പെരിയയുടെ ഉറക്കം കെടുത്തി പുലി; ഞായറാഴ്ച രാത്രി പുളിക്കാലിലും ഏച്ചിലടുക്കത്തും പുലിയിറങ്ങി, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി

കാസര്‍കോട്: പെരിയ, പുളിക്കാലില്‍ പുലി ഭീതി മാറുന്നില്ല. ഞായറാഴ്ച രാത്രി രണ്ടിടങ്ങളില്‍ പുലിയിറങ്ങിയ വിവരമറിഞ്ഞ് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.പുളിക്കാലില്‍ രാത്രി 9.30മണിയോടെയാണ് പുലിയെ കണ്ടത്. ആള്‍ക്കാര്‍ ബഹളം വച്ചതോടെ പുലി അരങ്ങനടുക്കം ഭാഗത്തേക്ക് ഓടിപ്പോയതായി സംശയിക്കുന്നു. വിവരമറിഞ്ഞു നിരവധി പേരാണ് സ്ഥലത്തെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പുളിക്കാലില്‍ പുലിയെ കണ്ടതിനു പിന്നാലെ കല്യോട്ട്, ഏച്ചിലടുക്കത്തും പുലിയെ കണ്ടതായി പറയുന്നു. അച്യുതന്‍ എന്നയാളുടെ വീടിനു സമീപത്തു കൂടി പുലി നടന്നു …

എസ്എസ്എല്‍സി പരീക്ഷയ്ക്കു തുടക്കമായി

കാസര്‍കോട്: എസ്എസ്എല്‍സി പരീക്ഷയ്ക്കു തുടക്കമായി. കേരളത്തില്‍ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒന്‍പതും ഗള്‍ഫ് മേഖലയിലെ ഏഴു കേന്ദ്രങ്ങളിലുമായി 4,27,021 പേരാണ് റെഗുലര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതുന്നത്. ഉച്ച കഴിഞ്ഞ് ഹയര്‍സെക്കണ്ടറി പരീക്ഷകളും നടക്കും.മലയാളം, കന്നഡ, സംസ്‌കൃതം പരീക്ഷകളാണ് എസ്.എസ്.എല്‍.സിക്കു ഇന്നു രാവിലെ നടന്നത്. പ്ലസ്ടുവിനു 1.30 മുതല്‍ 1.45 മണി വരെയാണ് കൂള്‍ ഓഫ് ടൈം. രണ്ടര മണിക്കൂറുള്ള പരീക്ഷ 4.15ന് അവസാനിക്കും.താമരശ്ശേരിയില്‍ ഷഹബസ് എന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ സ്‌കൂളുകളും പരിസരങ്ങളും പൊലീസിന്റെയും പിടിഎ കമ്മിറ്റികളുടെയും …

ജനനേന്ദ്രിയം മുറിഞ്ഞ നിലയില്‍ വയോധികന്‍ ആശുപത്രിയില്‍; നായ കടിച്ചതെന്നു കൂടെ ഉണ്ടായിരുന്നവര്‍, ആയുധം കൊണ്ടു മുറിവേറ്റതെന്നു പ്രാഥമിക നിഗമനം

ഇടുക്കി: ജനനേന്ദ്രിയം മുറിഞ്ഞ നിലയില്‍ വയോധികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചു, കരുന്തരുവി സ്വദേശിയായ തങ്കപ്പ (70)നെയാണ് പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നായയുടെ കടിയേറ്റാണ് ജനനേന്ദ്രിയം മുറിഞ്ഞതെന്നാണ് തങ്കപ്പനെ ആശുപത്രിയില്‍ എത്തിച്ചവര്‍ പറഞ്ഞത്. എന്നാല്‍ ആയുധം കൊണ്ടുള്ള മുറിവാണെന്നു പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. പരിക്ക് ഗുരുതരമായതിനാല്‍ തങ്കപ്പനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തങ്കപ്പന്‍ അബോധാവസ്ഥയിലായതിനാല്‍ പൊലീസിനു മൊഴിയെടുക്കാനായിട്ടില്ല. വാഗമണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ചാത്തമത്ത് പാടാര്‍ കുളങ്ങര ക്ഷേത്ര പരിസരത്ത് കുലുക്കിക്കുത്ത്; 2പേര്‍ അറസ്റ്റില്‍

