ഓട്ടോ റിക്ഷ സൗജന്യ യാത്രാസ്റ്റിക്കര്‍ പിന്‍വലിക്കണം: സിഐടിയു

കാഞ്ഞങ്ങാട്: ഓട്ടോ റിക്ഷകളില്‍ സൗജന്യയാത്രാ സ്റ്റിക്കര്‍ പതിക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്നും ഇന്ധനവില കുറക്കണമെന്നും ആവശ്യപ്പെട്ടു മാര്‍ച്ച് 24ന് നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ച് വിജയിപ്പിക്കാന്‍ ഓട്ടോ തൊഴിലാളി യൂണിയന്‍ (സിഐടിയു) ഏരിയാ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. കാഞ്ഞങ്ങാട്ട് ഫ്‌ളൈഓവര്‍ നിര്‍മ്മിക്കുക, കാഞ്ഞങ്ങാട് റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് ഓവുചാല്‍ നിര്‍മ്മിക്കുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചു. എം. പൊക്ലന്‍ ആധ്യക്ഷ്യം വഹിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ് പി. മണിമോഹന്‍ ഉദ്ഘാടനം ചെയ്തു. ഉണ്ണി നായര്‍, കെ.വി രാഘവന്‍, യു.കെ പവിത്രന്‍, ഉണ്ണി പാലത്തിങ്കാല്‍, കെ.വി സുനില്‍ കുമാര്‍, സി.എച്ച് കുഞ്ഞമ്പു, രാഘവന്‍ പള്ളത്തിങ്കാല്‍ പ്രസംഗിച്ചു.
ഏരിയാ ഭാരവാഹികളായി എം. പൊക്ലന്‍ (പ്രസി.), സി. ബാലകൃഷ്ണന്‍, സരസന്‍ പെരളം, എം.കെ രാജന്‍, പി.കെ ഫൈസല്‍, ദിനേശന്‍ (വൈ. പ്രസി.), പി. രാഘവന്‍ (സെക്ര.), യു.കെ പവിത്രന്‍, ഉണ്ണി പാലത്തിങ്കാല്‍, സുനില്‍ കുമാര്‍ കെ.വി, യു. പ്രകാശന്‍, രവീന്ദ്രന്‍ (ജോ.സെക്ര.), സി.എച്ച് കുഞ്ഞമ്പു (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് എ ആശാലതയുടെ മരണം; കുറ്റക്കാര്‍ക്കെതിരെ കർശന നടപടി, അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എ.ഡി.എമ്മിന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം
Scroll to top

You cannot copy content of this page