കാസര്‍കോട് ബദിയഡുക്ക ടൗണില്‍ ബിവറേജ് ഷോപ്പിന് സമീപത്തെ ബിഎസ്എന്‍എല്‍ ടവറില്‍ കയറി നാരമ്പാടി സ്വദേശിയുടെ ആത്മഹത്യാഭീഷണി.
നേരത്തെ ബദിയഡുക്കയില്‍ സ്റ്റുഡിയോ നടത്തിയിരുന്ന മോഹന്‍ദാസാണ് ടവറില്‍ കയറിയത്. ഇന്ന് (ചൊവ്വ) രാവിലെ എട്ടര മണിയോടെയാണ് മോഹന്‍ദാസ് ടവറില്‍ കയറിയത്.
സംഭവം കണ്ട് ആള്‍ക്കാര്‍ കൂടി തുടങ്ങിയതോടെ മോഹന്‍ദാസ് കൂടുതല്‍ ഉയരത്തിലേക്ക് കയറുകയായിരുന്നു. തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാണ് ഇയാളുടെ ആവശ്യം.
എന്നാല്‍ ഉയരത്തില്‍ നിന്ന് വിളിച്ചു പറയുന്നതിനാല്‍ ആവശ്യങ്ങള്‍ എന്താണെന്നു വ്യക്തമല്ല. ആരെങ്കിലും ടവറിലേക്ക് കയറിയാല്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തുമെന്നും ടവറില്‍ കയറിയ മോഹന്‍ദാസ് വിളിച്ചു പറയുന്നുണ്ട്.
വിവരമറിഞ്ഞ് കാസര്‍കോട്ട് നിന്ന് ഫയര്‍ഫോഴ്‌സും ബദിയഡുക്ക പൊലീസും സ്ഥലത്ത് എത്തി മോഹന്‍ദാസിനെ അനുനയിപ്പിച്ച് താഴെയിറക്കാനുള്ള ശ്രമം തുടരുന്നു.
നേരത്തെ ഇയാള്‍ മരത്തിലും ടവറിലും കയറി ആത്മഹത്യാഭീഷണി മുഴക്കിയ സംഭവം ഉണ്ടായിരുന്നു.







