തെങ്ങ്കയറ്റ തൊഴിലാളി തെങ്ങിനു മുകളിൽ മരിച്ച നിലയിൽ

എറണാകുളം: എളമക്കരയിൽ തെങ്ങ്കയറ്റ തൊഴിലാളിയെ തെങ്ങിനു മുകളിൽ മരിച്ച നിലയിൽ കണ്ടെത്തി. വരാപ്പുഴ സ്വദേശി ഉണ്ണിയാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് എളമക്കര കരുവേലിപ്പരമ്പ് സ്വദേശികളുടെ വീട്ടിൽ ഉണ്ണി തെങ്ങ് കയറാൻ എത്തിയത്. ഒരു തെങ്ങിൽ കയറി ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചിറങ്ങിയില്ല. ഇതോടെ വീട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. അധികൃതർ ഉണ്ണിയെ തെങ്ങിനു മുകളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് 3 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം തെങ്ങിൽ നിന്ന് താഴെ ഇറക്കിയത്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലാണുള്ളത്. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page