തൃക്കരിപ്പൂരിൽ ഒരു സംഘം യുവാക്കൾ അഴിഞ്ഞാടി, ഹോട്ടൽ അടിച്ചു തകർത്തു; ജീവനക്കാരന് മർദ്ദനമേറ്റു, 19 പേർക്കെതിരെ കേസെടുത്തു

കാസർകോട്: തൃക്കരിപ്പൂരിൽ ഭക്ഷണം നൽകാൻ വൈകിയെന്നാരോപിച്ച് ഹോട്ടലിന് നേരെ യുവാക്കളുടെ അതിക്രമം. ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചു. പയ്യന്നൂർ സ്വദേശികളായ യുവാക്കളുടെ നേതൃത്വത്തിലുള്ള ഇരുപത്തിയഞ്ചോളം വരുന്ന സംഘമാണ് തൃക്കരിപ്പൂർ ടൗണിലെ ‘പോക്കോപ്’ ഹോട്ടൽ അടിച്ചുതകർക്കുകയും ജീവനക്കാരനെ മർദ്ദിക്കുകയും ചെയ്തത്. ബുധനാഴ്ച അർദ്ധരാത്രിയിലാണ് നാടിനെ നടുക്കിയ അക്രമ പരമ്പരകൾ അരങ്ങേറിയത്. പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ശിഹാബുദ്ദീന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് അക്രമം നടന്നത്. രാത്രി 11 മണിയോടെ ആദ്യം നാല് യുവാക്കളാണ് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയത്. ഓർഡർ ചെയ്ത ഭക്ഷണം എത്താൻ …

കുളത്തിൽ നീന്തുന്നതിനിടെ അച്ഛനും മകളും മുങ്ങിത്താണു; രക്ഷകരായത് തൊഴിലുറപ്പ് മേറ്റുമാർ

കാസർകോട്: തൊഴിലുറപ്പ് മേറ്റുമാരുടെ സമയോചിതമായ ഇടപെടലിൽ ക്ഷേത്ര കുളത്തിൽ മുങ്ങിതാഴ്ന്ന അച്ഛനേയും മകളേയും അത്ഭുതകരമായി രക്ഷപ്പെടുത്തി. മടിക്കൈ കക്കാട്ട് മഹാവിഷ്ണു ക്ഷേത്ര കുളത്തിൽ നീന്തി കുളിക്കവേ മുങ്ങിതാഴ്ന്ന കക്കാട്ടെ കുഞ്ഞി വീട്ടിൽ മഹേഷിനും മകൾ ദിയക്കുമാണ് പുനർജന്മം ലഭിച്ചത്. മടിക്കൈ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ മേറ്റുമാരായ പ്രസീത മുരളിയും ഇന്ദിരാ ബാബുവും നാട്ടുകാരനായ മാരാൻ വീട്ടിൽ ചന്ദ്രശേഖരനും അവർക്ക് രക്ഷകരായത്. പണിസ്ഥലം സന്ദർശിച്ച് അടുത്ത സൈറ്റിലേക്ക് പോകുമ്പോൾ മേറ്റുമാരായ പ്രസീതയും ഇന്ദിരയും ക്ഷേത്രത്തിൽ കയറിയിരുന്നു. ഇവർ ക്ഷേത്രത്തിലേക്ക് …

കാസര്‍കോട് ജില്ലയില്‍ ഫൈന്‍ ആര്‍ട്‌സ് കോളേജ് സ്ഥാപിക്കണം; ശില്‍പി കാനായി കുഞ്ഞിരാമന്‍

