ജാനകി Vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് റിവൈസ് കമ്മിറ്റിയിലും രക്ഷയില്ല; പേര് മാറ്റണമെന്ന് സെൻസർ ബോർഡ്, 96 ഇടങ്ങളിൽ മാറ്റം വേണം

മുംബൈ: കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ ‘ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ പ്രദർശനാനുമതി നിഷേധിച്ച നടപടി പിൻവലിക്കാതെ സെൻസർ ബോർഡ്. ഇന്ന് സിനിമ വീണ്ടും കണ്ട റിവൈസ് കമ്മിറ്റി ജാനകിയെന്ന പേര് തലക്കെട്ടിൽ നിന്നും കഥാപാത്രത്തിൽ നിന്നും നീക്കം ചെയ്യണമെന്ന ആവശ്യം ആവർത്തിച്ചു. മുംബൈയിൽ നടന്ന പ്രിവ്യുവിനു ശേഷം ഹൈന്ദവ ദൈവമായ സീതയുടെ പേരനുവദിക്കാൻ കഴിയില്ലെന്നും 96 ഇടങ്ങളിൽ നിന്നു നീക്കം ചെയ്യണമെന്നും സെൻസർ ബോർഡ് അറിയിച്ചതായി അണിയറ പ്രവർത്തകർ വ്യക്തമാക്കി.നേരത്തേ സെൻസർ സർട്ടിഫിക്കറ്റ് …

എ.എസ് ഐ യുടെ കർണ്ണപുടം അടിച്ചു പൊട്ടിച്ച കേസ്: പ്രതിക്ക് രണ്ടു വർഷം കഠിന തടവും കാൽ ലക്ഷം രൂപ പിഴയും ശിക്ഷ

കാസർകോട്: പരാതി അന്വേഷിക്കാൻ പോയ എ.എസ്.ഐ യെ ചെകിടത്തടിച്ച് കർണ്ണപുടത്തിന് ഗുരുതരമായി പരിക്കേൽപ്പിക്കുകയും കൂടെയുള്ള പൊലീസുകാരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന കേസിലെ പ്രതിയെ രണ്ടു വർഷത്തെ കഠിനതടവിനും കാൽ ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ചീമേനി, തെയ്യം കല്ല്, കാഞ്ഞിരത്തുങ്കാലിലെ സജി ജോസഫി(58 ) നെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ.പ്രിയശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടു മാസം അധിക തടവു അനുഭവിക്കണമെന്നു വിധി പ്രസ്താവനയിൽ പറഞ്ഞു. 2020 ഒക്ടോബർ 29 …

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: നടൻ സൗബിൻ ഷാഹിർ ഉൾപ്പെടെ പ്രതികൾക്ക് മുൻകൂർ ജാമ്യം

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിർ ഉൾപ്പെടെ പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. സൗബിനു പുറമെ സിനിമയുടെ മറ്റു നിർമാതാക്കളായ സഹോദരൻ ബാബു ഷാഹിറിനും ഷോൺ ആന്റണിക്കും ജാമ്യം ലഭിച്ചു. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി നിർദേശിച്ചു. അറസ്റ്റ് ചെയ്താലും ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് പൊലീസിനോടും വ്യക്തമാക്കി. ജൂലൈ 7ന് അന്വേഷണ ഉദ്യോഗസ്ഥർക്കു മുൻപിൽ ഹാജരാകാൻ പ്രതികളോടും കോടതി നിർദേശിച്ചു. സിനിമയുടെ ലാഭവിഹിതവും മുടക്കുമുതലും നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി …

ശുഭപ്രതീക്ഷയിൽ ലോകം; എച്ച്ഐവി വൈറസിനെതിരായ വാക്സിന് അംഗീകാരം, അടുത്ത വർഷം വിപണിയിൽ

വാഷിങ്ടൺ: എച്ച്ഐവി വൈറസിനെതിരായ ലെനാകാപാവിർ എന്ന വാക്സീൻ അടുത്ത വർഷം വിപണിയിലെത്തും. ഗിലിയഡ് സയൻസസ് വികസിപ്പിച്ചെടുത്ത വാക്സീന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകി. വർഷത്തിൽ വാക്സീന്റെ 2 ഡോസുകളാണ് എടുക്കേണ്ടത്. ചർമത്തിനിടയിൽ കുത്തിവയ്ക്കുന്ന ഒരു ഡോസ് 6 മാസത്തെ പ്രതിരോധം നൽകും. എച്ച്ഐവി അണുബാധയില്ലാത്ത എന്നാൽ വരാൻ സാധ്യതയുള്ളവർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് നടപടി. കോശങ്ങളിൽ കടന്നു കയറുന്ന എച്ച്ഐവി വൈറസുകൾ പെരുകുന്നതിനെ ഇവ തടയും. എല്ലാ ദിവസവും കഴിക്കേണ്ട ഗുളികയും ഓരോ …

