പോക്സോ കേസ് അട്ടിമറിക്കാൻ ശ്രമം; ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷന് സസ്പെൻഷൻ

പത്തനംതിട്ട: പോക്സോ കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിനു പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷൻ അഡ്വ. എൻ. രാജീവന് സസ്പെൻഷൻ. അഭിഭാഷകൻ പ്രതിയായ പോക്സോ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നും മറ്റൊരു കേസിലെ അതിജീവിതയുടെ വിവരങ്ങൾ മാധ്യമങ്ങളോട് പങ്കുവച്ചെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.ആരോപണങ്ങൾ അന്വേഷിച്ച ജില്ലാ കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വനിത ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടേതാണ് നടപടി.ഹൈക്കോടതി അഭിഭാഷകൻ 17കാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് രാജീവൻ വഴിവിട്ട ഇടപെടലുകൾ നടത്തിയത്. പ്രതി പത്തനംതിട്ട ശിശുക്ഷേമ സമിതി …

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; പുതിയ ന്യൂനമർദം രൂപപ്പെടുന്നു, 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ യെലോ അലർട്ടാണ്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി, വയനാട്, തൃശൂർ ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ഇന്ന് അവധി പ്രഖ്യാപിച്ചു. ഇരിട്ടി, കോതമംഗലം താലൂക്കുകളിലെ സ്കൂളുകൾക്കും ഇന്ന് അവധിയാണ്.കേരളതീരത്ത് 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശുന്നതിനും കടലേറ്റത്തിനും …

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹം മറുകരയിലെത്തിക്കവെ കുത്തൊഴുക്കിൽപെട്ട് അഗ്നിരക്ഷാസേന ബോട്ട്: പുഴയിലേക്ക് തെറിച്ചുവീണ ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തി

മലപ്പുറം: എടക്കര മുണ്ടേരി വാണിയമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ കൊലപ്പെട്ടയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മറുകരയിലെത്തിക്കാനുള്ള ശ്രമത്തിനിടെ ഫയർ ഫോഴ്സിന്റെ ഡിങ്കിബോട്ട് ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ടു. പുഴയിലേക്ക് തെറിച്ചുവീണ 2 അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തി.വാണിയമ്പുഴ ഊരിലെ ആദിവാസി വിഭാഗക്കാരനായ വില്ലി(55) ബുധനാഴ്ചയാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൂൺ ശേഖരിക്കാൻ കാട്ടിൽ പോയ വില്ലിയെ ആന അക്രമിക്കുകയായിരുന്നു. തുടർന്ന് വനപാലകരും ആദിവാസികളും ചേർന്ന് മൃതദേഹം വാണിയമ്പുഴ സ്റ്റേഷനിൽ എത്തിച്ചെങ്കിലും ചാലിയാർ പുഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ ആശുപത്രിയിലെത്തിക്കാൻ തടസ്സം നേരിട്ടു. ഇതോടെ അഗ്നിരക്ഷാസേന …

സംസ്ഥാനപാതയിൽ ചിത്താരി പാലത്തിന് മുകളിൽ വലിയ കുഴി; പാലം താൽക്കാലികമായി അടച്ചു

കാസർകോട്: കാഞ്ഞങ്ങാട്- കാസർകോട് കെ.എസ്.ടി.പി റോഡിൽ ചിത്താരി പുഴക്ക് കുറുകെയുള്ള പാലത്തിൽ വലിയ ഗർത്തം. പുഴക്ക് കുറുകെയുള്ള രണ്ട് പാലങ്ങളിൽ കിഴക്ക് ഭാഗത്തെ പാലത്തിൻ്റെ മധ്യത്തിലായാണ് ബുധനാഴ്ച വൈകിട്ട് കുഴി രൂപപ്പെട്ടത്. ഇരു ചക്രവാഹനങ്ങൾ ഉൾപെടെ പുഴയിൽ വീഴാൻ പാകത്തിലാണ് കുഴിയുണ്ടായത്. കുഴിയിലൂടെ പുഴ ഒഴുകുന്നതും കാണാം. നാട്ടുകാരുടെ വിവരത്തെ തുടർന്ന് പൊലീസെത്തി പാലം താൽക്കാലികമായി അടച്ചിട്ടുണ്ട്.സംസ്ഥാനപാതയിൽ ചന്ദ്രഗിരിപ്പാലം, ബേക്കൽപാലം, പള്ളിക്കര റെയിൽവേ മേൽപാലം എന്നിവിടങ്ങളിൽ ടാർ ഇളകിപ്പോയിട്ടുണ്ട്. ചിലയിടത്ത് ആഴത്തിൽ ടാർ ഇളകി താഴെയുള്ള കോൺക്രീറ്റ് …

