അധികൃതരുടെ അനാസ്ഥ; കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനു സമീപം ഇടിഞ്ഞ മണ്ണ് നീക്കം ചെയ്തില്ല, ഒന്നാം പ്ലാറ്റ്‌ഫോമിന് ഭീഷണിയായി മണ്‍കൂന

കാസര്‍കോട്: റെയില്‍വേ സ്‌റ്റേഷന് സമീപം കുന്നിടിഞ്ഞുണ്ടായ മണ്ണ് ഇതുവരെയും നീക്കം ചെയ്തില്ലെന്നാരോപണം. ഇനി മണ്ണിടിച്ചിലുണ്ടായാല്‍ ഒന്നാംപ്ലാറ്റ്‌ഫോമിലെ ഗതാഗതത്തെ ബാധിക്കുമെന്നുറപ്പായി. അധികൃതരുടെ അനാസ്ഥ മൂലമാണ് ഇടിഞ്ഞ മണ്ണ് നീക്കം ചെയ്യാത്തതെന്നാണ് യാത്രക്കാര്‍ ആരോപിക്കുന്നത്. ജൂണ്‍ 16 ന് കനത്ത മഴയില്‍ ഒന്നാം പ്ലാറ്റ് ഫോമിന് സമീപത്തെ പാര്‍ശ്വഭിത്തിയുടെ നിര്‍മാണം നടക്കുന്ന സ്ഥലത്തെ കുന്നിടിയുകയായിരുന്നു. പാര്‍ശ്വഭിത്തി നിര്‍മാണത്തിനായി കരാറുകാര്‍ തൊഴിലാളികളെ ഉപയോഗിച്ച് അശാസ്ത്രീയമായ രീതിയില്‍ മണ്ണിടിച്ച് കൊണ്ടുപോയിരുന്നു. ഇതാണ് കനത്ത മഴയില്‍ മണ്ണിടിച്ചില്‍ രൂക്ഷമാകാന്‍ കാരണമായതെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. 50 മീറ്റര്‍ നീളത്തില്‍ 30 അടിയോളം ഉയരത്തിലുള്ള കുന്നാണ് പാടെ ഇടിഞ്ഞിരിക്കുന്നത്. മണ്ണിടിഞ്ഞതിന് ശേഷം ഇവിടെ പാര്‍ശ്വഭിത്തിയുടെ നിര്‍മാണം നിലച്ചിരിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page