എല്ലാം ശുഭകരം; ചരിത്രം കുറിച്ച് ശുഭാംശു, ആക്‌സിയം മിഷന്‍ 4 ഡോക്കിങ് പൂര്‍ത്തിയായി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഉള്‍പ്പടെയുള്ള ബഹിരാകാശ സഞ്ചാരികളുമായി ആക്‌സിയം-4 ദൗത്യ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. വ്യാഴാഴ്ച വൈകീട്ട് 4 മണിക്കാണ് പേടകം നിലയവുമായി ഡോക്ക് ചെയ്തത്. 28.5 മണിക്കൂര്‍ സഞ്ചരിച്ചാണു പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ എത്തിയിരിക്കുന്നത്. പെഗ്ഗി വിറ്റ്‌സന്‍ (യുഎസ്), സ്ലാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്), ടിബോര്‍ കാപു (ഹംഗറി) എന്നിവരാണു സഹയാത്രികര്‍. 60 ബഹിരാകാശ പരീക്ഷണങ്ങള്‍ ആണ് അവിടെ നടത്താന്‍ ഉദ്ദേശിക്കുന്നത്. ഒപ്പം പരീക്ഷണത്തിനായി കേരളത്തിന്റെ സ്വന്തം നെല്ലും പയറും …

വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് 5 രൂപയാക്കണം; സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്, ജുലൈ എട്ടിന് സൂചനാ പണിമുടക്ക്

തൃശൂര്‍: സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് ഒരു രൂപയില്‍ നിന്ന് 5 രൂപയാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 22 മുതല്‍ അനിശ്ചിതകാല സമരം നടത്തും. ഇതിനു മുന്നോടിയായി 8ന് സൂചനാ സമരം നടത്തും.നിരക്കു വര്‍ധന ഉള്‍പ്പെടെ ബസുടമകള്‍ ഉന്നയിക്കുന്ന ആറു പ്രധാന ആവശ്യങ്ങളില്‍ തീരുമാനമില്ലാത്ത പക്ഷം അനിശ്ചിതകാല സമരത്തിലേക്കു നീങ്ങും. എന്നാല്‍ പൊതു യാത്രാനിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് 50 ശതമാനമാക്കി നിജപ്പെടുത്തണമെന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് …

വിരമിച്ച ജീവനക്കാരന്‍ ജോലി ചെയ്തിരുന്ന ബാങ്കിന്റെ സ്റ്റോര്‍ റൂമില്‍ തൂങ്ങിമരിച്ചു

മംഗളൂരു: വിരമിച്ച ജീവനക്കാരനെ ജോലി ചെയ്തിരുന്ന ബാങ്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരു അളകെയില്‍ താമസിക്കുന്ന ഗിരിധര്‍ യാദവ് (61) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ഇദ്ദേഹം മുമ്പ് അറ്റന്‍ഡറായി ജോലി ചെയ്തിരുന്ന ബാങ്കിന്റെ കൊഡിയല്‍ബെയില്‍ ശാഖയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്റ്റോറും തുറന്നപ്പോള്‍ ജീവനക്കാര്‍ തൂങ്ങിയ നിലയില്‍ ഗിരിധറിനെ കണ്ടെത്തുകയായിരുന്നു. ആറുമാസം മുമ്പ് വിരമിച്ച ഗിരിധര്‍ പിന്നീട് സമയം കിട്ടുമ്പോള്‍ ബാങ്കിലെത്താറുണ്ട്. ജീവനക്കാരുമായി നല്ല അടുപ്പത്തിലായിരുന്നു. ബുധനാഴ്ച ഇയാള്‍ ബാങ്കിലെത്തിയിരുന്നു. ജീവനക്കാര്‍ കാണാതെ സ്‌റ്റോര്‍ റൂമില്‍ …

ബംഗളൂരുവില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ 13-ാം നിലയില്‍ നിന്ന് വീണ് 20 കാരി മരിച്ചു