കാസര്‍കോട്: നീലേശ്വരം, പേരോല്‍, ചാത്തമത്ത് പാടാര്‍ കുളങ്ങര ക്ഷേത്രത്തിനു സമീപത്ത് പൊതു സ്ഥലത്ത് കുലുക്കിക്കുത്ത് എന്ന ചൂതാട്ടം നടത്തുകയായിരുന്ന രണ്ടു പേര്‍ അറസ്റ്റില്‍. പേരോല്‍, പുത്തരിയടുക്കം പാവത്ത്കുണ്ടിലെ പി.കെ ശ്രീജിത്ത് (36), പൊടോത്തുരുത്തി കന്യാനില്‍ വീട്ടില്‍ കെ. ജനാര്‍ദ്ദനന്‍ (52) എന്നിവരെയാണ് നീലേശ്വരം എസ്‌ഐ അരുണ്‍ മോഹനനും സംഘവും അറസ്റ്റു ചെയ്തത്. കളിക്കളത്തില്‍ നിന്നു 1200 രൂപയും ചൂതാട്ടത്തിനു ഉപയോഗിച്ച സാമഗ്രികളും കണ്ടെടുത്തു. ഞായറാഴ്ച രാത്രി പത്തരമണിയോടെയാണ് ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ് നടത്തിയത്.

പ്രമുഖ വൃക്കരോഗ വിദഗ്ധന്‍ ഫാം ഹൗസില്‍ തൂങ്ങി മരിച്ച നിലയില്‍; ജീവനൊടുക്കിയത് ഏറ്റവും കൂടുതല്‍ വൃക്ക മാറ്റി വയ്ക്കല്‍ നടത്തിയ സര്‍ജന്‍

എറണാകുളം: പ്രമുഖ വൃക്ക രോഗവിദഗ്ധന്‍ ജോര്‍ജ്ജ് പി. അബ്രഹാമിനെ ഫാം ഹൗസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്പാശ്ശേരി തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസില്‍ ഞായറാഴ്ച രാത്രിയിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സഹോദരനൊപ്പമാണ് ഡോക്ടര്‍ ഫാം ഹൗസില്‍ എത്തിയത്. സഹോദരനെ പിന്നീട് തിരിച്ചയച്ചു. അതിനു ശേഷമാണ് തൂങ്ങി മരിച്ചതെന്നു സംശയിക്കുന്നു. ഡോക്ടര്‍ എഴുതി വച്ചതെന്നു കരുതുന്ന ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തു.എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയിലെ വൃക്കരോഗ വിഭാഗം സീനിയര്‍ സര്‍ജനാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൃക്ക …

സി പി എം ഭരണം: വൊര്‍ക്കാടിയില്‍ ജനക്ഷേമ പദ്ധതികള്‍ അട്ടിമറിച്ചു: ലീഗ്

വൊര്‍ക്കാടി: സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി വോര്‍ക്കാടി പഞ്ചായത്ത് ഭരണം പഞ്ചായത്തിലെ ജനക്ഷേമ പദ്ധതികള്‍ അപ്പാടെ അട്ടിമറിച്ചുവെന്നു മുസ്ലിം ലീഗ് വൊര്‍ക്കാടി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.പഞ്ചായത്തിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് നല്‍കേണ്ട വിവിധ ആനുകൂല്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന രണ്ട് ഗ്രാമസേവകന്മാരെ സ്ഥലം മാറ്റിയിട്ട് നാല് മാസം കഴിഞ്ഞു. ലൈഫ് ഹൗസിംഗ് സ്‌കീം, പ്രധാനമന്ത്രി ആവാസ് സ്‌കീം, വീട് റിപ്പയര്‍, പാവപ്പെട്ട ജനങ്ങള്‍ക്കുള്ള മറ്റു പദ്ധതി എന്നിവ നടപ്പാക്കേണ്ട ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുന്നില്ല. ബില്‍ഡിംഗ് പെര്‍മിറ്റ്, ബില്‍ഡിംഗ് നമ്പര്‍, …