കാലിക്കടവിൽ വയോധികനെ ഹോട്ടൽ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: വയോധികനെ ഹോട്ടൽ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി. പിലിക്കോട് കരക്കേരുവിലെ ടി.വി.ഭാസ്കരൻ (72)ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ കാലിക്കടവ് നുറാണി ഹോട്ടലിൻ്റെ വരാന്തയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം വ്യാഴാഴ്ച ഉച്ചയ്ക്ക് കാലിക്കടവ് കരക്കേരു ഫ്രണ്ട്സ് ക്ലബ്ബ് പരിസരത്ത് പൊതുദർശനത്തിന് വക്കും. തുടർന്ന് സംസ്കാരം നടക്കും. ഭാര്യ: കാർത്യായനി. മക്കൾ: ശ്രീജിത്ത്, രഞ്ജിത്ത്. മരുമക്കൾ: നീതു. പ്രത്യുഷ. സഹോദരങ്ങൾ: നാരായണൻ, നാരായണി, ഗോവിന്ദൻ, …

സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു; നിലമ്പൂരിൽ കൂൺ പറിക്കാൻ പോയ മധ്യവയസ്കൻ കൊല്ലപ്പെട്ടു

മലപ്പുറം: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ വീണ്ടും ജീവൻ പൊലിഞ്ഞു. നിലമ്പൂരിലെ വാണിയമ്പുഴ ഉന്നതിയിൽ ഗോത്ര വിഭാഗക്കാരനായ ബില്ലി(57)യാണ് മരിച്ചത്. ഇന്ന് വൈകിട്ട് 5നാണ് സംഭവം. കൂൺ പറിക്കാൻ പോയ ബില്ലിയെ കാട്ടാന ആക്രമിച്ചെന്നാണ് പ്രാഥമിക വിവരം. കനത്ത മഴയെ തുടർന്ന് പുഴയിലെ ജലനിരപ്പ് ഉയരുകയും അതിശക്തമായ ഒഴുക്കും ഉണ്ടായതിനാൽ പൊലീസിന് സ്ഥലത്തെത്താൻ സാധിച്ചിട്ടില്ല.

ആര്യാടൻ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ 27ന്; രാഷ്ട്രീയത്തിനൊപ്പം സിനിമയിലും സജീവ സാന്നിധ്യമായി നിലമ്പൂരിന്റെ ബാവൂട്ടി

മലപ്പുറം: നിലമ്പൂർ നിയമസഭ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ആര്യാടൻ ഷൗക്കത്ത് 27ന് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം 3.30ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ എ.എൻ. ഷംസീർ സത്യവാചകം ചൊല്ലിക്കൊടുക്കും.11,077 വോട്ടുകൾക്ക് എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിനെ പരാജയപ്പെടുത്തിയാണ് ആര്യാടൻ ഷൗക്കത്തിന്റെ വിജയം.മുൻ മന്ത്രിയും മലപ്പുറത്തെ കോൺഗ്രസിന്റെ മുഖവുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ മകനായ ഷൗക്കത്ത് രാഷ്ട്രീയത്തിനൊപ്പം സിനിമ, സാമൂഹിക, സാംസ്കാരിക മേഖലകളിലും സജീവമാണ്.പതിനാലാം വയസ്സിൽ നിലമ്പൂർ മാനവേദൻ സ്കൂളിൽ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. …

അന്വേഷണത്തോട് സഹകരിക്കാതെ അതിജീവിതർ; ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം അവസാനിപ്പിച്ചു

