കാലിക്കടവിൽ വയോധികനെ ഹോട്ടൽ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: വയോധികനെ ഹോട്ടൽ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി. പിലിക്കോട് കരക്കേരുവിലെ ടി.വി.ഭാസ്കരൻ (72)ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ കാലിക്കടവ് നുറാണി ഹോട്ടലിൻ്റെ വരാന്തയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം വ്യാഴാഴ്ച ഉച്ചയ്ക്ക് കാലിക്കടവ് കരക്കേരു ഫ്രണ്ട്സ് ക്ലബ്ബ് പരിസരത്ത് പൊതുദർശനത്തിന് വക്കും. തുടർന്ന് സംസ്കാരം നടക്കും. ഭാര്യ: കാർത്യായനി. മക്കൾ: ശ്രീജിത്ത്, രഞ്ജിത്ത്. മരുമക്കൾ: നീതു. പ്രത്യുഷ. സഹോദരങ്ങൾ: നാരായണൻ, നാരായണി, ഗോവിന്ദൻ, രാമചന്ദ്രൻ, പരേതനായ കൃഷ്ണൻ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page