‘ചോര്‍പ്പ’ന്മാര്‍ സര്‍വ്വത്ര

നാരായണന്‍ പേരിയ ഇങ്ങനെ ചിലര്‍ക്ക് വാരിക്കോരി കൊടുത്താല്‍ ഖജാന കാലിയാകാതിക്കുന്നതെങ്ങനെ? സാമ്പത്തിക പ്രതിസന്ധികാരണം വികസന പദ്ധതികള്‍ സാധ്യമല്ലാതെ വരുന്നു എന്ന ന്യായം പറഞ്ഞാല്‍?ആര്‍ക്കാണ് വാരിക്കോരി കൊടുക്കുന്നത്? പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ചെയര്‍മാനും അംഗങ്ങള്‍ക്കും- ആകെ ഇരുപത്തൊന്ന് പേര്‍ക്ക്. ചാനല്‍ ചര്‍ച്ചയില്‍ ഇതാണ് വിഷയം; പത്രങ്ങള്‍ക്കും.ചെയര്‍മാന്റെ ശമ്പളം നാല് ലക്ഷത്തിലേറെയാകും. ഇപ്പോള്‍ 2.42 ലക്ഷം രൂപയാണ്. 2016 മുതല്‍ മുന്‍കാലപ്രാബല്യമുണ്ടാകും വര്‍ദ്ധിച്ച നിരക്കിന്. മെമ്പര്‍മാരുടെ ശമ്പളം രണ്ട് ലക്ഷത്തിലേറെയാകും. ചെയര്‍മാനുള്‍പ്പെടെ ഇരുപത്തൊന്ന് പേരാണ് കേരളാ പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ …

ഹരിയാനയില്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാവായ 22 കാരിയുടെ ജഡം സ്യൂട്ട്‌കേസില്‍: കോണ്‍ഗ്രസില്‍ വിവാദം; സമഗ്ര അന്വേഷണം

റോഹ്തക്(ഹരിയാന): ഹരിയാനയിലെ റോഹ്തക് സംപ്ല ബസ്സ്റ്റാന്റിനടുത്തു കാണപ്പെട്ട വലിയ സ്യൂട്ട് കേസില്‍ യുവതിയുടെ മൃതദേഹം. മൃതദേഹം യൂത്ത്‌കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയുടേതാണെന്ന ഒരു വിഭാഗം പ്രവര്‍ത്തകരുടെ വെളിപ്പെടുത്തല്‍ ഹരിയാനയില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കു വഴിവച്ചു. പൊലീസ് അന്വേഷണത്തില്‍ കോണ്‍ഗ്രസ് നേതൃതലത്തിലേക്ക് അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയായിരുന്ന 22 കാരിയായ ഡല്‍ഹി സ്വദേശിനി ഹിമാനി നര്‍വാലിന്റേതാണെന്നു പൊലീസ് കണ്ടെത്തി. എല്‍ എല്‍ ബിക്കാരിയായ ഹിമാനി ഹരിയാനയില്‍ ഒറ്റക്കാണ് താമസിച്ചിരുന്നത്. കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധിയുമായി അടുത്ത രാഷ്ട്രീയ ബന്ധം ഇവര്‍ക്കുണ്ടായിരുന്നു. രാഹുല്‍ഗാന്ധിയുടെ ഭാരത് …

