ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരിയുടെ മരണം; കളക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു, പരീക്ഷയില്‍ മാര്‍ക്ക് കുറവായതിനാല്‍ കുട്ടിയെ മറ്റൊരു ക്ലാസ്സിലേക്ക് മാറ്റിയിരുത്തിയെന്ന് വീട്ടുകാര്‍, സ്‌കൂളില്‍ നാട്ടുകാരുടെ പ്രതിഷേധം

പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍. ചോളോട് സ്വദേശിനിയായ ആശീര്‍ നന്ദയെ കഴിഞ്ഞ ദിവസമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അധ്യാപകരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കളുടെ ആരോപണം. ഒന്നര മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചുവെന്ന് പിതാവ് പ്രശാന്തും ബന്ധുക്കളും ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് സ്‌കൂളില്‍ ഇപ്പോഴും നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. ഒന്‍പതാം ക്ലാസിലെ ഷഫ്ളിംഗ് ഒഴിവാക്കാനാണ് സ്‌കൂള്‍ മാനേജ്‌മെന്റ് തീരുമാനം. ശിക്ഷാനടപടികള്‍ പിന്‍വലിക്കുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കുന്നു. എന്നാല്‍ ഒന്‍പതാം ക്ലാസില്‍ ക്ലാസ് തുടങ്ങി മാസങ്ങള്‍ പിന്നിട്ട ശേഷം ഡിവിഷന്‍ മാറ്റിയിരുത്തി. സ്വന്തം കൈപ്പടയില്‍ ഇനി മാര്‍ക്ക് കുറഞ്ഞാല്‍ എട്ടാം ക്ലാസില്‍ തന്നെ പഠനം തുടരാം എന്ന് വിദ്യാര്‍ഥിനിയെക്കൊണ്ട് എഴുതി വാങ്ങിച്ചുവെന്നുമാണ് ബന്ധുക്കളുടെ ആരോപണം. കളക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി തെളിവെടുത്തിരുന്നു.
സ്‌കൂളില്‍ ഒരു പീഡനവും നടന്നിട്ടില്ലെന്നാണ് പ്രിന്‍സിപ്പല്‍ നല്‍കുന്ന വിശദീകരണം. വിദ്യാര്‍ഥിനിക്ക് കണക്ക് പരീക്ഷയില്‍ മാര്‍ക്ക് കുറവായതിനാല്‍ മറ്റൊരു ക്ലാസ്സിലേക്ക് മാറ്റിയിരുന്നു. അത് സത്യമാണെന്നും സ്‌കൂള്‍ മാനേജ്മന്റ് വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page