പ്രസവ പരിചരണത്തിനെത്തി യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസ്; സുലൈഖ റാസിയ അറസ്റ്റില്‍

കാസര്‍കോട്: പ്രസവിച്ചു കിടക്കുന്ന യുവതിയുടെ പരിചരണത്തിനെത്തി, യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതായി പരാതി. സംഭവത്തില്‍ കേസെടുത്ത കാസര്‍കോട് ടൗണ്‍ പൊലീസ് പ്രതിയായ 25കാരിയെ അറസ്റ്റു ചെയ്തു. കര്‍ണ്ണാടക സ്വദേശിനി സുലൈഖ റാസിയ ആണ് അറസ്റ്റിലായത്. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 27കാരിയാണ് പരാതിക്കാരി. യുവതിയുടെ രണ്ടാമത്തെ പ്രസവ പരിചരണത്തിനാണ് സുലൈഖ എത്തിയത്. സെപ്തംബര്‍ ഏഴിനും 20നും ഇടയിലുള്ള ദിവസങ്ങളില്‍ പരിചരണത്തിന്റെ മറവില്‍ യുവതിയുടെ ദൃശ്യങ്ങള്‍ രഹസ്യ ക്യാമറയില്‍ പകര്‍ത്തി പലര്‍ക്കും വാട്‌സ്ആപ്പില്‍ അയച്ചുകൊടുക്കുകയായിരുന്നുവെന്ന് പറയുന്നു. ദൃശ്യങ്ങള്‍ ലഭിച്ചവരുടെ കൂട്ടത്തില്‍ സുലൈഖ റാസയുടെ ഭര്‍ത്താവും ഉള്‍പ്പെടുന്നു. പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരാതിക്കാരിയായ യുവതി അവിചാരിതമായി നോക്കിയപ്പോഴാണ് വീഡിയോകളും ഫോട്ടോകളും ചിത്രീകരിച്ച് പ്രചരിപ്പിച്ചതായുള്ള കാര്യം വ്യക്തമായത്. തുടര്‍ന്ന് യുവതി വീട്ടുകാരെ വിവരം അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പ്രതിയുടെ ഭര്‍ത്താവുമായി ചേര്‍ന്ന് ബ്ലാക്ക് മെയ്‌ലിംഗ് നടത്തുകയായിരുന്നോ യുവതിയുടെ പദ്ധതിയെന്ന് സംശയിക്കുന്നു. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page