ഗാസയിലേക്കുള്ള ഭക്ഷണസാധനങ്ങളുള്‍പ്പെടെ എല്ലാ സാധനങ്ങളുടെയും നീക്കം ഇസ്രായേല്‍ തടഞ്ഞു; കരാര്‍ വ്യവസ്ഥകള്‍ ഹമാസ് ലംഘിച്ചാല്‍ വീണ്ടും യുദ്ധം: നെതന്യാഹു

ടെല്‍അവീവ്: ഗാസ മുനമ്പിലേക്കുള്ള ചരക്കു നീക്കവും വിതരണവും ഇസ്രായേല്‍ തടഞ്ഞു.യുദ്ധം അവസാനിപ്പിക്കുന്നതിനു തുടര്‍ച്ചയായ മധ്യസ്ഥ ചര്‍ച്ചകള്‍ തുടരാമെന്ന വ്യവസ്ഥ ഹമാസ് നിരസിക്കുന്നതും ഹമാസ് തടങ്കലിലാക്കിയ മുഴുവന്‍ ഇസ്രേലികളെയും മോചിപ്പിക്കണമെന്ന നിബന്ധന പാലിക്കാത്തതിലും പ്രതിഷേധിച്ചാണിതെന്നു ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വെളിപ്പെടുത്തി. ഹമാസ് തടങ്കലിലാക്കിയ മുഴുവന്‍ ഇസ്രായേല്‍കാരെയും ഉടന്‍ മോചിപ്പിച്ചില്ലെങ്കില്‍ വീണ്ടും വെടിവയ്പ്പിന് ഇസ്രായേല്‍ നിര്‍ബന്ധിതമാവുമെന്ന് പ്രധാനമന്ത്രി നെതന്യാഹു മുന്നറിയിച്ചു.യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കാനുള്ള വ്യവസ്ഥകള്‍ ഹമാസ് തുടര്‍ച്ചയായി ലംഘിക്കുന്നതു സ്ഥിതിഗതികള്‍ വീണ്ടും രൂക്ഷമാക്കിയേക്കുമെന്ന് ആശങ്കയുണ്ട്.

ഉത്തരാഖണ്ഡ് മഞ്ഞുവീഴ്ച; മഞ്ഞിനടിയില്‍പ്പെട്ട 47 തൊഴിലാളികളെ രക്ഷപ്പെടുത്തി; മരണം ആറായി; ഒരാള്‍ക്കുവേണ്ടി തിരച്ചില്‍

ഡെഹ്‌റാഡൂണ്‍: ഫെബ്രുവരി 28-നു രാവിലെ ഡെഹ്‌റാഡൂണില്‍ മഞ്ഞു വീഴ്ചയ്ക്കിടയില്‍പ്പെട്ടു കാണാതായ 54 തൊഴിലാളികളില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതായി സൈനിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. ഇതോടെ മരണ സംഖ്യ ആറായി. ഒരാളെ കൂടി കണ്ടെത്താനുണ്ടെന്നും അയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നും ലഫ്ടനന്റ് കേണല്‍ മനീഷ് ശ്രീവാസ്തവ പറഞ്ഞു.മഞ്ഞു വീഴ്ച രൂക്ഷമായതിനെത്തുടര്‍ന്നു ശനിയാഴ്ച വൈകിട്ടു രക്ഷാപ്രവര്‍ത്തനം നിറുത്തിവച്ചിരുന്നു. ഇന്നു രാവിലെ വീണ്ടും ആരംഭിച്ച തിരച്ചിലിലാണ് രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയത്.ആര്‍മി, ഐ ടി ബി പി, എയര്‍ഫോഴ്‌സ്, എന്‍ ഡി ആര്‍ …

