കുമ്പളയ്ക്ക് സമീപം കാർ വെയ്റ്റിംഗ് ഷെഡ്ഡിൽ ഇടിച്ചു കയറി മറിഞ്ഞു; യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു

കാസർകോട്: കുമ്പള ഭാസ്ക്കര നഗറിലെ ബസ് വെയ്റ്റിംഗ് ഷെഡിൽ ഇടിച്ചു കയറിയ മാരുതി സ്വിഫ്ട് കാർ മറിഞ്ഞു. കാറിലുണ്ടായിരുന്ന മധൂർ കോട്ടക്കണ്ണിയിലെ അബ്ദുൾ കലന്തർ, ആരിഫ്, അജ്മൽ എന്നിവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെയ്റ്റിംഗ് ഷെഡ്‌ഭാഗികമായി തകർന്നു. ചെവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണു അപകടം ഉണ്ടായത്. എതിർ സൈഡിലൂടെ വന്ന കാർ വെയ്റ്റിംഗ് ഷെഡ്ഡിനു മുന്നിലെ സ്ഥലനാമ ബോർഡ് ഇടിച്ചു തകർത്തു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു. കുമ്പള എസ്.ഐ കെ. ശ്രികേഷിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. സാധാരണ നിലയിൽ വൈകിട്ട് ആറുമണിയോടടുപ്പിച്ചു മുതിർന്ന പൗരന്മാർ വെയ്റ്റിംഗ് ഷെഡ്ഡിൽ പതിവായി ഒത്തുകൂടാറുണ്ടായിരുന്നതായി പറയുന്നു. മഴയായതിനാൽ അവർ എത്താതിരുന്നതു വൻ ദുരന്തം ഒഴിവാക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page