കുളിക്കുന്നതിനിടെ കുളിമുറി ഇടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം

തൃശ്ശൂര്‍: കുളിമുറിയുടെ ചുമരിടിഞ്ഞുവീണ് യുവാവ് മരിച്ചു. കാറളം ചെമ്മണ്ട ബാലവാടിയ്ക്ക് സമീപം താമസിക്കുന്ന നെടുമ്പള്ളി വീട്ടില്‍ അയ്യപ്പന്റെ മകന്‍ ബൈജു (49) ആണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ പത്തോടെയായിരുന്നു അപകടം. വീടിനോട് ചേര്‍ന്ന് പുറത്തുള്ള ഓടിട്ട ശുചിമുറിയില്‍ കുളിക്കാന്‍ കയറിയാതായിരുന്നു ബൈജു. കുളിമുറിയുടെ ചുമരുകള്‍ പെട്ടെന്ന് തകര്‍ന്ന് ബൈജുവിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്നാകാം അപകടമെന്ന് കരുതുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടുകാര്‍ ആരും സ്ഥത്തുണ്ടായിരുന്നില്ല. അടുത്ത വീട്ടിലെ ആളുകള്‍ ശബ്ദം കേട്ട് എത്തിയപ്പോഴാണ് അപകടം നടന്ന വിവരം അറിയുന്നത്. ഉടന്‍ തന്നെ ഇരിങ്ങാലക്കുട അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു. തുടര്‍ന്ന് അവരെത്തി മണ്ണിഷ്ടികകള്‍ നീക്കി ബൈജുവിനെ പുറത്തെടുത്തു. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാട്ടൂര്‍ പൊലീസ് നടപടികള്‍ സ്വീകരിച്ചു. മാതാവ്: തങ്ക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page