ധൈര്യമുണ്ടെങ്കില്‍ അറസ്റ്റു ചെയ്യു; പൊലീസിനെ വെല്ലുവിളിച്ച അന്തര്‍സംസ്ഥാന വാഹനമോഷ്ടാവ് അറസ്റ്റില്‍, 100 ഇരുചക്രവാഹനങ്ങള്‍ കണ്ടെടുത്തു

ബംഗ്‌ളൂരു: കുപ്രസിദ്ധ അന്തര്‍സംസ്ഥാന വാഹനമോഷ്ടാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ആന്ധ്രാപ്രദേശ്, ചിറ്റൂര്‍, ഗോവര്‍ധന്‍ നഗരിയിലെ ഡി പ്രസാദ് ബാബു എന്ന പ്രസാദി(32)നെയാണ് ബംഗ്‌ളൂരു എസ്.എല്‍ പുര പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നു 1.45 കോടി രൂപ വില മതിക്കുന്ന 24 ബുള്ളറ്റ്, 32 ബൈക്കുകള്‍ എന്നിവ കണ്ടെടുത്തു. പ്രതിയുടെ അറസ്റ്റോടെ ബംഗ്‌ളൂരു, കോലാര്‍, ആന്ധ്രാപ്രദേശ്, തെലുങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളിലെ നിരവധി ഇരുചക്ര വാഹന മോഷണ കേസുകള്‍ക്ക് തുമ്പാകുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്. അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള …

ലൈംഗികാതിക്രമം: പരാതി വ്യാജമാണെന്നു ബോധ്യമായാല്‍ കര്‍ശന നടപടിയെടുക്കണം; ഹൈക്കോടതി നിര്‍ദ്ദേശം ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയില്‍

കൊച്ചി: ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച് നല്‍കുന്ന പരാതികള്‍ വ്യാജമാണെന്നു ബോധ്യമായാല്‍ പരാതിക്കാരിക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കി. കാസര്‍കോട് പൊലീസ് സബ്ഡിവിഷനിലെ ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിച്ചു കൊണ്ടാണ് കോടതി ഈ നിര്‍ദ്ദേശം നല്‍കിയത്.സ്ത്രീകള്‍ നല്‍കുന്ന ലൈംഗികാതിക്രമ പരാതികളെല്ലാം സത്യമാകണമെന്നില്ല. വിശദമായ അന്വേഷണം അനിവാര്യമാണെന്നു കോടതി നിരീക്ഷിച്ചു. കണ്ണൂര്‍ സ്വദേശിയായ യുവാവ് മാനേജര്‍ ആയിട്ടുള്ള സ്ഥാപനത്തിലെ ജീവനക്കാരി നല്‍കിയ പരാതി പ്രകാരമാണ് ബദിയഡുക്ക …

പരാതിക്കാരിയെ ശാരീരിക ബന്ധത്തിനു നിര്‍ബന്ധിച്ചു; അത്തറും പൗഡറുമിട്ട് ഹോട്ടലില്‍ എത്തിയ എ.എസ്.ഐ.യെ വിജിലന്‍സ് തളച്ചു

കോട്ടയം: പരാതിക്കാരിയെ ശാരീരിക ബന്ധത്തിനു നിര്‍ബന്ധിച്ച എഎസ്‌ഐയെ വിജിലന്‍സ് അറസ്റ്റു ചെയ്തു. കോട്ടയം, ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ബിജുവിനെയാണ് അറസ്റ്റു ചെയ്തത്.സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് യുവതി നേരത്തെ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് നല്‍കിയിരുന്നു. ഇതു സംബന്ധിച്ച അന്വേഷണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. എന്നാല്‍ കേസില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി കഴിഞ്ഞ ദിവസം വീണ്ടും പൊലീസ് സ്റ്റേഷനിലെത്തി. ഇന്‍സ്‌പെക്ടര്‍ അവധിയിലാണെന്ന് അറിഞ്ഞപ്പോള്‍ പരാതിക്കാരി എഎസ്‌ഐ ബിജുവിനെ സമീപിച്ചു.ഈ സമയത്താണ് പരാതിക്കാരിയോട് ലൈംഗിക ബന്ധത്തിനു വഴങ്ങണമെന്ന് …