കൊച്ചി: മലയാള സിനിമ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന ചൂഷണങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചു. പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) 34 കേസുകളിലെയും നടപടികൾ അവസാനിപ്പിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.ഹേമ കമ്മിറ്റിക്കു മുൻപാകെ ചൂഷണങ്ങളെക്കുറിച്ച് മൊഴി നൽകിയവർ എസ്ഐടിയുമായി സഹകരിക്കാൻ തയാറാകാത്ത സാഹചര്യത്തിലാണിത്. എസ്ഐടിക്കു മുൻപാകെ ഹാജരായി മൊഴി നൽകാൻ അതിജീവിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകി. എന്നിട്ടും ഇവർ സഹകരിക്കാത്തോടെയാണ് കേസുകളിലെ അന്വേഷണം അവസാനിപ്പിച്ചതെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.സിനിമ മേഖലയിലെ …

150ലേറെ കേസുകളിൽ പ്രതി, കുരുക്കായത് സിസിടിവി ദൃശ്യങ്ങൾ; കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയിൽ

കോഴിക്കോട്: 150ലേറെ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ അന്തർജില്ലാ മോഷ്ടാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി ചെമ്മല ബഷീർ എന്നറിയപ്പെടുന്ന ബഷീറിനെയാണ് ഷൊർണൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്.കോഴിക്കോട് ചാലപ്പുറത്തെ 3 വീടുകൾ കുത്തിതുറന്ന് പണവും സ്വർണവും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഈ മാസം 15,18,21 തീയതികളിലാണ് മോഷണം നടന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും കൃത്യത്തിനു പിന്നിൽ ബഷീറാണെന്ന് കണ്ടെത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിലെ കൊലപാതക കേസ് ഉൾപ്പെടെ സംസ്ഥാനത്തെ …

ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരിയുടെ മരണം; കളക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു, പരീക്ഷയില്‍ മാര്‍ക്ക് കുറവായതിനാല്‍ കുട്ടിയെ മറ്റൊരു ക്ലാസ്സിലേക്ക് മാറ്റിയിരുത്തിയെന്ന് വീട്ടുകാര്‍, സ്‌കൂളില്‍ നാട്ടുകാരുടെ പ്രതിഷേധം

പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍. ചോളോട് സ്വദേശിനിയായ ആശീര്‍ നന്ദയെ കഴിഞ്ഞ ദിവസമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അധ്യാപകരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കളുടെ ആരോപണം. ഒന്നര മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചുവെന്ന് പിതാവ് പ്രശാന്തും ബന്ധുക്കളും ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് സ്‌കൂളില്‍ ഇപ്പോഴും നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. ഒന്‍പതാം ക്ലാസിലെ ഷഫ്ളിംഗ് ഒഴിവാക്കാനാണ് …

കുളിക്കുന്നതിനിടെ കുളിമുറി ഇടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം

തൃശ്ശൂര്‍: കുളിമുറിയുടെ ചുമരിടിഞ്ഞുവീണ് യുവാവ് മരിച്ചു. കാറളം ചെമ്മണ്ട ബാലവാടിയ്ക്ക് സമീപം താമസിക്കുന്ന നെടുമ്പള്ളി വീട്ടില്‍ അയ്യപ്പന്റെ മകന്‍ ബൈജു (49) ആണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ പത്തോടെയായിരുന്നു അപകടം. വീടിനോട് ചേര്‍ന്ന് പുറത്തുള്ള ഓടിട്ട ശുചിമുറിയില്‍ കുളിക്കാന്‍ കയറിയാതായിരുന്നു ബൈജു. കുളിമുറിയുടെ ചുമരുകള്‍ പെട്ടെന്ന് തകര്‍ന്ന് ബൈജുവിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്നാകാം അപകടമെന്ന് കരുതുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടുകാര്‍ ആരും സ്ഥത്തുണ്ടായിരുന്നില്ല. അടുത്ത വീട്ടിലെ ആളുകള്‍ ശബ്ദം കേട്ട് എത്തിയപ്പോഴാണ് അപകടം നടന്ന …