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഫൈന്‍ ആര്‍ട്‌സ് കോളേജ് സ്ഥാപിക്കണമെന്ന് പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ ആവശ്യപ്പെട്ടു. നവകേരളം സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിയുടെ കാസര്‍കോട് ജില്ലാതല ഉദ്ഘാടനം കാനായിയുടെ വസതിയില്‍ നടന്നപ്പോള്‍ അദ്ദേഹം ഈ ആവശ്യം കളക്ടറുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. തൃശ്ശൂരിന് വടക്ക് സര്‍ക്കാര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജുകള്‍ ഇല്ലെന്നും അതിനാവശ്യമായ എല്ലാ സഹായവും താന്‍ നല്‍കുമെന്നും കാനായി പറഞ്ഞു. രക്ഷിതാക്കളുടെ താല്പര്യങ്ങള്‍ക്ക് അല്ല കുട്ടികളുടെ താല്പര്യത്തിന് അനുസരിച്ചുള്ള പഠനരീതിയ്ക്ക് പ്രാമുഖ്യം നല്‍കണമെന്നു അദ്ദേഹം …

മനുഷ്യരാശി പൂര്‍ണമായും അവസാനിക്കുന്ന വര്‍ഷം വരുന്നു; 2026 ല്‍ മൂന്നാം ലോകമഹായുദ്ധം, എഐയുടെ അപ്രമാധിത്വം, അന്യഗ്രഹ ജീവികളെ കണ്ടുമുട്ടും; വീണ്ടും ഞെട്ടിക്കുന്ന പ്രവചനങ്ങളുമായി ബാബവംഗ

ബാല്‍ക്കണ്‍സിന്റെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന ബാബ വംഗയുടെ 2026 പുതുവര്‍ഷത്തെക്കുറിച്ചുള്ള പ്രവചനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അമേരിക്കയില്‍ സെപ്തംബര്‍ 11ന് നടന്ന ഭീകരാക്രമണം, കോവിഡ് മഹാമാരി, ഐസിസിന്റെ ഉദയം തുടങ്ങി ലോകത്തെ നടുക്കിയ പല സംഭവങ്ങളും ബാബ വംഗ മുന്‍കൂട്ടി പ്രവചിച്ചിട്ടുണ്ട്. 9/11 ആക്രമണം മുതല്‍ ആഫ്രിക്കന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ അമേരിക്കയിലെ വിജയം വരെയുള്ളതെല്ലാം ബാബ വംഗ വളരെ മുമ്പുതന്നെ പ്രവചിച്ചതായി പറയപ്പെടുന്നു. മുപ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് അന്തരിച്ച അന്ധയായ ജ്യോതിഷി, പ്രപഞ്ചത്തിന്റെ അന്ത്യത്തെക്കുറിച്ച് കൃത്യമായ …

വയനാട്ടില്‍ ആദിവാസി യുവാവിനെ അടിച്ചുകൊന്നു; അക്രമം നടത്തിയത് സഹോദരിയുടെ മകന്‍

വയനാട്: കമ്പളക്കാട് ആദിവാസി യുവാവിനെ അടിച്ചുകൊന്നു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന്‍ ആണ് കൊല്ലപ്പെട്ടത്. സഹോദരിയുടെ മകന്‍ ജ്യോതിഷ് ആണ് ആക്രമണം നടത്തിയത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യലഹരിയില്‍ ആയിരുന്നു ആക്രമണമെന്ന് ഉന്നതി നിവാസികള്‍ പറയുന്നു. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ കഴിഞ്ഞാല്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യും.

വിവാഹ ബന്ധം വേര്‍പെടുത്തിയ വിരോധം; യുവതിയെയും മാതാവിനെയും മുന്‍ ഭര്‍ത്താവ് മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ചു

കാസര്‍കോട്: വിവാഹ ബന്ധം വേര്‍പെടുത്തിയ വിരോധത്തില്‍ മുന്‍ ഭര്‍ത്താവും മാതാവും മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. തിമിരി മാനത്തടത്തെ സുകുമാരന്റെ മകള്‍ അലേഖ സൗപര്‍ണ്ണിക(32) നല്‍കിയ പരാതിയിലാണ് മുന്‍ ഭര്‍ത്താവ് മാനത്തടത്തെ വി.വി നവനീത്, മാതാവ് സുശീല എന്നിവര്‍ക്കെതിരെ ചീമേനി പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരി നവനീതുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഈ വിരോധത്തില്‍ പ്രതികള്‍ പരാതിക്കാരിയെയും മാതാവിനെയും കൈ കൊണ്ടും വടികൊണ്ടും അടിച്ചു പരിക്കേല്‍പ്പിക്കുകയും കഴുത്തിന് …