വാട്‌സ്ആപ്പിലൂടെ കല്ലൂരാവി സ്വദേശിനിയായ 21കാരിയെ മൊഴി ചൊല്ലിയതായി പരാതി; ബദിയഡുക്ക, നെല്ലിക്കട്ട സ്വദേശിക്കെതിരെ പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി

കാസര്‍കോട്: വാട്‌സ്ആപ്പിലൂടെ 21കാരിയായ യുവതിയെ മുത്തലാഖ് ചൊല്ലിയതായി പരാതി. കാഞ്ഞങ്ങാട്, കല്ലൂരാവി സ്വദേശിനിയാണ് ബദിയഡുക്ക, നെല്ലിക്കട്ട സ്വദേശിയായ ഭര്‍ത്താവ് അബ്ദുല്‍ റസാഖിനെതിരെ ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ പിതാവിന്റെ ഫോണിലേക്കാണ് അബ്ദുല്‍ റസാഖ് മുത്തലാഖ് ചൊല്ലുന്ന സന്ദേശം അയച്ചതെന്നു പരാതിയില്‍ പറയുന്നു. ഫെബ്രുവരി 21നാണ് പരാതിക്ക് ആസ്പദമായ സന്ദേശം അബ്ദുല്‍ റസാഖ് ഗള്‍ഫില്‍ നിന്നു അയച്ചത്.ഭര്‍തൃവീട്ടില്‍ കടുത്ത പീഡനം അനുഭവിച്ചുവെന്നും ഭക്ഷണം നല്‍കിയില്ലെന്നും അസുഖം ഉണ്ടായാല്‍ ആശുപത്രിയില്‍ കൊണ്ടു പോകാറില്ലെന്നും യുവതി പരാതിയില്‍ പറഞ്ഞു. രണ്ടര …

പുലിഭീതി ഒഴിയാതെ നാടും നാട്ടുകാരും; കൊളത്തൂര്‍, പാണ്ടിക്കണ്ടത്ത് ആടിനെയും പെരിയ, പുളിക്കാലില്‍ തെരുവു പട്ടിയെയും പുലി പിടിച്ചു, ഇരിയണ്ണിയില്‍ ഇരയായത് കാട്ടുപോത്തിന്റെ കുഞ്ഞ്

കാസര്‍കോട്: വനം വകുപ്പിന്റെ നേതൃത്വത്തില്‍ പുലിഭീഷണിക്കെതിരെയുള്ള ബോധവല്‍ക്കരണ പരിപാടികള്‍ തുടരുന്നതിനിടയിലും വിവിധ സ്ഥലങ്ങളില്‍ പുലിയിറങ്ങി. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെരിയ, പുളിക്കാലില്‍ വെള്ളിയാഴ്ച രാത്രി എത്തിയ പുലി തെരുവു നായയെ കടിച്ചു കൊണ്ടു പോയി. അരങ്ങനടുക്കത്തെ മാധവന്‍ എന്നയാളുടെ വീട്ടു പരിസരത്ത് കറങ്ങി നടന്നിരുന്ന നായയെയാണ് കടിച്ചു കൊണ്ടു പോയത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പുളിക്കാലില്‍ പുലിയുടെ സാന്നിധ്യം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി 9 മണിയോടെ പുളിക്കാലിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സ്ത്രീയാണ് പുലിയെ ആദ്യം …