ബങ്കരക്കുന്ന് കുദൂരിലെ എന്‍.എ മഹ്‌മൂദ് അന്തരിച്ചു

കാസര്‍കോട്: ബങ്കരക്കുന്ന് കുദൂരിലെ എന്‍ എ മഹ്‌മൂദ് (72) അന്തരിച്ചു. കര്‍ഷകനായിരുന്നു. ഭാര്യ: സുബൈദ. മക്കള്‍: മിസ്‌രിയ, റിയാസ്(കസബ്), സിദ്ധീഖ്, സവാദ്. മരുമക്കള്‍: ഹനീഫ് നെല്ലിക്കുന്ന്, സൈനബ മേല്‍പറമ്പ, അര്‍ഫാന നെല്ലിക്കുന്ന്, ഫാസ്മിന പട്‌ള. സഹോദരങ്ങള്‍: ഫാത്തിമ, അബ്ദുല്ല, എര്‍മു, മുഹമ്മദ് കുഞ്ഞി, ആയിഷ, മുസ്തഫ, റഹ്‌മത്ത് ബീവി.

തൃക്കരിപ്പൂര്‍ വയലോടിയില്‍ 45കാരന്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: തൃക്കരിപ്പൂര്‍ വയലോടിയില്‍ 45 കാരന്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. കൊടക്കല്‍ കുമാരന്റെയും (റിട്ട.എക്‌സൈസ്) വി.പത്മിനിയുടെയും മകന്‍ വി. ദിലീപ് കുമാര്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. വീട്ടില്‍ കുഴഞ്ഞുവീണ യുവാവിനെ പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. സ്വകാര്യ പാര്‍ക്കിലെ ജീവനക്കാരനായിരുന്നു. സഹോദരങ്ങള്‍: ദിനേഷ് കുമാര്‍ (വിദ്യാഭ്യാസ വകുപ്പ്), ദീപക് കുമാര്‍ (ഓട്ടോ ഡ്രൈവര്‍).

വരുന്നു വീണ്ടുമൊരു മഹാമാരി? ചൈന കണ്ടെത്തിയത് 22 വൈറസുകള്‍, 75 ശതമാനം മരണ നിരക്ക്

ബീജിംഗ്: ലോകത്ത് കൊവിഡിനെക്കാള്‍ മാരകമായ പകര്‍ച്ചവ്യാധികള്‍ വ്യാപിച്ചേക്കാം എന്ന മുന്നറിയിപ്പുമായി ചൈനയിലെ ഗവേഷകര്‍. വവ്വാലുകളില്‍ നിന്ന് ഗുരുതര ഭീഷണി ഉയര്‍ത്തുന്ന 22 പുതിയ വൈറസുകളെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. രണ്ടെണ്ണം നിപ, ഹെന്‍ഡ്ര ഹെനിപ വൈറസുകളോട് സാമ്യമുള്ളതാണ് എന്നതാണ് ആശങ്കാജനകമായ വിവരം. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഒരുപോലെ ഭീഷണിയാണ് ഈ വൈറസുകള്‍. 2017 നും 2021 നും ഇടയില്‍ യുനാന്‍ പ്രവിശ്യയിലെ 142 വവ്വാലുകളില്‍ നിന്ന് ഒരു കൂട്ടം ഗവേഷകര്‍ വൃക്ക സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. 22 തരം വൈറസുകളാണ് …

അധികൃതരുടെ അനാസ്ഥ; കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനു സമീപം ഇടിഞ്ഞ മണ്ണ് നീക്കം ചെയ്തില്ല, ഒന്നാം പ്ലാറ്റ്‌ഫോമിന് ഭീഷണിയായി മണ്‍കൂന