വീടിന്റെ പിന്‍ഭാഗത്ത് മദ്യവില്‍പന, 34 ലിറ്റര്‍ വിദേശ മദ്യം വീടിന്റെ പരിസരങ്ങളില്‍ കുഴിച്ചിട്ടു; 38 കാരിയുടെ പുതുവല്‍സര ബിസിനസ് പൊളിച്ച് എക്‌സൈസ്

മലപ്പുറം: ചുങ്കത്തറയില്‍ പുതുവല്‍സര വിപണി ലക്ഷ്യമിട്ട് എത്തിച്ച 34 ലിറ്റര്‍ വിദേശ മദ്യം എക്‌സൈസ് പിടികൂടി. ചുങ്കത്തറ സ്വദേശിനി ബേബി (38) ആണ് നിലമ്പൂര്‍ എക്‌സൈസിന്റെ പിടിയിലായത്.വീടിന്റെ പിന്‍ഭാഗത്ത് മദ്യവില്‍പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിദേശ മദ്യവുമായി യുവതി എക്സൈസിന്റെ പിടിയിലായത്. ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോള്‍ ഒരു ബോട്ടില്‍ പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ പറമ്പില്‍ പലയിടത്തും കുഴിമൂടിയ നിലയില്‍ കണ്ടതോടെ മാന്തി പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച മദ്യം കിട്ടിയത്. 34 കുപ്പി ഇന്ത്യന്‍ നിര്‍മിത …

വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ട ശില്‍പി ആശുപത്രിയില്‍ ചികില്‍സക്കിടെ മരിച്ചു

കാസര്‍കോട്: വീട്ടില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട് ചികില്‍സയിലായിരുന്ന ശില്‍പി മരണപ്പെട്ടു.ഭീമനടി മണ്ഡപത്തെ കാട്ടിക്കുളക്കാട്ട് വീട്ടില്‍ ഷിജോ ദേവസ്യ(42)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് ഷിജോയെ വീട്ടില്‍ ബോധമില്ലാത്ത നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് ചികില്‍സ നല്‍കിയിരുന്നു. ബുധനാഴ്ച രാത്രി 8.20 ഓടെ മരിച്ചു. സംസ്‌കാരം വ്യാഴാഴ്ച വൈകുന്നേരം 4 ന് മണ്ഡപം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍.കലാകാരനും ശില്‍പിയുമായിരുന്ന ഷിജോ ഗ്രോട്ടോ വര്‍ക്കുകളില്‍ ഏറെ ശ്രദ്ധേയനായിരുന്നു. ഭാര്യയും മൂന്നുമക്കളുമുണ്ട്.

പുതുവല്‍സര ദിനത്തില്‍ പാചക വാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു; 111 രൂപ ഇനി അധികം നല്‍കണം

ന്യൂഡല്‍ഹി: പുതുവല്‍സര ദിനത്തില്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് 111 രൂപ വില വര്‍ദ്ധിപ്പിച്ചു. രാജ്യത്തുടനീളമുള്ള ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ചെറുകിട ബിസിനസുകള്‍ തുടങ്ങിയവയ്ക്ക് വന്‍ തിരിച്ചടിയാണ് ഈ വില വര്‍ധന. ഹോട്ടലുകളും തട്ടുകടകളും മറ്റും ഭക്ഷണ വിഭവങ്ങളുടെ വില ഉയര്‍ത്താന്‍ ഇതിടയാക്കിയേക്കും. പുതുക്കിയതിനെത്തുടര്‍ന്ന്, ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് ഇപ്പോള്‍ 1,691.50 രൂപയായി. നേരത്തെ 1,580.50 രൂപയായിരുന്നു. കൊല്‍ക്കത്തയില്‍ 1,684 രൂപയില്‍ നിന്ന് 1,795 രൂപയായും മുംബൈയില്‍ 1,531 രൂപയില്‍ നിന്ന് 1,642.50 …