ബംഗളൂരു: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ 20 കാരി ഫ്‌ളാറ്റിന്റെ പതിമൂന്നാം നിലയില്‍ നിന്ന് വീണു മരിച്ചു. ബംഗളുരു പരപ്പന അഗ്രഹാരയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നാണ് യുവതി താഴെ വീണത്. ബീഹാര്‍ സ്വദേശിനിയാണ് യുവതി. ബുധനാഴ്ച അര്‍ധരാത്രി യുവതി യുവാക്കള്‍ അടങ്ങിയ ഒരു സംഘം ആളുകള്‍ക്കൊപ്പം യുവതി കെട്ടിടത്തിന് മുകളിലേക്ക് പോയിരുന്നു. അവിടെവെച്ച് പ്രണയബന്ധത്തെ ചൊല്ലി ഒരു യുവാവുമായി തര്‍ക്കം നടന്നിരുന്നുവെന്നാണ് വിവരം. പിന്നീട് മറ്റുള്ളര്‍ ഇടപെട്ട് പ്രശ്‌നപരിഹാരിച്ചു. അതിന് ശേഷം റീല്‍സ് എടുക്കാന്‍ കെട്ടിടത്തിനു മുകളിലേക്ക് പോവുമ്പോള്‍ പെണ്‍കുട്ടി …

പറവൂരില്‍ ദമ്പതികളെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കൊച്ചി: പറവൂരില്‍ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കടവത്ത് റോഡ് കണ്ണംപറമ്പിലെ വീട്ടിനുള്ളിലാണ് സുരേന്ദ്രനേയും ഭാര്യ സജിതയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെട്ടി ഓട്ടോറിക്ഷ ഡ്രൈവറാണ് സുരേന്ദ്രന്‍. 2015ലെ നഗരസഭാ തിരഞ്ഞെടുപ്പില്‍ വാര്‍ഡ് 22ല്‍ എല്‍ഡിഫ് സ്ഥാനാര്‍ഥി ആയിരുന്നു സജിത. വ്യാഴാഴ്ച രാവിലെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കള്ളു ചെത്തു ജോലിക്കിടെ തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു

കണ്ണൂര്‍: ആറളം ഫാമില്‍ കള്ളു ചെത്തുജോലിക്കിടെ ഇടിമിന്നലേറ്റ് തൊഴിലാളി മരിച്ചു. പുനരധിവാസ മേഖലയിലെ പന്ത്രണ്ടാം ബ്ലോക്കില്‍ താമസക്കാരനായി രാജീവനാ(50)ണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. കള്ള് ചെത്തിയ ശേഷം മറ്റു തൊഴിലാളികള്‍ക്കൊപ്പം വിശ്രമിക്കുന്നതിനിടെ ഇടിമിന്നലേല്‍ക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചു; ബസ് ബൈക്കിലിടിച്ച് മകന്‍ മരിച്ചു, മാതാവ് ആശുപത്രിയില്‍, സ്ഥലത്ത് പ്രതിഷേധം

തൃശൂര്‍: മാതാവും മകനും സഞ്ചരിച്ചിരുന്ന ബസ് ബൈക്കിലിടിച്ച് മകന്‍ മരിച്ചു. പൂങ്കുന്നം സ്വദേശി വിഷ്ണുദത്ത് (30) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ തൃശൂര്‍ എംജി റോഡില്‍ ആയിരുന്നു അപകടം. കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിക്കുന്നതിനിടെയാണ് അപകടം ഉണ്ടത്.സ്‌കൂട്ടറില്‍ മാതാവിനോടൊപ്പം യാത്ര ചെയ്യുന്നതിനിടെ കുഴികണ്ട് വാഹനം വെട്ടിച്ചപ്പോള്‍ ബസിടിച്ച് ബൈക്ക് മറഞ്ഞു. റോഡില്‍ വീണ യുവാവിന്റെ ദേഹത്ത് കൂടി അതേ ബസ് കയറിയിറങ്ങി. മാതാവ് പത്മിനിയെ പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളാജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരുവരും വടക്കുന്നാഥ ക്ഷേത്ര …

പാകിസ്താന് വേണ്ടി ചാരപ്പണി; പാക് ചാരസംഘടനയിലെ വനിതയ്ക്ക് വിവരങ്ങള്‍ കൈമാറിയ നാവികസേന ആസ്ഥാനത്തെ ക്ലര്‍ക്ക് അറസ്റ്റില്‍

