സ്കൂൾ വിദ്യാർത്ഥി ഫർഹാസിന്റെ  മരണത്തിൽ പ്രതിഷേധം ശക്തമാക്കി മുസ്ലീം ലീഗ് ; പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച; ആരോപണ വിധേയരായ പോലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മുസ്ലിം ലീഗ്

കാസർകോട് : കുമ്പളയിലെ വിദ്യാർത്ഥിയുടെ മരണത്തിൽ പൊലീസിനെതിരെ മുസ്ലീം ലീഗ്. പൊലീസ് കിലോമീറ്ററുകളോളം വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ പിന്തുടർന്നുവെന്നും ഇതാണ് അപകടത്തിന് കാരണമെന്നും എ.കെ.എം അഷ്‌റഫ്‌ എം.എൽ.എ ആരോപിച്ചു. ഗുരുതരമായ വീഴ്ച്ചയാണ്‌ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. നടപടിയില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന്  എ.കെ.എം അഷ്‌റഫ്‌ എം.എൽ.എ  പറഞ്ഞു. പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥി ചികിത്സയിലിരിക്കെയാണ്  മരിച്ചത്. അംഗടിമോഗര്‍ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ഫർഹാസ് ( 17 ) ആണ് മരിച്ചത്. കുറ്റക്കാരെ സംരക്ഷിക്കാനാണ് ചില മേലുദ്യോഗസ്ഥരായ പോലീസ് ഓഫീസർമാർ ശ്രമിക്കുന്നതെന്നും  പോലീസുകാർക്കെതിരെ നടപടിയെടുക്കുന്നത് വരെയും നിയമപരമായും ശക്തമായ പ്രക്ഷോഭ പരിപാടികളുമായി പാർട്ടി മുന്നോട്ട് പോകുമെന്നും നേതാക്കൾ വ്യക്തമാക്കി. മുസ്ലീം ലീഗ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പളയിൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് പാർട്ടി തീരുമാനം. അതിനിടെ കുമ്പയിലെ എസ്.ഐ യെ സ്ഥലം മാറ്റി . ജില്ലാ പൊലീസ് സുപ്രണ്ടാണ് എസ്.ഐയെ സ്ഥലം മാറ്റി ഉത്തരവിറക്കിയത് .വാഹന പരിശോധനക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥനെ സ്റ്റേഷൻ ഡ്യൂട്ടിയിൽ നിന്നും ഹൈവെ ട്രാഫിക്കിലേക്കാണ് മാറ്റിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ആള്‍ തന്ത്രപൂര്‍വ്വം നഗ്നചിത്രങ്ങളും വീഡിയോകളും കൈക്കലാക്കി; പരസ്യപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി ഏല്‍ക്കാന സ്വദേശിയുടെ 10 ലക്ഷം രൂപ തട്ടി, ദക്ഷിണകന്നഡ സ്വദേശിയെ തെരയുന്നു

You cannot copy content of this page