ഓട്ടോ റിക്ഷ സൗജന്യ യാത്രാസ്റ്റിക്കര്‍ പിന്‍വലിക്കണം: സിഐടിയു

കാഞ്ഞങ്ങാട്: ഓട്ടോ റിക്ഷകളില്‍ സൗജന്യയാത്രാ സ്റ്റിക്കര്‍ പതിക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്നും ഇന്ധനവില കുറക്കണമെന്നും ആവശ്യപ്പെട്ടു മാര്‍ച്ച് 24ന് നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ച് വിജയിപ്പിക്കാന്‍ ഓട്ടോ തൊഴിലാളി യൂണിയന്‍ (സിഐടിയു) ഏരിയാ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. കാഞ്ഞങ്ങാട്ട് ഫ്‌ളൈഓവര്‍ നിര്‍മ്മിക്കുക, കാഞ്ഞങ്ങാട് റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് ഓവുചാല്‍ നിര്‍മ്മിക്കുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചു. എം. പൊക്ലന്‍ ആധ്യക്ഷ്യം വഹിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ് പി. മണിമോഹന്‍ ഉദ്ഘാടനം ചെയ്തു. ഉണ്ണി നായര്‍, കെ.വി രാഘവന്‍, യു.കെ പവിത്രന്‍, ഉണ്ണി പാലത്തിങ്കാല്‍, കെ.വി …

കാഞ്ഞങ്ങാട്ട് അനധികൃതമായി താമസിച്ചുവരുകയായിരുന്ന ബംഗ്ലാദേശ് പൗരന്‍ അറസ്റ്റില്‍; ഫോണ്‍ നിറയെ വ്യാജരേഖകളും ബംഗ്ലാഭാഷയിലുള്ള സന്ദേശങ്ങളും, രേഖകളില്ലാതെ അനധികൃതമായി താമസിപ്പിക്കുന്ന കെട്ടിട ഉടമകള്‍ക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്

കാസര്‍കോട്: ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബല്ല, ആലയില്‍, പൂടംകല്ലിലെ ക്വാര്‍ട്ടേഴ്‌സില്‍ അനധികൃതമായി താമസിച്ചുവരുകയായിരുന്ന ബംഗ്ലാദേശ് പൗരനെ പൊലീസ് അറസ്റ്റു ചെയ്തു. അത്തിയാര്‍ റഹ്‌മാന്‍ എന്നയാളെയാണ് ഹൊസ്ദുര്‍ഗ് പൊലീസിന്റെ സഹായത്തോടെ കണ്ണൂരില്‍ നിന്നും എത്തിയ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്(എടിഎസ്)അറസ്റ്റു ചെയ്തത്. എന്നാല്‍ ഇയാളുടെ കൈവശം ഉണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡില്‍ സാബിര്‍ഷേഖ് നാദിയ (24) എന്ന പേരാണ് ഉണ്ടായിരുന്നത്. ഇത് വ്യാജമായി ഉണ്ടാക്കിയതാണെന്നു പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. മാത്രമല്ല തിരിച്ചറിയല്‍ കാര്‍ഡിന്റെ ഒറിജിനല്‍ കോപ്പി കൈവശം ഉണ്ടായിരുന്നില്ല. …

കോട്ടൂരില്‍ നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു; ഭരണി ഉത്സവം കണ്ട് മടങ്ങിയ കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

കാസര്‍കോട്: നിയന്ത്രണം തെറ്റിയ കാറിടിച്ച് നാലു വൈദ്യുതി തൂണുകള്‍ തകര്‍ന്നു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു. കാര്‍ യാത്രക്കാരായ നാലു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാന പാതയിലെ കോട്ടൂര്‍ കയറ്റത്തിലാണ് അപകടം. പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ ഭരണി ഉത്സവത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു കാര്‍ യാത്രക്കാര്‍. കോട്ടൂര്‍ കയറ്റത്തിലെത്തിയപ്പോള്‍ നിയന്ത്രണം തെറ്റിയ കാര്‍ വൈദ്യുതി തൂണുകളില്‍ ഇടിച്ചാണ് അപകടം. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ളവരാണ് കാറില്‍ ഉണ്ടായിരുന്നത്.