വീടിന്റെ ടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ചു

മംഗളൂരു: വീടിന്റെ ടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ചു. ബണ്ട് വാള്‍ മൂഡനാട്‌ഗോട് സ്വദേശി ചന്ദ്ര പൂജാരിയുടെ മകന്‍ പ്രവീണ്‍ (26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ബണ്ട് വാളിലെ ബാര്‍ ജീവനക്കാരനായിരുന്നു പ്രവീണ്‍. എല്ലാദിവസവും രാത്രി അത്താഴം കഴിച്ചതിന് ശേഷം ടെറസില്‍ പോയിരുന്ന് സഹോദരന്‍ പ്രസാദുമായി സംസാരിച്ച് സമയം ചെലവഴിക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും രാത്രി ടെറസില്‍ കയറി സഹോദരനുമായി സംസാരിച്ചിരുന്നു. ഒരു ഫോണ്‍ വന്നതിനാല്‍ പ്രസാദ് താഴെയിറങ്ങി വീട്ടിനകത്ത് പോയിരുന്നു. ഈസമയത്ത് പ്രവീണ്‍ …

മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ട്; ഉളിയത്തടുക്കയില്‍ കിടപ്പുമുറിയ്ക്ക് തീപിടിച്ചു

കാസര്‍കോട്: ഉളിയത്തടുക്ക ഭഗവതീ നഗറില്‍ ഓട് മേഞ്ഞ വീടിന്റെ കിടപ്പുമുറിയ്ക്ക് തീപിടിച്ചു. മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിടെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി ഒന്‍പതരയോടെ ചിത്ര കുമാരിയുടെ വീട്ടിലാണ് സംഭവം. തീപടര്‍ന്നതോടെ കാസര്‍കോട് അഗ്‌നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ വി.എന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ സേന എത്തി തീയണച്ചു. മുറിയിലെ ഡ്രസ്സ് വച്ചിരുന്ന അലമാര, മേശ, കട്ടില്‍, കിടക്ക, മറ്റ് സാധന സാമഗ്രികള്‍, റൂമിന്റെ സീലിംഗ്, എന്നിവയെല്ലാം പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. മറ്റ് …

ഡയാലിസിസിന് വിധേയരായ രണ്ട് പേർ മരിച്ചു; അണുബാധയെന്ന് ആരോപണം, ആരോഗ്യവകുപ്പ് റിപ്പോർട്ട് തേടി

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് വിധേയരായ രണ്ട് രോഗികൾ മരിച്ചു. കായംകുളം പുതുക്കാട് സ്വദേശി മജീദ്(53), ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ(60) എന്നിവരാണ് മരിച്ചത്. ഡയാലിസിസിനിടെ വിറയലും ഛർദ്ദിയും ഉണ്ടായ രണ്ട് പേർ ചികിത്സയിൽ തുടരുകയാണ്. അണുബാധയേറ്റതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. വിവാദത്തിനു പിന്നാലെ ഡയാലിസിസ് യൂണിറ്റ് അടച്ചുപൂട്ടി. സംഭവത്തിൽ ആരോ​ഗ്യമന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. എവിടെ നിന്നാണ് രോ​ഗികൾക്ക് അണുബാധ ഉണ്ടായതെന്ന് പരിശോധിക്കുമെന്നാണ് താലൂക്ക് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

