എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനം: ശാഖാതലങ്ങളിലേക്ക് നേതൃപര്യടനം

കാസർകോട്: ഒക്ടോബർ 10ന് നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ലാ സമ്മേളനത്തിന്റെ സന്ദേശം ശാഖാതലങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി വടക്കൻ, മധ്യ, തെക്കൻ മേഖലകളിൽ ജില്ലാ നേതൃപര്യടനം നടത്തി .
സമ്മേളന പ്രവർത്തനങ്ങൾ ശാഖാതലത്തിൽ സജീവമാക്കുക,എല്ലാ ശാഖകളുടെയും പങ്കാളിത്തം ഉറപ്പാക്കുക, യൂണിറ്റി റാലിയിലും ഗ്രാൻഡ് അസംബ്ലിയിലും പരമാവധി പ്രവർത്തകരെ അണിനിരത്തുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു പര്യടനം. മേഖലാ ഭാരവാഹികൾ, ശാഖാ പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, സമ്മേളന ചുമതലക്കാർ എന്നിവരുമായി നേതൃത്വം സംവദിച്ചു.
വടക്കൻ മേഖലാ പര്യടനത്തിന് ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര നേതൃത്വം നൽകി. സയ്യിദ് ഹംദുല്ല തങ്ങൾ കോർഡിനേറ്ററും ഇല്യാസ് ഹുദവി ഉറുമി അംഗവുമായിരുന്നു. മഞ്ചേശ്വരം, ഉപ്പള, കുമ്പള, ബദിയടുക്ക മേഖലകളിലെ വിവിധ ശാഖകളുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തി.
ബദിയടുക്കയിൽ നടന്ന സ്വീകരണ പരിപാടി ഫാറൂഖ് ദാരിമി കൊല്ലമ്പാടി ഉദ്ഘാടനം ചെയ്തു. സുഹൈൽ റഹ്മാനിപ്രസംഗിച്ചു. കുമ്പള മേഖലയിൽ റാസിഖ് ഹുദവി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് റിയാസ്അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഉനൈസ് അസ്നവി പ്രസംഗിച്ചു. ഉപ്പള മേഖലയിൽ ജില്ലാ സെക്രട്ടറി ഫൈസൽ ദാരിമി ഉദ്ഘാടനം ചെയ്തു. ശക്കീൽ അസ്ഹരി അധ്യക്ഷത വഹിച്ചു. മുനാസ് മൗലവിപ്രസംഗിച്ചു. മഞ്ചേശ്വരത്ത് നാസർ അസ്ഹരി ഉദ്ഘാടനം ചെയ്തു.
മധ്യമേഖലാ പര്യടനത്തിന് ജില്ലാ വർക്കിംഗ് സെക്രട്ടറി സിദ്ദീഖ് ബെളിഞ്ചം നേതൃത്വം നൽകി. ഇബ്രാഹിം അസ്ഹരി പള്ളങ്കോട് കോർഡിനേറ്ററായി. മുള്ളേരിയ മേഖലയിൽ ഹബീബ് ഹാജി, അസീസ് അസ്ഹരി എന്നിവർ സംസാരിച്ചു. കാസർകോട് മേഖലയിൽ സുഹൈൽ ഫൈസി കമ്പാർ, ലത്തീഫ് കൊല്ലമ്പാടി, ഷാഫി ഫൈസി എന്നിവർ നേതൃത്വം നൽകി. ചെർക്കള മേഖലയിൽ യൂസഫ് ദാരിമി, ഖാദർ കോപ്പ, ആബിദ് പൊടിപ്പള്ളം, സമദ് റഹ്മത്ത് നഗർ, അൻവർ ചേരൂർ പ്രസംഗിച്ചു. ഉദുമ മേഖലയിൽ സൂപ്പി മൗവ്വൽ, ഹാശിർ കോട്ടിക്കുളം, മഹ്മൂദ് ദേളി, ഇർഷാദ് അസ്ഹരി പങ്കെടുത്തു.
തെക്കൻ മേഖലാ പര്യടനത്തിന് ജില്ലാ പ്രസിഡന്റ് സുബൈർ ദാരിമി പടന്ന നേതൃത്വം നൽകി. സഈദ് അസ്അദി കോർഡിനേറ്ററും യൂനുസ് ഫൈസി കാക്കടവ്, റാഷിദ് ഫൈസി, ലത്തീഫ് അംഗങ്ങളുമായിരുന്നു. കാഞ്ഞങ്ങാട്, പെരുമ്പട്ട, തൃക്കരിപ്പൂർ, നീലേശ്വരം മേഖലകളിലെ ശാഖാ നേതൃത്വങ്ങളുമായി സംഘം കൂടിക്കാഴ്ച നടത്തി.
കാഞ്ഞങ്ങാട് മേഖലയിൽ ഷമീർ അസ്ഹരി, അബൂബക്കർ ഫൈസി, ഷഫീഖ് മാവുങ്കാൽ എന്നിവർ സംസാരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page