കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹം മറുകരയിലെത്തിക്കവെ കുത്തൊഴുക്കിൽപെട്ട് അഗ്നിരക്ഷാസേന ബോട്ട്: പുഴയിലേക്ക് തെറിച്ചുവീണ ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തി

മലപ്പുറം: എടക്കര മുണ്ടേരി വാണിയമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ കൊലപ്പെട്ടയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മറുകരയിലെത്തിക്കാനുള്ള ശ്രമത്തിനിടെ ഫയർ ഫോഴ്സിന്റെ ഡിങ്കിബോട്ട് ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ടു. പുഴയിലേക്ക് തെറിച്ചുവീണ 2 അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തി.വാണിയമ്പുഴ ഊരിലെ ആദിവാസി വിഭാഗക്കാരനായ വില്ലി(55) ബുധനാഴ്ചയാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൂൺ ശേഖരിക്കാൻ കാട്ടിൽ പോയ വില്ലിയെ ആന അക്രമിക്കുകയായിരുന്നു. തുടർന്ന് വനപാലകരും ആദിവാസികളും ചേർന്ന് മൃതദേഹം വാണിയമ്പുഴ സ്റ്റേഷനിൽ എത്തിച്ചെങ്കിലും ചാലിയാർ പുഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ ആശുപത്രിയിലെത്തിക്കാൻ തടസ്സം നേരിട്ടു. ഇതോടെ അഗ്നിരക്ഷാസേന എത്തി. മൃതദേഹം മറുകരയെത്തിക്കാനുള്ള ശ്രമത്തിനിടെ ഇവരുടെ ബോട്ട് കുത്തൊഴുക്കിൽ പെടുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വ്യാജചികിത്സയും ആഭിചാരക്രിയകളുമെന്ന് മുഖ്യമന്ത്രിക്ക് പരാതി; ചെര്‍ക്കള, ബാലനടുക്കയില്‍ ഉസ്താദ് ഷിഹാബുദ്ദീന്‍ ഫൈസിയുടെ വീട്ടില്‍ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത പരിശോധന
Scroll to top

You cannot copy content of this page