മംഗളൂരുവിൽ റിട്ട. പ്രിൻസിപ്പലിന്റെ വീട്ടിൽ അർദ്ധരാത്രി മോഷണത്തിന് എത്തി; വീട്ടുകാർ ബഹളം വെച്ചതോടെ മോഷ്ടാക്കൾ രക്ഷപ്പെട്ടു, കക്കാൻ ഇറങ്ങിയ ദമ്പതികൾ അറസ്റ്റിൽ

മംഗളൂരു: പുത്തൂരിലെ റിട്ടയേർഡ് പ്രിൻസിപ്പലിന്റെ വീട്ടിൽ അതിക്രമിച്ചു കയറി മോഷണത്തിന് ശ്രമിക്കുകയും ദമ്പതികളെ ആക്രമിക്കുകയും ചെയ്ത കേസിൽ യുവദമ്പതികൾ അറസ്റ്റിൽ. പുത്തൂർ മുദുരു സ്വദേശി കാർത്തിക് റാവു (31), ഭാര്യ കെ.എസ്. സ്വാതി റാവു (25) എന്നിവരെയാണ് പുത്തൂർ കസബ പൊലീസ് പിടികൂടിയത്. കാർത്തിക് റാവു പുരോഹിത സഹായിയായി ജോലി ചെയ്തു വരികയായിരുന്നു. ഡിസംബർ 17-ന് അർദ്ധരാത്രിയിലായിരുന്നു 84-കാരനായ എ.വി. നാരായണയുടെ വീട്ടിൽ നാടകീയമായ മോഷണശ്രമം നടന്നത്. ഹെൽമെറ്റ് ധരിച്ച് മുഖം മറച്ചെത്തിയ പ്രതികൾ വീടിന്റെ പിൻവാതിലിലൂടെ …

ആൺസുഹൃത്തിനൊപ്പം ഫ്ലാറ്റിൽ താമസിച്ചുവരുന്ന യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കൈതപ്പൊയിലില്‍ യുവതിയെ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാക്കൂര്‍ സ്വദേശി ഹസ്ന(34)യാണ് മരിച്ചത്. വിവാഹമോചിതയായ ഹസ്സ കഴിഞ്ഞ എട്ടു മാസത്തോളമായി പുതുപ്പാടി സ്വദേശിയായ ആദില്‍ എന്ന യുവാവിനൊപ്പമാണ് താമസിക്കുന്നത്. നിയമപരമായി ഇരുവരും വിവാഹം കഴിച്ചിട്ടില്ല. ചൊവ്വാഴ്ച രാവിലെ മുറി തുറക്കാത്തതിനെത്തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ചപ്പോള്‍ ഹസ്നയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയെന്നാണ് യുവാവിന്റെ മൊഴി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോര്‍ട്ടം …

കുപ്പിവെള്ളവുമായി കെഎസ്ആര്‍ടിസി; കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും ഒരു വിഹിതം ലഭിക്കും, സംവിധാനം ഉടന്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ യാത്രക്കാര്‍ക്ക് കുപ്പിവെള്ളം നല്‍കുന്ന പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പുറത്തുകിട്ടുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ യാത്രക്കാര്‍ക്ക് നല്‍കും. ഒരു കുപ്പി വിറ്റാല്‍ രണ്ട് രൂപ കണ്ടക്ടര്‍ക്കും ഒരു രൂപ ഡ്രൈവര്‍ക്കും കമ്മിഷനായി നല്‍കും.കെ.എസ്.ആര്‍.ടി.സിയുടെ തന്നെ ഫണ്ടില്‍ നിന്നാണ് ഈ പദ്ധതിക്കുള്ള പണമെടുക്കുന്നത്.ഉടന്‍ തന്നെ ഈ സംവിധാനം തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മാസത്തിനുള്ളില്‍ തന്നെ പദ്ധതി നടപ്പിലാക്കാനാണ് ശ്രമമെന്ന് കെഎസ്ആര്‍ടിസി എംഡി പ്രമോജ് ശങ്കര്‍ പറഞ്ഞു. നിലവില്‍ ഒരു കമ്പനിക്കും …

