പകല്‍ തുണി വില്‍പ്പന; രാത്രിയില്‍ കവര്‍ച്ച ; അന്തര്‍സംസ്ഥാന മോഷ്ടാവ് അറസ്റ്റില്‍

കാസര്‍കോട്‌: കാസര്‍കോട്‌  കുമ്പള പൊലീസ്‌ സ്റ്റേഷൻ പരിധികളിലടക്കം നിരവധി കവര്‍ച്ച നടത്തിയ അന്തര്‍ സംസ്ഥാന മോഷ്‌ടാവ്‌ അറസ്റ്റില്‍. കന്യാകുമാരി അഗതീശ്വരത്തെ ഉമേശ്‌ എന്ന ഉമേശ്‌ ബളഗാറി(47)നെയാണ്‌ മംഗളൂരു ബെല്‍ത്തങ്ങാടി പൊലീസ്‌ അറസ്റ്റ് ചെയ്‌തത്‌. ചോദ്യം ചെയ്യലില്‍ കാസര്‍കോട്‌, കുമ്പള, പാലക്കാട്‌, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളില്‍ കവര്‍ച്ച നടത്തിയതായി ഇയാൾ പൊലീസിനോട്‌ സമ്മതിച്ചിട്ടുണ്ട്‌. തമിഴ്‌നാട്‌-ആന്ധ്രാപ്രദേശ്‌ കര്‍ണ്ണാടക സംസ്ഥാനങ്ങളിലും നിരവധി കവര്‍ച്ച നടത്തിയതായും മൊഴി നല്‍കി.ഇക്കഴിഞ്ഞ ആഗസ്‌ത്‌ 12ന്‌ ഉജിറെ, അജിത്‌ നഗറിലെ ഫെലിക്‌സ്‌ റോഡ്രിഗസിന്റെ വീട്ടില്‍ നിന്നു 173 ഗ്രാം സ്വര്‍ണ്ണവും 35,000 രൂപയും കവര്‍ച്ച ചെയ്‌ത കേസില്‍ അറസ്റ്റു ചെയ്‌തു ചോദ്യം ചെയ്‌തപ്പോഴാണ്‌ മററു കേസുകളെ സംബന്ധിച്ച വിവരങ്ങള്‍ കൂടി പുറത്തു വന്നത്‌. പതിനാലാമത്തെ വയസിൽ മോഷണമാരംഭിച്ച ഉമേശ നേരത്തെ നിരവധി തവണ അറസ്റ്റിലാവുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്‌തിട്ടുണ്ട്‌. പകല്‍ നേരങ്ങളില്‍ തുണി വില്‍പ്പനക്കാരനെന്ന വ്യാജേന വീടുകളില്‍ എത്തുകയാണ്‌ പതിവ്‌. ഇതിനിടയില്‍ ആൾ താമസമില്ലാത്ത വീടു നോക്കി വയ്‌ക്കുകയും രാത്രിയിലെത്തി കവര്‍ച്ച നടത്തി അയല്‍ സംസ്ഥാനങ്ങളിലേയ്‌ക്ക്‌ രക്ഷപ്പെടുകയുമാണ്‌ രീതിയെന്ന്‌ പൊലീസ്‌ പറഞ്ഞു. സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതും ഇയാളെ പിടികൂടുന്നതിന് തടസ്സമായതായി പൊലീസ് പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page