ന്യൂഡല്‍ഹി: പാകിസ്താന് വേണ്ടി ചാരപ്പണി നടത്തി വിവരങ്ങള്‍ പങ്കുവെച്ച നാവികസേന ആസ്ഥാനത്തെ ക്ലര്‍ക്ക് അറസ്റ്റില്‍. ഹരിയാന സ്വദേശി വിശാല്‍ യാദവിനെ രാജസ്ഥാന്‍ പൊലീസിന്റെ ഇന്റലിജന്‍സ് വിഭാഗമാണ് അറസ്റ്റ് ചെയ്തത്. പാക് ചാരസംഘടനയിലെ വനിതയ്ക്ക് വിവരങ്ങള്‍ കൈമാറിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. പാകിസ്താന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്ഐക്ക് വേണ്ടി വര്‍ഷങ്ങളോളം ചാരപ്പണി നടത്തിയതായും ഓപ്പറേഷന്‍ സിന്ദൂരിനിടെ പോലും ചാരപ്പണി നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ ഡല്‍ഹിയിലെ നാവികസേനാ ആസ്ഥാനത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.ക്രിപ്റ്റോ കറന്‍സി വഴിയായിരുന്നു ഇയാള്‍ പണമിടപാട് നടത്തിയിരുന്നതെന്നും …

നാലുവയസുകാരിയെ കടിച്ചുകൊന്ന വാല്‍പ്പാറയിലെ കൊലയാളിപ്പുലി ഒടുവില്‍ കുടുങ്ങി

കോയമ്പത്തൂര്‍: നാലുവയസുകാരിയെ കടിച്ചുകൊന്ന വാല്‍പ്പാറയിലെ കൊലയാളിപ്പുലി ഒടുവില്‍ കുടുങ്ങി. പച്ച മല എസ്‌റേറ്റിന് സമീപത്ത് വനം വകുപ്പ് വച്ച് കെണിയിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ പുലി കുടുങ്ങിയത്. നാലു വയസ്സുകാരിയെ പുലി ആക്രമിച്ച കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് കഴിഞ്ഞദിവസം പുലിക്കൂട് സ്ഥാപിച്ചത്. നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയ തേയില തോട്ടത്തിലാണ് കൂട് സ്ഥാപിച്ചത്. ജൂണ്‍ 20നാണ് ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത-മോനിക്ക ദേവി ദമ്പതികളുടെ മകള്‍ റോഷ്‌നിയാണ് പുലിയുടെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നാലുവയസുകാരിക്കുനേരെ പുലിയുടെ ആക്രമണം …

സുഹാസ് ഷെട്ടി വധം; പ്രതികളെ ജൂലൈ 1 വരെ എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടു

ബംഗളൂരു: ബജ്പെയിലെ സുഹാസ് ഷെട്ടി കൊലപാതകക്കേസിലെ എട്ട് പ്രതികളെ ബംഗളൂരു കോടതി ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയില്‍ വിട്ടു. പ്രത്യേക എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും കൂടുതല്‍ ചോദ്യം ചെയ്യലിനുമായി പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് എന്‍ഐഎയെ പ്രതിനിധീകരിച്ച് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രസന്ന കുമാര്‍ ബംഗളൂരുവിലെ 50-ാമത് സിസിഎച്ച് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. കോടതി പ്രതിയെ ജൂലൈ 1 വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു ഉത്തരവായി. മെയ് ഒന്നിന് രാത്രിലാണ് സുഹാസ് ഷെട്ടിയെ ആളുകള്‍ നോക്കിനില്‍ക്കെ കൊലപ്പെടുത്തിയത്. സുഹാസിന്റെ …

വിമാന ദുരന്തത്തിൽ മരിച്ച രഞ്ജിതയെ സാമൂഹിക മാധ്യമത്തിലൂടെ അവഹേളിച്ച കേസ്; വെള്ളരിക്കുണ്ട് ജൂനിയർ സൂപ്രണ്ട് എ പവിത്രന് ജാമ്യം