പനി ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകവേ പാണത്തൂര്‍ സ്വദേശി മരിച്ചു

കാസര്‍കോട്: പനിയെ തുടര്‍ന്ന് പാണത്തൂര്‍ സ്വദേശി മരിച്ചു. പാണത്തൂര്‍ കരിക്കെ തോട്ടം സ്വദേശിയും ഇപ്പോള്‍ നീലേശ്വരം കോട്ടപ്പുറം താമസക്കാരനുമായ മാളിയേക്കാല്‍ അബൂബക്കര്‍ ഹാജി (78)ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പോകവെ കാസര്‍കോട് വച്ചു മരണപ്പെടുകയായിരുന്നു. സംസ്‌കാരം കോട്ടപ്പുറം ഇടത്തറ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.ഭാര്യ: നഫീസത്ത് ഹജ്ജുമ്മ. ഏക മകന്‍: അഷ്റഫ് (കുവൈത്ത്). സഹോദരങ്ങള്‍: ഫാത്തിമ, ഖദീജ, റുക്കിയ, ജമീല, അഫ്‌സ, അബ്ദുള്ള ഹാജി, അബ്ദുല്‍ റഹ്‌മാന്‍, ദാവുദ് ഹാജി, അബ്ദുല്‍ കരീം, ഉമ്മര്‍ …

മദ്യ ലഹരിയില്‍ ഭാര്യയുടെ ദേഹത്ത് ആസിഡ് ഒഴിച്ചു; ബന്ധുവിന് നേരെയും ആക്രമണം; മുന്നാട്ടെ 59 കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: മദ്യലഹരിയില്‍ ഭാര്യയെയും ബന്ധുവായ യുവാവിനെയും ആസിഡ് ഒഴിച്ച് പൊളളലേല്‍പ്പിച്ചു. സംഭവത്തില്‍ 59 കാരന്‍ അറസ്റ്റിലായി. ചമ്പക്കാട്ടെ ജാനകി(54), സഹോദരിയുടെ മകന്‍ സുരേഷ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് മുന്നാട് ചമ്പക്കാട് ആണ് സംഭവം. മദ്യപാനിയായ രവീന്ദ്രന്‍ വീട്ടില്‍ സ്ഥിരമായി പ്രശ്‌നം സൃഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജാനകി മക്കളും മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ രണ്ടുദിവസമായി ജാനകി താമസിക്കുന്ന വീട്ടിലെത്തിയും ഉപദ്രവം ആരംഭിച്ചു. ചൊവ്വാഴ്ച വൈകീട്ട് വീടിന് പുറത്ത് പാത്രം കഴുകിക്കൊണ്ടിരുന്ന …

നഗരസഭ വിതരണം ചെയ്ത പൈപ്പ് വെള്ളം കുടിച്ച് വന്‍ ദുരന്തം; എട്ടു മരണം, ആയിരത്തിലധികം പേര്‍ ചികിത്സയില്‍

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മലിനജലം കുടിച്ച് എട്ടുപേര്‍ മരിച്ചു. ആയിരത്തിലധികം രപേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഭഗീരത്പുര പ്രദേശത്ത് നഗരസഭ വിതരണം ചെയ്ത പൈപ്പ് വെള്ളം കുടിച്ചവരാണ് മരണപ്പെട്ടത്. വെള്ളം കുടിച്ചവര്‍ക്ക് തിങ്കളാഴ്ച രാത്രിയോടെയാണ് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. നൂറിലധികം ആളുകളെ നിലവില്‍ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വിതരണം ചെയ്ത വെള്ളത്തിന് അസാധാരണമായ രുചിവ്യത്യാസവും ദുര്‍ഗന്ധവും ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ ആരോപിക്കുന്നു. മൂന്ന് ദിവസം മുന്‍പ് വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 70 വയസുകാരന്‍ ചൊവ്വാഴ്ച രാവിലെ ഹൃദയാഘാതം …