കാസര്‍കോട്: റെയില്‍വേ സ്‌റ്റേഷന് സമീപം കുന്നിടിഞ്ഞുണ്ടായ മണ്ണ് ഇതുവരെയും നീക്കം ചെയ്തില്ലെന്നാരോപണം. ഇനി മണ്ണിടിച്ചിലുണ്ടായാല്‍ ഒന്നാംപ്ലാറ്റ്‌ഫോമിലെ ഗതാഗതത്തെ ബാധിക്കുമെന്നുറപ്പായി. അധികൃതരുടെ അനാസ്ഥ മൂലമാണ് ഇടിഞ്ഞ മണ്ണ് നീക്കം ചെയ്യാത്തതെന്നാണ് യാത്രക്കാര്‍ ആരോപിക്കുന്നത്. ജൂണ്‍ 16 ന് കനത്ത മഴയില്‍ ഒന്നാം പ്ലാറ്റ് ഫോമിന് സമീപത്തെ പാര്‍ശ്വഭിത്തിയുടെ നിര്‍മാണം നടക്കുന്ന സ്ഥലത്തെ കുന്നിടിയുകയായിരുന്നു. പാര്‍ശ്വഭിത്തി നിര്‍മാണത്തിനായി കരാറുകാര്‍ തൊഴിലാളികളെ ഉപയോഗിച്ച് അശാസ്ത്രീയമായ രീതിയില്‍ മണ്ണിടിച്ച് കൊണ്ടുപോയിരുന്നു. ഇതാണ് കനത്ത മഴയില്‍ മണ്ണിടിച്ചില്‍ രൂക്ഷമാകാന്‍ കാരണമായതെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. 50 …

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അടുത്ത നാല് ദിവസം ശക്തമായ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരും. ഇന്നും നാളെയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്. നാളെ 11 …

വയനാട്ടില്‍ വീണ്ടും ഉരുള്‍പൊട്ടല്‍? ബെയ്‌ലി പാലത്തിന് സമീപം കുത്തൊഴുക്ക്, വലിയ ശബ്ദംകേട്ടെന്ന് മുണ്ടക്കൈ നിവാസികള്‍

കല്‍പറ്റ: ആശങ്ക പരത്തി വയനാട്ടില്‍ ശക്തമായ മഴ. കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈക്ക് സമീപം വെള്ളരിമലയില്‍ മണ്ണിടിച്ചിലെന്ന് സംശയം. വലിയ ശബ്ദം കേട്ടെന്നും ഉരുള്‍പൊട്ടലുണ്ടായെന്നും മുണ്ടക്കൈ നിവാസികള്‍ പറയുന്നു. പുന്നപ്പുഴയില്‍ ബെയിലി പാലത്തിന് സമീപം വലിയ കുത്തൊഴുക്കാണിപ്പോള്‍. ഇപ്പോള്‍ ഉരുള്‍ പൊട്ടിയത് നേരത്തെ പൊട്ടിയ പുഞ്ചിരിമട്ടം ഭാഗത്താകാനാണ് സാധ്യതയെന്ന് നാട്ടുകാര്‍ പറയുന്നു. അട്ടമലയിലേക്ക് പോകുന്ന വഴിയില്‍ ആശുപത്രിയുടെ ഭാഗത്ത് വെള്ളം കയറി. മുണ്ടക്കൈയിലേക്ക് പോകുന്ന ചന്തക്കുന്നില്‍ വഴിയെല്ലാം ബ്ലോക്കായി. നിലവില്‍ ബെയ്‌ലി പാലം കടക്കാനാവില്ല. എല്ലാവരും സുരക്ഷിതരാണ്. …

ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യ ഇന്ത്യക്കാരനാകാന്‍ ശുഭാംശു ശുക്ല; ആക്‌സിയം 4 ദൗത്യം; വിക്ഷേപണം ഇന്ന് ഉച്ചയ്ക്ക് 12:01 ന്, നാളെ ബഹിരാകാശനിലയത്തിലെത്തും

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല ഉള്‍പ്പെട്ട ആക്‌സിയം-4 ദൗത്യം ഇന്നു വിക്ഷേപിക്കുമെന്നു നാസ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.01ന് ആകാശഗംഗ എന്ന വിളിപ്പേരുള്ള ആക്‌സിയം 4 ദൗത്യം ബഹിരാകാശത്തേക്ക് പുറപ്പെടുക. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. 41 വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ പൗരന്‍ ബഹിരാകാശത്തെത്തുന്നത്. ദൗത്യത്തിന് പൂര്‍ണ സജ്ജമെന്ന് സ്‌പേസ്എക്‌സ് അറിയിച്ചു. കാലാവസ്ഥ 90 ശതമാനം അനുകൂലമാണ്. ഏഴ് തവണ മാറ്റി വച്ചശേഷമാണ് ഇന്നത്തെ ദൗത്യം. ശുഭാംശു …