കാസർകോട്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി രഞ്ജിതയെ ഫേസ്ബുക്കിലൂടെ അവഹേളിച്ച കേസിൽ വെള്ളരിക്കുണ്ട് ജൂനിയർ സൂപ്രണ്ട് എ പവിത്രന് ജാമ്യം. ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതിയാണ് ജാമ്യം അനുവദിച്ചത്. അധിക്ഷേപിച്ച കേസിൽ 12 ദിവസമായി ജയിലിലായിരുന്നു പവിത്രൻ. മരിച്ച നഴ്സ് പത്തനംതിട്ട സ്വദേശി രഞ്ജിതയെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് അപകീര്‍ത്തികരവും തികച്ചും സ്ത്രീവിരുദ്ധവുമായ കമന്റ് ഇയാൾ എഴുതിയിട്ടത്. അന്ന് തന്നെ സംഭവം വലിയ തോതിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെ പോസ്റ്റ് …

കൊളച്ചപ്പ് എം.കെ. മുഹമ്മദ് കുഞ്ഞി അന്തരിച്ചു

ബോവിക്കാനം: മുസ്ലിം ലീഗ് മല്ലം വാർഡ് മുൻ പ്രസിഡണ്ടും പൗര പ്രമുഖനുമായ എം.കെ. മുഹമ്മദ് കുഞ്ഞി കൊളച്ചപ്പ് (65 ) അന്തരിച്ചു. പരേതരായ അബ്ദുല്ല, ആയിഷബി എന്നിവരുടെ മകനാണ്. ഭാര്യ: കുൽസു. മക്കൾ: കബീർ, മുനീർ ഇബ്രാഹിം ഖലീൽ, സമീറ, ശബീർ. മരുമക്കൾ: അബ്ദുല്ല മഷ്ഹർ, ശംസീന, സാബിറ, ശംസീറ, മഫ്ത്തുഫ. സഹോദരങ്ങൾ:ബീഫാത്തിമ, അബ്ദുൽ ഗഫൂർ, അബ്ബാസ് കൊച്ചപ്പ്(മുളിയാർ ഗ്രാമ പഞ്ചായത്ത് അംഗം), പരേതനായ അബ്ദുൽ ഖാദർ. വ്യാഴാഴ് വൈകിട്ട് മല്ലം പള്ളിയിൽ ഖബറടക്കും.

ഹിമാചലിൽ മേഘ വിസ്ഫോടനത്തിൽ മിന്നൽ പ്രളയം; 2 മരണം, 20ലേറെ പേരെ കാണാതായി

ഷിംല: ഹിമാചൽപ്രദേശിൽ മേഘ വിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 2 മരണം. ഇരുപതിലേറെ പേരെ ഒഴുക്കിൽപെട്ട് കാണാതായി. കുളു, കങ്കാര ജില്ലകളിലാണ് വ്യാപക നാശനഷ്ടമുണ്ടായത്. ഒട്ടേറെ വീടുകളും സ്കൂളുകളും തകർന്നു. നദികൾ കരകവിഞ്ഞു ഒഴുകിയതോടെ റോഡുകളും പാലങ്ങളും തകർന്നു. സംസ്ഥാന വ്യാപകമായി കനത്ത മഴ തുടരുകയാണ്.

മസാജ് സെന്ററിന്റെ മറവിൽ പെൺവാണിഭം; 4 സ്ത്രീകൾ ഉൾപ്പെടെ 8 പേർ അറസ്റ്റിൽ

കോഴിക്കോട്: പേരാമ്പ്രയിൽ ആയുർവേദ മസാജ് സെന്ററിന്റെ മറവിൽ പെൺവാണിഭം നടത്തിയ 4 സ്ത്രീകൾ ഉൾപ്പെടെ 8 പേർ അറസ്റ്റിൽ. പേരാമ്പ്ര ബിവറേജ്സിന് സമീപം പ്രവർത്തിച്ചിരുന്ന ആയുഷ് സ്പാ എന്ന മസാജ് കേന്ദ്രത്തിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും സ്ത്രീകളെ എത്തിച്ചായിരുന്നു പെൺവാണിഭ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. മസാജിന്റെ പേരിലാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിരുന്നത്. പൊലീസ് എത്തുമ്പോൾ ഇടപാടുകാർ ഉൾപ്പെടെ ഇവിടെ ഉണ്ടായിരുന്നു. തുടർന്ന് മസാജ് സെന്ററിന്റെ മാനേജരായ ചെമ്പനോട സ്വദേശി ആന്റോയുൾപ്പെടെ 8 പേരെ പിടികൂടുകയായിരുന്നു. …