ്ഥയാണ് ഇപ്പോള്‍. അതേസമയം ദേശീയപാത വഴി വരുന്ന പ്രൈവറ്റ് …